കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരിവേട്ട; ആന്ധ്രയിൽ നിന്നെത്തിച്ച ഹാഷിഷും എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0

കോഴിക്കോട്: കോഴിക്കോട് നടന്ന ലഹരി പരിശോധനയിൽ ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎയും പിടികൂടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കല്ലായി സ്വദേശി എൻ.പി ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരാണ് അറസ്റ്റിലായത്. നടക്കാവ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ മാവൂർ റോഡ് പരിസരത്ത് വെച്ച് പ്രതികൾ കുടുങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.

പ്രതികളിൽ ഒരാളായ ഷാജഹാൻ മുൻപ് 120 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ ആന്ധ്രായിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. കല്ലായിയിൽ ട്രെയിൻ ഇറങ്ങി മാവൂർ റോഡിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾക്ക് പരിശോധനയ്ക്കിടെ പിടിവീഴുകയായിരുന്നു. അറസ്റ്റിലായ രണ്ടുപേരും മറ്റ് കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയിൽ വൻ ലഹരിവേട്ട നടന്നിരുന്നു. ജില്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി 25 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മലയാളിയടക്കം നാല് പേർ അറസ്റ്റിലായി. പണിക്കർ റോഡിലെ വാടക മുറിയിൽ നിന്നാണ് 22.25കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ ലക്‌നൗ സ്വദേശികളായ ദീപക് കുമാർ, വാസു എന്നിവർ പിടിയിലായി. കടലക്കച്ചവടം മറയാക്കിയായിരുന്നു ഇരുവരും കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പ്രധാനമായും ടർഫുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫും വെള്ളയിൽ പോലീസും ചേർന്നാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്.

കോഴിക്കോട് നടക്കാവ് ഇം​ഗ്ലീഷ് പള്ളിക്ക് അടുത്തുവെച്ച് മറ്റ് രണ്ട് പേർ കൂടി കഞ്ചാവുമായി പിടിയിലായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ്, കൽക്കത്ത സ്വദേശി സൗരവ് സിത്താർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 2.5 കിലോ കഞ്ചാവ് പോലീസ് പിടിക്കൂടി. നടക്കാവ് പോലീസിന്റെ പതിവ് പട്രോളിം​​ഗിനിടെയാണ് പ്രതികൾ കുടുങ്ങിയത്.

സെക്രട്ടറിയേറ്റിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പലരിൽ നിന്നായി 25 ലക്ഷം രൂപ തട്ടി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ. അരുവിക്കരയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന അനിൽ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനുമാണ് അറസ്റ്റിലായത്. സെക്രട്ടറിയേറ്റിൽ ജോലി വാഗ്‌ദാനം ചെയ്ത് ഇവർ നാലുപേരിൽ നിന്നായി 25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടതോടെ പൂന്തുറ സ്വദേശി പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളിൽ നിന്നായി ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയത്.

കഴിഞ്ഞ മാർച്ച് മുതലാണ് അരുവിക്കരയിൽ വാടകയ്ക്ക് താമസിച്ചു വന്ന അനിൽ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേർന്ന് വ്യാപകമായി പണം തട്ടാൻ ശ്രമം തുടങ്ങിയത്. ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകൾക്കും നഷ്ടമായതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരായ നാലുപേരിൽനിന്നാണ് കൂടുതൽ പണം നഷ്ടമായത്. അമ്പതോളം പേരിൽ നിന്നും സെക്രട്ടറിയേറ്റിലെ താൽക്കാലിക ജോലി വാഗ്‌ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവർ ലക്ഷങ്ങൾ തട്ടിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ഹൈവേകളിൽ ഇരുചക്ര വാഹനങ്ങൾക്കും ടോൾ വരുമോ? വിശദീകരണവുമായി മന്ത്രി നിതിൻ ഗഡ്കരി

ഡൽഹി: ഹൈവേകളിൽ ഇരുചക്ര വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന പ്രചരണത്തിൽ വിശദീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.

നാഷണൽ ഹൈവേ അതോറിറ്റി ഇത് സംബന്ധിച്ച് യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ദേശീയ പാതകളിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള ടോൾഫ്രീ യാത്ര അവസാനിക്കുന്നുവെന്ന തരത്തിലായിരുന്നു മാധ്യമ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നത്.

2025 ജൂലായ് 15 മുതൽ ഹൈവേ എൻട്രി പോയന്റുകളിൽ ടോൾ ഫീസ് ഏർപ്പെടുത്തുമെന്നെല്ലാമായിരുന്നു റിപ്പോർട്ടുകൾ.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തെവിടെയും ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല. ഈ സ്ഥിതി തുടരുമെന്നാണ് മന്ത്രി നിതിൻ ഗഡ്കരി പറയുന്നത്.

സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല കുട്ടിയെ സ്‌കൂളില്‍ വിടുന്നതെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നാണ് ടി.കെ അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന കായിക പരിശീലനങ്ങള്‍ക്കൊപ്പം സൂംബാ ഡാന്‍സും ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് രംഗത്ത് എത്തിയത്. സൂംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്നും ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്നും ഈ വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഞാന്‍ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. ഞാന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇതില്‍ നിന്ന് മാറി നിന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കുന്ന നടപടിയെന്ന് അറിയാന്‍ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തല്‍ ബ്രൈക്ക് ചെയ്തില്ലെങ്കില്‍ ഇതിലും വലിയ പ്രതിസന്ധികള്‍ക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരുമെന്നും ടി.കെ അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു. അതെ സമയം സംഭവത്തില്‍ ഒരു പരസ്യ പ്രതികരണം ഇതുവരെ ഉണ്ടായിട്ടല്ല.

ഷാഫിയെയും രാഹുലിനെയും വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും നോക്കരുതെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിര്‍ണായക പങ്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

നിലമ്പൂര്‍ വിജയത്തിന്റെ ക്രെഡിറ്റ് ആരുമങ്ങനെ ഒറ്റയ്ക്ക് അടിച്ചെടുക്കാന്‍ ശ്രമിച്ചില്ലല്ലോ. സതീശന്റെ പ്രസ്താവനയെല്ലാം നമ്മള്‍ ശ്രദ്ധിച്ചില്ലേ? അനാവശ്യമായ വിവാദത്തിന് ആരും മുതിരാന്‍ പാടില്ല. 1968ല്‍ കോണ്‍ഗ്രസില്‍ വന്ന ആളാണ് ഞാന്‍. പലതും കണ്ടിട്ട് അനങ്ങാതിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ ഉണ്ടായാല്‍ ഞങ്ങളും അഭിപ്രായം പറയേണ്ടി വരും. പറയിപ്പിക്കാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത് – അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനേയേും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരോക്ഷമായി വിമര്‍ശിച്ചു. ആത്യന്തികമായി പ്രസ്ഥാനമാണ് വലുതെന്ന് ഇവര്‍ മനസ്സിലാക്കണം. റീലുകള്‍ കൊണ്ട് വ്യക്തിപരമായി വളരുന്നു. അവര്‍ മാത്രം വളര്‍ന്ന് പാര്‍ട്ടിയെ തളര്‍ത്തുക എന്ന രീതി ശരിയല്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയാല്‍ പലതും തുറന്നു പറയുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ വിഡി സതീശന്റ നിലപാടിന് പിന്തുണയുമായി പി. ജെ ജോസഫും രംഗത്തെത്തി. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കൂടിക്കാഴ്ച്ച നടത്തി. ഉപതിരഞ്ഞെടുപ്പ് വിലയിരുത്തല്‍, പുനഃസംഘടന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ദിരാഭവനില്‍ തുടരുകയാണ്.

ജെഎസ്‌കെ സിനിമാ വിവാദം:  ഫെഫ്ക കോടതിയെ സമീപിക്കും

കൊച്ചി: ജെ.എസ്.കെ സിനിമാ വിവാദത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. കോടതിയിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

”ജാനകി വേഴ്‌സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാൻ കഴിയില്ല. കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്‌കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകൾ വർധിച്ചുവരുന്നുണ്ട്. ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല എന്ന് രഞ്ജി പണിക്കർ പറഞ്ഞു.

കാരണം സിബിഎഫ്‌സി പോലുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്‌ലൈനുകൾ സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് ജെഎസ്‌കെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത്.

കേരളത്തിന്റെ സാംസ്‌കാരിക സമൂഹം ഇത് അഡ്രസ് ചെയ്യാതെ ഇരുന്നാൽ ഇത്തരം പ്രവണതകൾ വർധിച്ചു കൊണ്ടേയിരിക്കും. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയം. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മൾ കരുതേണ്ടതില്ല.

ഇത് സമീപകാലത്ത് ആരംഭിക്കുകയും നിർബാധം തുടരുകയും ചെയ്യുന്ന പ്രവണതയാണ്. ഇത് കൂടുതൽ കൂടുതൽ സാസ്‌കാരികമായി നമ്മുടെ സമൂഹത്തെ ബാധിക്കുകയും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ തുടർച്ചയായി മാറുകയും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ട് സിനിമയുടെ മാത്രം പ്രശ്‌നമാണെന്ന രീതിയിൽ ഇതിനെ കാണുന്നത് ശരിയല്ല.

അതുകൊണ്ടാണ് സാംസ്‌കാരിക രംഗം ശ്രദ്ധിക്കുന്ന പ്രത്യക്ഷ സമരപരിധിയിലേക്ക് പോകാൻ ഫെഫ്ക തീരുമാനിക്കുന്നത്.   ഒരു സമ്മർദത്തിന്റെ ഭാഗമായി ഒരു വഴങ്ങി കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കിൽ നാളെ ഇതിനേക്കാൾ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ പോകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ് സംവിധായക സംഘടനകൾ അടക്കം എല്ലാ സംഘടനകളും അണിനിരന്നുകൊണ്ട് സംയുക്തമായ സമരപരിപാടി ആവിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിയമം അനുവധിക്കുന്ന സ്വതന്ത്രം എല്ലാ സർഗാത്മകത പ്രവർത്തികൾക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയിൽ നിന്നും ലഭിക്കുമെന്ന് നമ്മൾ ആഗ്രഹിക്കുകയാണ്,” രഞ്ജി പണിക്കർ പറഞ്ഞു.

