അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന; ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0

കൊല്ലം: കൊല്ലത്ത് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് എക്സെെസിന്റെ പിടിയിൽ. കൊട്ടാരക്കര മങ്കാട് സച്ചിൻ നിവാസിൽ സച്ചിൻ (31) ആണ് എക്സെെസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ പക്കൽ നിന്ന് 1.451 കിലോ​ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നു.

ചൊവ്വാഴ്ച രാത്രി ചടയമം​ഗലം എക്സെെസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അതേസമയം കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യാസമയങ്ങളിൽ ലഹരിവസ്തുക്കളുടെ കെെമാറ്റവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ കുറച്ചുനാളുകളായി സച്ചിനും സുഹൃത്തുക്കളും ചേർന്ന് പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. സമാനമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. 2.3 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വാദേശിയായ നൂർ ഹുസൈൻ (39) എന്നയാളാണ് അറസ്റ്റിലായത്. റെയിൽവെ സംരക്ഷണ സേനയും എക്‌സൈസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

പെറ്റി അടിക്കുന്നവർ അൽപം ഗതികേടിലാണ്…ഔദ്യോഗിക സിം കട്ടാക്കി ബിഎസ്എൻഎൽ; ഈ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പ്രവർത്തനങ്ങൾ അവതാളത്തിലാണ്

0

തിരുവനന്തപുരം : ബില്ലടയ്ക്കാത്തതിനാൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി ബിഎസ്എൻഎൽ. ഇന്നാണ് ഔട്ട് ഗോയിങ് കോളുകൾ കട്ട് ചെയ്തത്. അതോടെ ഇന്റർനെറ്റ് സേവനങ്ങളും കിട്ടാതായി. പെരുമ്പാവൂർ, ആലുവ, തൃപ്പൂണിത്തുറ ഓഫീസുകളിലെ പ്രവർത്തനങ്ങൾ അവതാളത്തിലായി.

ലൈസൻസ് വിതരണത്തിലും ആർസി ബുക്കിങിലും പ്രിന്റിങ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നടപടി. അടക്കാനുള്ള ബില്ല് ഇതുവരെ അടക്കാത്തതിനെ തുടർന്നാണ് ബിഎസ്എൻഎൽ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

ബില്ലിനത്തിൽ ആയിരങ്ങളാണ് കുടിശിഖയുള്ളത്. ഔദ്യോഗിക നമ്പരുകളിൽ ഔട്ട് ഗോയിംഗ് കട്ടായതോടെ സ്വന്തം നമ്പറുകളിൽ നിന്നാണ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ വിളിക്കുന്നത്. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ നട്ടം തിരിഞ്ഞാണ് നിലവിൽ വകുപ്പിൻ്റെ പ്രവർത്തനം. ഇതിന് പിന്നാലെയാണ് ഇരുട്ടടി പോലെ ഔദ്യോഗീക സിമ്മുകൾ കട്ടായതും.

10 ജീവനക്കാരെങ്കിലും വേണ്ട മേഖലാ ഓഫിസുകളിൽ ഉള്ളത് ആറുപേർ മാത്രമാണ്. ആറു ജീവനക്കാർ വേണ്ട സബ് ആർ.ടി ഓഫിസുകളിൽ പകുതി പേരാണ് ഉള്ളത്. ദിനംപ്രതി ആറു മണിക്കൂറെങ്കിലും ആർ.ടി.ഒ ഉദ്യോഗസ്ഥർ റോഡുകളിൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്.

നിലവിൽ പരിശോധനക്കായി ഉദ്യോഗസ്ഥർ പുറത്തുപോയാൽ മറ്റ് ജോലികൾ ചെയ്യാൻ ആളില്ലാത്ത സ്ഥിതിയാണ്. മറ്റു ജോലികൾ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കിട്ടുന്ന സമയം രണ്ടു മണിക്കൂറാണ്.

ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഉണ്ടെങ്കിലും
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹന പരിശോധനയ്ക്കുമായി മേഖലാ ഓഫിസുകളിലേയും സബ് ആർ.ടി ഓഫിസുകളിലേയും ഉദ്യോഗസ്ഥരുൾപ്പെടെ പരിശോധനയ്ക്കിറങ്ങണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട് .

