ഉത്തരേന്ത്യയിൽ ശക്തമായ മഴ; മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി, തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി ശക്തിപ്രാപിച്ചതോടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറുകയാണ്. കാണാതായ 34 പേർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ ഇന്നും തിരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ചണ്ഡിഗഡ് – മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീർ,പഞ്ചാബ്, ഉത്തരാഖണ്ഡ്,മധ്യപ്രദേശ്, മഹാരാഷ്ട്ര, തുടങ്ങിയ ഇടങ്ങളിലാണ് ഓറഞ്ച് അലേർട്ട്. കനത്ത മഴയെ തുടർന്ന് ജോധ്പൂർ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

ജൂലൈ 7വരെ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനമുണ്ടായത്. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയി. 40 ഓളം പേരെ കാണാതായതായാണ് റിപ്പോർട്ട്.

‘ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല, റവാഡയ്ക്ക് കൂത്തുപറമ്പിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് അറിയില്ലായിരുന്നു’; എം വി ജയരാജൻ

0

കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിൽ വെടിവയ്പ്പിന് ദിവസങ്ങൾക്കു മുമ്പ് ചാർജെടുത്ത റവാഡയ്ക്ക് കൂത്തുപറമ്പിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. പ്രതിഷേധ സ്വഭാവത്തെ കുറിച്ച് റവാഡ തന്നോട് അന്ന് വന്ന് തിരക്കിയിരുന്നുവെന്നും കരിങ്കൊടി കാണിച്ച് പിരിയുമെന്ന് മറുപടി നൽകിയിരുന്നുവെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം വി ജയരാജൻ പറഞ്ഞു. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കൂത്തുപറമ്പിൽ ആദ്യം നടന്ന ലാത്തിച്ചാർജ് ആണ് വെടിവെയ്പ്പിൽ കലാശിച്ചത്. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല, മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ്.

വെടിവയ്പ്പിന് മുമ്പ് റവാഡ എം വി രാഘവനെ കണ്ടുവെന്ന പരാതി തങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും ഡിജിപി നിയമനം സംബന്ധിച്ച ചട്ടവും മാനദണ്ഡവും സുപ്രീംകോടതി വിധിയും അനുസരിച്ചാണ് സംസ്ഥാന മന്ത്രിസഭ പൊലീസ് മേധാവിയെ തീരുമാനിച്ചതെന്നും എം വി ജയരാജൻ ലേഖനത്തിൽ പറയുന്നു. എല്ലാം വിവാദമാക്കുന്ന ചിലരാണ് ഈ നിയമവും വിവാദമാക്കുന്നതെന്ന് എം വി ജയരാജൻ വിശദീകരിച്ചു.

കളമശ്ശേരിയിൽ റോഡിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

0

കളമശ്ശേരി: റോഡിലൂടെ നടന്നുപോകുകയായിരുന്നു യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിച്ച യുവാക്കൾ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് യുവാക്കളെയാണ് കളമശേരി പോലീസ് പിടികൂടിയത്.

ജൂൺ 30-ന് രാത്രി 7.50-നായിരുന്നു സംഭവം നടന്നത്. റോഡിലൂടെ നടക്കുകയായിരുന്നു യുവതിയെ റോഡരികിൽ നിന്ന യുവാക്കൾ കയറിപ്പിടിക്കുകയായിരുന്നു സാംഭവത്തിൽ പെരുമ്പാവൂർ തണ്ടേക്കാട് മദകപ്പിള്ളി വീട്ടിൽ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗർ പോട്ടച്ചാൽ വാഴയിൽ വീട്ടിൽ അഹമ്മദ് ഹലീം (19) എന്നിവരാണ് അറസ്റ്റിലായത്

കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐ രഞ്ജിത്ത്, സിപിഒമാരായ വിനു, ഷാജഹാൻ എന്നിവരാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ; എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; അടിസ്ഥാനരഹിതമെന്ന് അധികൃതർ

0

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ആരോപണം. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയുടെ വയറ്റിൽ നിന്നാണ് നൂൽ പുറത്തെടുത്തത്. പ്രസവശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയതോടെയാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ് പുറത്തറിഞ്ഞത്. എന്നാൽ, ചികിത്സാപ്പിഴവല്ലെന്ന നിലപാടിലാണ് എറണാകുളം ജനറൽ ആശുപത്രി അധികൃതർ.