സെൻസർ ബോർഡ് ഗൈഡ്‌ലൈനിൽ പുനരാലോചനവേണം. തിങ്കളാഴ്ച സിബിഎഫ്‌സിയുടെ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. അമ്മയും നിർമാതാക്കളുടെ സംഘടനയും ഉൾപ്പെടെ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു. 

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ : സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന വ്യാപക ഓഡിറ്റിന് നിര്‍ദേശം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന് നിര്‍ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകളിലെ വാര്‍ത്ത ശരിവയ്ക്കുന്നതാണ് കേന്ദ്ര ഇടപെടല്‍.

തൊഴിലുറപ്പ് പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നു എന്നാണ് കേന്ദ്ര അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമ വികസനകസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ നല്‍കിയ ഉത്തരവില്‍ കര്‍ശന നടപടിക്കാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശയുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ചുങ്കത്തറ ഗ്രാമപഞ്ചായത്തിലാണ് ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് ഉത്തരവ്.

തൊഴിലുറപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെറ്റീരിയല്‍ വര്‍ക്കുകള്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് കോണ്‍ട്രാക്ടര്‍ മാരെ കൊണ്ട് ചെയ്യിക്കുകയും തൊഴിലാളികളുടെ പേരില്‍ തുക മാറിയെടുത്ത് കോണ്‍ടാക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാന വ്യാപകമായി നടന്നു വരുന്നത്. പദ്ധതിയിലെ ചട്ട പ്രകാരമുള്ള ഏക നിയമാനുസൃത പരാതിപരിഹാര സംവിധാനമായ ജില്ലാ ഓംബുഡ്‌സ്മാന്‍മാരുടെ ഉത്തരവുകളെ സംസ്ഥാന ജില്ലാ മിഷനുകള്‍ അവഗണിക്കുന്നതാണ് അഴിമതിക്ക് പ്രധാനകാരണം.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് (ORANGE ALERT: അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.80 അടിയായി. റൂള്‍ കര്‍വ് പാലിക്കാന്‍ സ്പില്‍ വേ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്ന് തമിഴ്നാട് അറിയിച്ചു.പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദ്ദേശം.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടേഴ്സ് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കിയിലും വയനാട്ടിലും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മലപ്പുറത്ത് നിലമ്പൂര്‍ താലൂക്കിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ഇന്ന് അവധിയാണ്.പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സേ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

എല്‍ഡിഎഫിന്റെ വോട്ടില്‍ ഒരു ഭാഗം അന്‍വര്‍ കൊണ്ടുപോയി; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പി.വി. അന്‍വറും കാരണമായെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍.

എല്‍ഡിഎഫിന്റെ വോട്ടില്‍ ഒരു ഭാഗം അന്‍വര്‍ കൊണ്ടുപോയി. അന്‍വര്‍ എല്‍ഡിഎഫിനെ വഞ്ചിച്ചയാള്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. യുഡിഎഫ്-ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ അന്‍വറിന് കിട്ടിയെന്നുമാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയില്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശത്തിലായിരുന്നു വിമര്‍ശനം.

സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം നിലമ്പൂര്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കമ്മിറ്റിയില്‍ എം.വി. ഗോവിന്ദന്റെ പേര് പറഞ്ഞായിരുന്നു വിമര്‍ശനം.

ആര്‍എസ്എസ് പരാമര്‍ശം പാടില്ലായിരുന്നുവെന്ന് സെക്രട്ടറിയേറ്റിലും ഗോവിന്ദനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് പാര്‍ട്ടി സെക്രട്ടറി നടത്തിയതെന്ന് വിമര്‍ശനമുണ്ടായി. അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടു

തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു.  കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ അകപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളെ പുറത്തെടുത്തു.

രണ്ട് പേര്‍ക്കായി രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. 9 പേര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്.

ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.

ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നത്.

തെരഞ്ഞെടുപ്പ് ഫലം നോക്കി മുന്നണി മാറില്ല; എൽഡിഎഫ് വിടില്ലെന്ന് കേരള കോൺഗ്രസ്‌

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ്‌ (എം) . ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും.

മലയോരമേഖലകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോൺഗ്രസ്‌ എം ലക്ഷ്യം. സിപിഎമ്മുമായി ചർച്ചകൾ തുടങ്ങാൻ കേരള കോൺഗ്രസ്‌ എം തീരുമാനിച്ചു.

കേരള കോൺഗ്രസ്‌ എൽഡിഎഫ് വിടില്ല. മുന്നണി മാറ്റം നിലവിൽ പ്രായോഗികമല്ല .നിലമ്പുർ തെരഞ്ഞെടുപ്പ് ഫലം നോക്കി മുന്നണി മാറില്ല .

നിലവിൽ കേരള കോൺഗ്രസ്‌ എൽഡിഎഫിൽ തൃപ്തരാണ്. മുന്നണിയിൽ പാർട്ടിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.