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി കരാറെടുത്ത സ്ഥാപനത്തിന് കുടിശ്ശിക വരുത്തിയതിനാൽ ഡ്രൈവിങ് ലൈസൻസ് കാർഡും ആർസി ബുക്കും കാത്തിരിക്കുന്നത് നിരവധി പേരാണ്.

english summary:

Due to non-payment of bills, BSNL has disconnected the official SIM cards of Motor Vehicles Department (MVD) officers. Outgoing calls were cut off today, resulting in a loss of internet services as well. This has severely disrupted operations at the MVD offices in Perumbavoor, Aluva, and Thrippunithura.

കുവൈത്തില്‍ ശനിയാഴ്ച വരെ പൊടിക്കാറ്റ് തുടരും; കാഴ്ച പരിധി ഗണ്യമായി കുറയാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

0

കുവൈത്ത്: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് വീശുന്നു. തുറസ്സായ ഇടങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇക്കാരണത്താല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വടക്കു-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടര്‍ ധരാര്‍ അല്‍അലിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യം ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണെന്നും ഇത് ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡവും മിതമായതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റും സൃഷ്ടിക്കുമെന്നും പറഞ്ഞു. ഈ കാറ്റ് മണിക്കൂറില്‍ 20 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘നിലവിലുള്ള സാഹചര്യങ്ങള്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളില്‍, ചിലപ്പോള്‍ ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയായി കുറയ്ക്കും’ അല്‍അലി പറഞ്ഞു. തീവ്രമായ കാറ്റും പൊടിക്കാറ്റും പരമാവധി താപനിലയില്‍ ഏകദേശം നാല് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദ്ര സ്ഥിതി വഷളാകുമെന്നും തിരമാലകള്‍ ആറ് അടിയില്‍ കൂടുതല്‍ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍ പൊതുവെ പകല്‍ സമയത്ത് ചൂടും പൊടിപടലവും നിറഞ്ഞ അവസ്ഥയായിരിക്കുമെന്നും അല്‍അലി പറഞ്ഞു. വൈകുന്നേരങ്ങളില്‍ പൊടിപടലങ്ങള്‍ ക്രമേണ ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപരിതലത്തിലെ ന്യൂനമർദ്ദവും വരണ്ട ചൂടുള്ള കാറ്റിൻ്റെ സാന്നിധ്യവുമാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം.

വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു

0

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. നിലവിൽ പരോളിലാണ് കിരൺകുമാർ. ഹൈക്കോടതി അപ്പീലിൽ തീരുമാനം ആകുന്നതു വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം.

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഭാര്യക്കും മകള്‍ക്കും ജീവിതച്ചെലവിന് പണം നല്‍കാന്‍ ഹൈക്കോടതി; പ്രതിമാസം നാല് ലക്ഷം രൂപ നൽകണം

ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഭാര്യക്കും മകള്‍ക്കും ജീവിതച്ചെലവിന് പണം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ് വിചാരണ നേരിടുന്നത്. ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറക്കും കൂടി പ്രതിമാസം നാല് ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ഹസിൻ ജഹാന് പ്രതിമാസ ചെലവിനായി 1.50 ലക്ഷം രൂപയും മകള്‍ക്ക് 2.50 ലക്ഷം രൂപയും വീതം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വര്‍ഷം മുന്‍കാലപ്രാബല്യത്തോടെയാണ് വിധി നടപ്പാക്കേണ്ടത്. ഷമിക്കെതിരായ കേസില്‍ ആറ് മാസത്തിനുള്ളില്‍ തീർപ്പാക്കാനും ഹൈക്കോടതി കീഴ്ക്കോടതിയോട് ഉത്തരവിട്ടു.

2018ലാണ് ഗാര്‍ഹിക പീഡനം ആരോപിച്ച് ഹസിന്‍ ജഹാന്‍ മുഹമ്മദ് ഷമിക്കെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്.

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറി

0

ചെന്നൈ: തമിഴ്നാട്ടിൽ തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ യുവാവ് കസ്റ്റഡിയിൽ വച്ച് മരണപ്പെട്ട കേസ് സിബിഐ അന്വേഷിക്കും. സംസ്ഥാന സർക്കാരാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൈമാറ്റം. ഇതുകൂടാതെ സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കും. മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ ബി.അജിത് കുമാർ(27) ആണ്‌ കൊല്ലപ്പെട്ടത്. ഇയാളുടെ തലയിലും നെഞ്ചിലും ഉൾപ്പെടെ ഒന്നിലധികം പരിക്കുകൾ ഉണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

അതിക്രൂര പീഡനമാണ് അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടതെന്ന് കോടതി വിമര്‍ശിച്ചു. പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം കടുപ്പിച്ചത്. മര്‍ദനത്തില്‍ മരിച്ച അജിതിന്റെ വീട്ടുകാരുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചു. സംഭവത്തിൽ അഞ്ചു പൊലീസുകാരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്ത് നടന്ന ഒരു സ്വർണ്ണാഭരണ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മദപുരം കാളിയമ്മൻ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അജിത് കുമാർ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുളള ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.

ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാർ പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായെന്നായിരുന്നു ആരോപണം. എന്നാൽ കാർ ഓടിക്കാൻ അറിയാത്ത അജിത് കുമാർ വണ്ടി പാർക്ക് ചെയ്യാൻ മറ്റൊരാളുടെ സഹായം തേടിയിരുന്നെന്നാണ് വിവരം. ഒരുമണിക്കൂറിനുശേഷം കാറിന്റെ താക്കോൽ തിരികെ കൊടുക്കുകയും ചെയ്തു. ഇവരുടെ പരാതിയെ തുടർന്ന് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തു. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

താമസിക്കാതെ തന്നെ അജിത് മരിച്ചുവെന്ന് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. അതേസമയം അജിത് കുമാറിനെ മർദിച്ചതായാണ് കുടുംബാംഗങ്ങളുടെ ആരോപണം. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂൺ 29 ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ അജിത് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പൊലീസ് ക്രൂരതയാണ് മകന്റെ മരണത്തിന് പിന്നിലെന്ന് അജിത് കുമാറിന്റെ കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

കാത്തിരിപ്പിനൊടുവിൽ ‘ജവാൻ’ വരുന്നൂ; മലബാര്‍ ഡിസ്റ്റിലറീസില്‍ ജവാന്‍ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു

0

ചിറ്റൂര്‍: കാത്തിരിപ്പിനൊടുവിൽ ‘ജവാൻ’ വരുന്നൂ. മേനോന്‍പാറ മലബാര്‍ ഡിസ്റ്റിലറീസില്‍ ജവാന്‍ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ലിങ് പ്ലാന്റ് നിര്‍മാണോദ്ഘാടനം ഏഴിനു രാവിലെ 11.30-ന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. 2009 ജൂണിലാണ് ഷുഗര്‍ ഫാക്ടറിയുടെ മേനോന്‍പാറയിലെ സ്ഥലത്ത് മലബാര്‍ ഡിസ്റ്റിലറീസ് സ്ഥാപിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന് കീഴില്‍ 10 ലൈന്‍ ബോട്ലിങ് പ്ലാന്റ് തുടങ്ങാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് 2018-ല്‍ ഒഴിവാക്കുകയായിരുന്നു.

29.5 കോടി രൂപയുടെ പദ്ധതിയില്‍ തുടക്കത്തില്‍ 15 കോടി മുടക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പൂര്‍ണ ഓട്ടോമാറ്റിക് ബോട്ലിങ് ലൈനില്‍ ദിവസേന 12,500 കെയ്‌സ് വരെ മാത്രം മദ്യോത്പാദനമാണ് പുതിയ പദ്ധതിയിലുള്ളത്. ഇതിനായി പരമാവധി 25,000 ലിറ്റര്‍ വെള്ളമാണ് കണക്കാക്കുന്നത്. ഇരുഭാഗത്തുനിന്നുമുള്ള പുഴകളില്‍നിന്ന് ശുദ്ധീകരിക്കാത്ത വെള്ളം മേനോന്‍പാറയിലെ കമ്പനിപരിസരത്തെ സംഭരണിയില്‍ എത്തിച്ച് ശുദ്ധീകരിക്കാനുള്ള സമാന്തരപദ്ധതി ജല അതോറിറ്റി തയ്യാറാക്കിയിട്ടുമുണ്ട്.

2024 ജൂലായിലാണ് മലബാര്‍ ഡിസ്റ്റിലറീസില്‍ ജവാന്‍ മദ്യോത്പാദനത്തിന് ഭരണാനുമതി ലഭിക്കുന്നത്. 2025 മാര്‍ച്ചില്‍ സാങ്കേതികാനുമതിയും ലഭിച്ചു. അഞ്ചു ലൈന്‍ ബോട്ലിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിര്‍മാണോദ്ഘാടനത്തിന്റെ ഭാഗമായി ചേര്‍ന്ന സംഘാടകസമിതി യോഗം എ. പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എ. സുജാത, എലപ്പുള്ളി പഞ്ചായത്ത് അധ്യക്ഷ കെ. രേവതി ബാബു, മലബാര്‍ ഡിസ്റ്റിലറീസ് ജനറല്‍ മാനേജര്‍ സുഗുണന്‍, എസ്.ബി. രാജു, സുഭാഷ് ചന്ദ്രബോസ്, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