ഷബീനയുടെ പ്രസവം എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു. പ്രസവ ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ യുവതിയെ സ്‌കാനിങിന് വിധേയയാക്കിയപ്പോഴാണ് വയറ്റിൽ നൂൽ കണ്ടെത്തിയത്. പിന്നീട് നൂല് പുറത്തെടുത്തു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഷബീനയുടെ ഭർത്താവ് താജുദ്ദീൻ വ്യക്തമാക്കുന്നത്.

എന്നാൽ, സംഭവത്തിൽ ചികിത്സാ പിഴവല്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാട്ടി. സാധാരണയായി ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലാണ് ഇത്. പ്രസവ ശസ്ത്രക്രിയക്ക് ശേഷം മുറിവ് തുന്നിച്ചേർക്കാനാണ് ഇത് ഉപയോഗിച്ചത്. തൊലിക്കടിയിൽ ഇരുന്ന നൂലാണ് സ്കാൻ ചെയ്തപ്പോൾ കണ്ടെത്തിയത്. നൂല് അലിഞ്ഞു പോകാതിരുന്നത് കൊണ്ടാണ് അസ്വസ്ഥത ഉണ്ടായത്. സാധാരണ ഈ നൂല് അലിഞ്ഞു പോകാൻ 6 മാസം മുതൽ ഒരു വർഷമോ അതിലധികമോ സമയം എടുക്കാറുണ്ട്. കോട്ടയം മെെഡിക്കൽ കോളേജ് വീടിനടുത്തായത് കൊണ്ടാണ് യുവതിയും ഭർത്താവും ചികിത്സക്കായി അവിടേക്ക് പോയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

പട്ടിക്കുട്ടിയെ രക്ഷിക്കുന്നതിനിടെ കബഡി താരത്തിന് ചെറുതായി കടിയേറ്റു; രണ്ടു മാസത്തിന് ശേഷം പേവിഷബാധയെ തുടർന്ന് ദാരുണാന്ത്യം

0

മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവ് പേവിഷബാധയെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ബ്രിജേഷ് സോളങ്കിയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാന കബഡി ടീമിലെ അംഗമാണ് ഇരുപത്തിരണ്ടുകാരനായ സോളങ്കി. ആരോ​ഗ്യനില ​ഗുരുതരമായതോടെ നോയിഡയിലെ ആശുപത്രിയിൽ നിന്നും മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് മരിച്ചത്.

രണ്ടുമാസം മുമ്പ് കാനയിൽ വീണ ഒരു നായക്കുട്ടിയെ സോളങ്കി രക്ഷിച്ചിരുന്നു. ഈ സമയം നായക്കുട്ടിയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, യുവാവ് അതത്ര കാര്യമായെടുത്തിരുന്നില്ല. എന്നാൽ, രണ്ടുമാസത്തിന് ശേഷമാണ് സോളങ്കി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.

ജൂൺ 26ന് പരിശീലനത്തിനിടെയാണ് സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെട്ടത്. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സോളങ്കി വെള്ളത്തോട് ഭയം കാണിക്കുകയും പേവിഷബാധയേറ്റ എല്ലാ ലക്ഷണങ്ങളും കാണിക്കാൻ ആരംഭിച്ചുവെന്നും സഹോദരൻ പറഞ്ഞു. ഖുർജയിലും അലിഗഢിലും ഡൽഹിയിലുമുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും അവർ ചികിൽസ നിഷേധിച്ചു. നോയിഡയിലുള്ള ഡോക്ടർമാരാണ് പേവിഷബാധയേറ്റിരിക്കാം എന്ന് പറഞ്ഞത്. ഒടുവിൽ മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അവൻ മരിച്ചതെന്നും സഹോദരൻ പറഞ്ഞു.

പട്ടിക്കുട്ടിയെ കാനയിൽ നിന്നുമെടുത്തപ്പോൾ ഏറ്റ കടി സോളങ്കി കാര്യമാക്കിയിരുന്നില്ലെന്ന് കോച്ച് പ്രവീൺ കുമാർ പറഞ്ഞു. ‘ദിവസവും കബഡി കളിക്കുന്നതിൻറെ ഭാഗമായുണ്ടായ വേദനയെന്നാണ് അവൻ കരുതിയത്. മുറിവും ചെറുതായതിനാൽ കാര്യമാക്കിയില്ല. അതിനാൽ തന്നെ വാക്സിൻ എടുത്തില്ല,’ കോച്ച് പറഞ്ഞു. സോളങ്കിയുടെ മരണത്തിന് പിന്നാലെ അധികൃതർ ഗ്രാമത്തിലെത്തി. 29 ഗ്രാമീണരിൽ വാക്സിനെടുത്ത അധികൃതർ ബോധവൽക്കരണവും നടത്തി.

വളർത്തുമകൾ എന്ന വ്യാജേന തട്ടിയെടുത്തത് ഒന്നര കോടിയോളം വിലവരുന്ന വീടും വസ്തുവും; മെറിനും വസന്തയും പിടിയിലായത് ഇങ്ങനെ..

0

തിരുവനന്തപുരം: ഒന്നര കോടിയോളം വിലവരുന്ന വീടും വസ്തുവും വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. പുനലൂർ അയലമൺ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയിൽ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാട് വീട്ടിൽ വസന്ത (75) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള ശാസ്തമംഗലം ജവഹർ നഗറിലെ വീടും വസ്തുവുമാണ് മെറിൻ ജേക്കബ് വ്യാജരേഖൾ ഉപയോ​ഗിച്ച് സ്വന്തമാക്കിയ ശേഷം മറിച്ചുവിറ്റത്.

ഡോറ അമേരിക്കയിലായിരുന്ന സമയത്താണ് മെറിന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ മുന്നിൽനിർത്തിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ജനുവരിയിലാണ് മെറിൻ വീടും സ്ഥലവും കൈക്കലാക്കിയത്. ഡോറയുടെ വളർത്തുമകളാണ് താനെന്ന് വരുത്തിത്തീർത്താണ് മെറിൻ തട്ടിപ്പ് നടത്തിയത്. വ്യാജ പ്രമാണം,വ്യാജ ആധാർ കാർഡ് എന്നിവയുണ്ടാക്കിയാണ് യുവതി വീടും സ്ഥലവും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യ്തത്

തുടർന്ന് ആ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വിലയാധാരമായി എഴുതിക്കൊടുക്കുകയും ചെയ്തു. വീടും സ്ഥലവും മറ്റൊരാളിന്റെ പേരിലായെന്നറിഞ്ഞ് വീട് സൂക്ഷിപ്പുകാരനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രജിസ്റ്റർ ഓഫീസിൽ നൽകിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

രജിസ്റ്റർ ഓഫീസിൽ നൽകിയ രേഖകകളിലെ ഫിംഗർ പ്രിന്റുകൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടാകും. എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ,ബാലസുബ്രഹ്‌മണ്യൻ,സി.പി.ഒമാരായ ഉദയൻ,രഞ്ജിത്,ഷിനി,ഷംല,അരുൺ,അനൂപ്,സാജൻ,പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാർ ഇന്നും സർവകലാശാലയിലെത്തും; കേരള യൂണിവേഴ്സിറ്റിയിലെ പോര് കനക്കുന്നു