‘ഇസ്രായേലിനെതിരെ ആരെങ്കിലും കൈ ഉയര്‍ത്തിയാല്‍ ആ കൈ, ഞങ്ങള്‍ വെട്ടിമാറ്റും’; തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ കാറ്റ്‌സ്

0

ടെൽ അവീവ്: ഹൂത്തികളുടെ മിസൈലാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഇറാന് സംഭവിച്ചത് എന്താണോ അതേ വിധിയാണ് യെമനുമുണ്ടാകുക എന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെതിരെ ആരെങ്കിലും കൈ ഉയര്‍ത്തിയാല്‍ ആ കൈ, ഞങ്ങള്‍ വെട്ടിമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ച യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്നും ഇസ്രായേല്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിലെ നിരവധി പ്രദേശങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ചൊവ്വാഴ്ച നടന്ന മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു. ഒരു വിമാനത്താവളത്തെയും മറ്റ് തന്ത്രപ്രധാന ഇസ്രായേലി കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നാല് ഓപ്പറേഷനുകൾ നടത്തിയതായാണ് ഹൂത്തി സൈനിക വക്താവ് യഹ്‌യ സാരി വ്യക്തമാക്കിയിരുന്നത്. ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ഹൂത്തികള്‍ നിരന്തരം ആക്രമിക്കുന്നുണ്ട്.

“യെമൻ സായുധ സേനയുടെ മിസൈൽ സേന പലസ്തീൻ 2 ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യാഫയിലെ അധിനിവേശ പ്രദേശത്തെ ലോഡ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് സൈനിക നടപടി നടത്തി. ലക്ഷക്കണക്കിന് സയണിസ്റ്റുകൾ അഭയകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യാനും വിമാനത്താവള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും കാരണമായി” – ഹൂതി സൈനിക വക്താവ് യഹ്‌യ സാരി ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു, മിസൈൽ ആക്രമണത്തെ ചെറുക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രയേൽ സജ്ജമാക്കി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ഫർണിച്ചർ കടയുടെ മറവിൽ ലഹരിവിൽപ്പന, കയ്യോടെ പൊക്കി പോലീസ്; പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ

0

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഫർണിച്ചർ കടയുടെ മറവിൽ ലഹരി വിൽപന നടത്തിയിരുന്ന സംഘം പോലീസ് പിടിയിൽ. നാലംഗ സംഘമാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 9.46 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. പയ്യനാട് മണ്ണാറം വുഡ് ഫർണിച്ചർ നിർമ്മാണശാലയുടെ ഓഫീസിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. അര ലക്ഷം രൂപയോളം വിലവരുന്ന ലഹരിവസ്തുക്കളാണ് പോലീസ് പരിശോധനയിൽ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരാണ് അറസ്റ്റിലായത്. പയ്യനാട് ചോലക്കൽ സ്വദേശി സൈഫുദ്ധീൻ, ഇളംകുർ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്മാൻ, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കൽ സ്വദേശി ജാബിർ എന്നിവരാണ് അറസ്റ്റിലായത്.

മറ്റൊരു സംഭവത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. 2.3 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വാദേശിയായ നൂർ ഹുസൈൻ (39) എന്നയാളാണ് അറസ്റ്റിലായത്. റെയിൽവെ സംരക്ഷണ സേനയും എക്‌സൈസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ്, സുജീഷ്, ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ എന്നിവരും പങ്കെടുത്തു.

അതേസമയം, കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച മാരക രാസലഹരിയുമായി ഒരാൾ അറസ്റ്റിലായി. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിലാണ് മാരക രാസലഹരി പിടികൂടിയത്. വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് മെത്താഫിറ്റമിനുമായി യുവാവ് കുടുങ്ങിയത്. സംഭവത്തിൽ വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 4.868 ഗ്രാം മെത്താഫിറ്റമിനാണ് യുവാവിന്റെ പക്കൽ നിന്നും പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധയ്ക്കിടെയാണ് മെത്താഫിറ്റമിൻ പിടികൂടിയത്. പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വികെ, അസി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സിവി, പ്രിവെൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി,പി, അനീഷ് എഎസ് , വിനോദ് പിആർ ചാൾസ്കുട്ടി ടിഇ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ സുധീഷ് വി, ശിവൻ ഇബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈനി കെ‌ഇ, പ്രസന്ന ടിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്‌; ഇനിയും കൈവശം വച്ചിരിക്കുന്നവർക്ക് മാറ്റിവാങ്ങാൻ സാധിക്കുക ഇങ്ങനെ..