0

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത നടപടി നിയമയുദ്ധത്തിലേക്കെന്ന് സൂചന. സസ്പെൻഷൻ അം​ഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിൽ എത്തിയാൽ സ്ഥിതി​ഗതികൾ കൂടുതൽ വഷളാകും. രജിസ്ട്രാറെ തടയാനുള്ള നീക്കമുണ്ടായാൽ സംഘർഷത്തിനുള്ള സാഹചര്യവും സംജാതമായേക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി നിയമപരമല്ലെന്നാണ് സിൻഡിക്കേറ്റിന്റെ നിലപാട്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി ചോദ്യം ചെയ്ത് ഇടത് സിൻഡിക്കേറ്റം​ഗങ്ങൾ രം​ഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. സിൻഡിക്കേറ്റ് നിർദേശമനുസരിച്ച് രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തുമെന്നാണ് സൂചന.

കേരള സർവകലാശാലാ നിയമം 1974-ലെ വകുപ്പ് 10(13) അനുസരിച്ച് ചിലഘട്ടങ്ങളിൽ വിസിക്ക്‌ സിൻഡിക്കേറ്റിന്റെ അധികാരം പ്രയോഗിക്കാം. എന്നാൽ, സസ്പെൻഷൻപോലുള്ള അച്ചടക്കനടപടിയെടുക്കാൻ ഈ വകുപ്പ് അധികാരം നൽകുന്നില്ലെന്നും ചാൻസലറുടെ നിർദേശമനുസരിച്ചാണെങ്കിൽപ്പോലും അത്‌ നിയമവിരുദ്ധമാണെന്നും ഇടത്‌ സിൻഡിക്കേറ്റംഗങ്ങൾ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയാൽ അത്‌ നിയമയുദ്ധത്തിലേക്ക്‌ നീങ്ങും.

വിസിക്കെതിരേ രജിസ്ട്രാർ കോടതിയിലെത്തിയാൽ സർവകലാശാലയാണ് എതിർകക്ഷി. ഇടതുഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് നിയമിച്ച അഭിഭാഷകന്റെ വാദം സ്വാഭാവികമായും രജിസ്ട്രാർക്ക് അനുകൂലമായിട്ടാവും. വിസി പ്രത്യേകം അഭിഭാഷകനെ നിയോഗിക്കേണ്ടിവരും. കേസിൽ ഗവർണർ കക്ഷിയായാൽ ചാൻസലറെന്നനിലയിൽ അദ്ദേഹത്തിനുവേണ്ടി വേറെയും അഭിഭാഷകൻ ഹാജരാവേണ്ടിവരും. ഇങ്ങനെ, സങ്കീർണമായ നിയമയുദ്ധത്തിലേക്ക് വഴിവെക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

വിസി പറഞ്ഞതുകേൾക്കാതെ, രജിസ്ട്രാർ സ്വന്തംനിലയിൽ തീരുമാനമെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടി. വേദിയിൽ ഗവർണർ ഇരിക്കുമ്പോഴും ദേശീയഗാനാലാപനം നടക്കുമ്പോഴുമായിരുന്നു രജിസ്ട്രാർ കെ എസ് അനിൽകുമാർ ഹാളിന് അനുമതിനിഷേധിച്ചതെന്നും വൈസ് ചാൻസലർ ആരോപിക്കുന്നു. അനുമതിവാങ്ങാതെ പൊലീസിൽ പരാതിനൽകിയെന്നതും അച്ചടക്ക ലംഘനമെന്നാണ് വിസിയുടെ നിലപാട്.

അതേസമയം, ഹാൾ റദ്ദാക്കുന്നത് രജിസ്ട്രാർ വിസിയെയും രാജ്ഭവനെയും അറിയിച്ചിരുന്നുവെന്നാണ് ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ വ്യക്തമാക്കുന്നത്. ഹാളിന് അനുമതി നിഷേധിച്ചത് സംഘാടകരെയും അറിയിച്ചിരുന്നു. ഗവർണറോട് അനാദരവ് കാണിച്ചിട്ടില്ലെന്നും അദ്ദേഹം വന്നശേഷം സുഗമമായി പരിപാടി നടത്താൻ രജിസ്ട്രാർ ശ്രമിച്ചു എന്നുമാണ് സിൻഡിക്കേറ്റ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സർവകലാശാലയിൽ ചട്ടലംഘനവും സംഘർഷവും നടന്നതിനാൽ നിയമാനുസൃതമായാണ് രജിസ്ട്രാറുടെ നടപടിയെന്നും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ വ്യക്തമാക്കുന്നു.