0

മുംബൈ: പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്. ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും രണ്ടായിരത്തിന്റെ 6,099 കോടി രൂപ പ്രചാരത്തിലുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഈ നോട്ടുകൾ രാജ്യത്തെ 19 ആർബിഐ ശാഖകളിൽ നൽകി മാറ്റിവാങ്ങാനാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

2023 മെയ് 19 നാണ് രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 2023 മെയ് 19 ന് വ്യാപാരം അവസാനിച്ചപ്പോൾ 3.56 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2025 ജൂൺ 30 ന് വ്യാപാരം അവസാനിച്ചപ്പോൾ അത് 6,099 കോടി രൂപയായി കുറഞ്ഞു. പിൻവലിച്ചെങ്കിലും രണ്ടായിരം രൂപ നോട്ടുകൾ ഇപ്പോഴും നിയമാനുസൃതമായി തുടരുകയാണ്.

2000 നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും 2023 സെപ്‌റ്റംബർ 30-നകം അവ മാറ്റിനൽകുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു. സമയപരിധി പിന്നീട് ഒക്ടോബർ 7 വരെ നീട്ടി. ബാങ്ക് ശാഖകളിലെ നിക്ഷേപവും വിനിമയ സേവനങ്ങളും ഒക്ടോബർ 7ന് അവസാനിപ്പിച്ചു. എന്നാൽ ഒക്‌ടോബർ 9 മുതൽ, ആർബിഐയുടെ 19 ശാഖകളിൽ കറൻസി കൈമാറ്റം ചെയ്യാനോ തത്തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനോ ഉള്ള സൗകര്യം വ്യക്തികൾക്ക് നൽകിയിട്ടുണ്ട്.

ഒരു പവൻ സ്വർണം കുറഞ്ഞതിന്റെ പേരിൽ പീഡനം; വിവാഹം കഴിഞ്ഞ് നാലാം നാൾ യുവതി ജീവനൊടുക്കി

0

ചെന്നൈ: വിവാഹം കഴിഞ്ഞ് നാലാം ദിവസം വധു ആത്മഹത്യചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ലോകേശ്വരിയാണ് പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വിരുന്നിനെത്തിയപ്പോഴാണ് യുവതി ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പറഞ്ഞുറപ്പിച്ചതിൽ നിന്നും ഒരു പവൻ സ്വർണം കുറഞ്ഞതിന്റെ പേരിൽ യുവതി ഭർതൃവീട്ടിൽ പീഡനത്തിനിരയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.

കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ലേകേശ്വരി ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. കുളിക്കാനായി പോയ ലോകേശ്വരി ഏറെ നേരംകഴിഞ്ഞും തിരിച്ചുവരാതായതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ശുചിമുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ലോകേശ്വരിയുടെ ജീവൻ രക്ഷിക്കാനായില്ല.

നാലുദിവസം മുൻപാണ് ലോകേശ്വരിയും മുപ്പത്തേഴുകാരനായ പനീറും വിവാഹതിരായത്. ഇയാൾ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പത്തുവൻ സ്വർണമാണ് പനീറിൻറെ കുടുംബം ആവശ്യപ്പെട്ടത്. എന്നാൽ അഞ്ചു പവൻ നൽകാമെന്ന് യുവതിയുടെ കുടുംബം പറഞ്ഞപ്പോൾ അംഗീകരിച്ചു. പക്ഷേ ലോകേശ്വരിയുടെ കുടംബത്തിന് നാലു പവൻ സ്വർണമാണ് നൽകാൻ കഴിഞ്ഞത്. ഒരു ബൈക്കും ഇവർ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ ഒരു പവൻ സ്വർണവും എസിയും നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിൻറെ കുടുംബം യുവതിയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി.

ഭർത്താവിൻറെ അമ്മയും സഹോദരൻറെ ഭാര്യയും ചേർന്ന് വീട്ടുജോലികൾ മുഴുവനും യുവതിയെ കൊണ്ട് ചെയ്യിപ്പിച്ചുവെന്നാണ് ലോകേശ്വരിയുടെ കുടുംബത്തിന്റെ ആരോപണം. സോഫയിൽ ഇരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. മൂത്തമരുമകൾക്ക് 12 പവൻ സ്വർണം ലഭിച്ചിരുന്നുവെന്ന് പറഞ്ഞും ഭർതൃമാതാവ് ലോകേശ്വരിയെ സമ്മർദത്തിലാക്കി. ഒരു പവൻ സ്വർണത്തിൻറെ പേരിൽ ലോകേശ്വരിയെ ഭർത്താവിൻറെ കുടുംബം പീഡിപ്പിച്ചിരുന്നെന്നും ഇത് താങ്ങാനാകാതെയാണ് യുവതി ജീവനൊടുക്കിയത് എന്നുമാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

തിരുപ്പൂരിൽ കഴിഞ്ഞ ഞായറാഴ്ച സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും സമാനമായ മറ്റൊരു സംഭവവും പുറത്തുവരുന്നത്.

ആധുനിക സുരക്ഷ സംവിധാനത്തോടെ ഫുട്പ്രിന്റ് പ്രീ സ്‌കൂള്‍ കൊച്ചിയില്‍

0

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പ്രീസ്‌കൂള്‍ഡേകെയര്‍ ശൃംഖലയായ ഫുട്പ്രിന്റ് കൊച്ചിയിലെ കലൂരില്‍ ആരംഭിച്ചു. പഴയ കലൂര്‍-കതൃക്കടവ് റോഡില്‍ ഹൗസ് നമ്പര്‍ 64/2394,64/2395 ബില്‍ഡിങിലാണ് 3,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പുതിയ കേന്ദ്രം.

നൂറിലധികം കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ പുതിയ കേന്ദ്രത്തില്‍ സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ അധ്യാപകര്‍, പരിചാരകര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ 15ല്‍ അധികം വിദഗ്ധപ്രൊഫഷണലുകളണ്ട്. ഉന്നത നിലവാരമുള്ള ഗവേഷണാധിഷ്ഠിത പാഠ്യപദ്ധതി, നൂതന സുരക്ഷാ സവിശേഷതകള്‍, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള രക്ഷാകര്‍തൃ ഇടപെടല്‍ എന്നീസൗകര്യങ്ങള്‍ ഇവിടെയുണ്ട്.

പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഘടനാപരവും സുതാര്യവും ആധുനികവുമായ പഠനത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് ഫുട്പ്രിന്റ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മറ്റ് ഫൂട്ട്പ്രിന്റ്സ് സെന്ററുകളെപ്പോലെ ഈ കേന്ദ്രവും രക്ഷിതാക്കള്‍ക്ക് ആക്‌സസ് ചെയ്യാവുന്ന തത്സമയ സിസിടിവി, ആകര്‍ഷകമായ പഠന മേഖലകള്‍, സുരക്ഷിതമായ ഔട്ട്‌ഡോര്‍ കളിസ്ഥലം എന്നിവ ഉപയോഗിച്ച് സമഗ്രമായ ശിശു വികസനം ഉറപ്പാക്കുന്നു. ആരോഗ്യ വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്ത വിവിധ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍, സംവേദനാത്മക രക്ഷാകര്‍തൃ-അധ്യാപക പരിപാടികള്‍, കുട്ടിയുടെ വൈജ്ഞാനിക, വൈകാരിക, ശാരീരിക വളര്‍ച്ചയുടെ എല്ലാ വശങ്ങളെയും പിന്തുണയ്ക്കുന്ന നല്ല പ്രവര്‍ത്തന ഷെഡ്യൂള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ജോലി ചെയ്യുന്ന മാതാപിതാക്കളുടെ വൈവിധ്യമാര്‍ന്ന ഷെഡ്യൂളുകളെ പിന്തുണയ്ക്കുന്ന പ്രീ-സ്‌കൂള്‍, വഴക്കമുള്ള ഡേകെയര്‍ പ്രോഗ്രാമുകള്‍ ഈ കേന്ദ്രം വാഗ്ദാനം ചെയ്യും. സുതാര്യതയും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ മാതൃകയും മാതാപിതാക്കള്‍ക്ക് മനസ്സമാധാനം നല്‍കുകയും ഘടനാപരവും എന്നാല്‍ സന്തോഷകരവുമായ ഒരു പഠന അന്തരീക്ഷത്തിലൂടെ കുട്ടികളെ ശാക്തീകരിക്കുകയും ചെയ്യുന്നു.