ട്രെയിനിലെ സഹയാത്രികരെ നവജാത ശിശുവിനെ ഏൽപ്പിച്ച് യുവതി മുങ്ങി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മുംബൈ: ട്രെയിനിലെ സഹയാത്രികരെ നവജാത ശിശുവിനെ ഏൽപ്പിച്ച് യുവതി മുങ്ങി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി സഹയാത്രികരെ ഏൽപ്പിച്ചത്. ഇതിനു ശേഷം ഇവർ കടന്നുകളഞ്ഞു. തിങ്കളാഴ്ച്ചയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹാർബർ ലൈനിൽ പൻവേലിലേക്കു പോകുന്ന ട്രെയിനിലെ യാത്രക്കാരിയാണ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചത്. പിഞ്ചു കുഞ്ഞും ലഗേജുമായി യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടെ ഇവർ സഹയാത്രികരായയ രണ്ടു സ്ത്രീകളുമായി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. തനിക്കു സീവുഡ്സ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടതെന്നും സഹായിക്കണമെന്നും യുവതി ഈ സ്ത്രീകളോട് പറഞ്ഞു. ഇതോടെ ജുയിനഗറിൽ ഇറങ്ങേണ്ടിയിരുന്ന സ്ത്രീകൾ യുവതിയെ സഹായിക്കാനായി ജുയിനഗറിൽ ഇറങ്ങാതെ സീവുഡ്സിലേക്ക് യാത്ര നീട്ടി.

ട്രെയിൻ സീവുഡ്സിൽ എത്തിയപ്പോൾ സ്ത്രീകൾ രണ്ടുപേരുമാണ് ആദ്യം പുറത്തിറങ്ങിയത്. യുവതി കുഞ്ഞിനെ അവർക്കു കൈമാറിയ ശേഷം ലഗേജ് എടുക്കാനെന്ന വ്യാജേന സീറ്റിനടുത്തേക്ക് പോയെങ്കിലും തിരിച്ചുവന്നില്ല. അതിനിടെ, ട്രെയിൻ ചലിച്ചുതുടങ്ങി. യുവതി അബദ്ധത്തിൽ ട്രെയിനിൽ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരിൽ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി ഏറെ നേരം അവിടെ തന്നെ കാത്തിരുന്നു.

വളരെയേറെ സമയം കഴിഞ്ഞിട്ടും യുവതി എത്താതിരുന്നതോടെയാണു സ്ത്രീകൾ പൊലീസിൽ പരാതിപ്പെട്ടത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് യുവതി പൻവേലിനു തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം താനെ ഭിവണ്ടിയിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ബാസ്ക്കറ്റിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.

സഹപ്രവര്‍ത്തകയുടെ ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഇന്‍ഫോസിസ് ടെക്കിയെ അറസ്റ്റ് ചെയ്തു

0

ബെംഗളൂരു: സഹപ്രവർത്തകരുടെ ശൗചാലയത്തിൽ വച്ചുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഇന്‍ഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന നാഗേഷ് സ്വപ്‌നില്‍ മാലി എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഇന്‍ഫോസിസ് കാമ്പസിലുള്ള ശൗചാലയത്തിലെ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.

ജൂണ്‍ 30-ന് കമ്പനിയുടെ ഇലക്ട്രോണിക് സിറ്റി ഓഫീസിലായിരുന്നു സംഭവം. ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു നിഴല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടുത്തുള്ള ക്യൂബിക്കിളില്‍നിന്ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയതെന്നും പരാതിക്കാരി പോലീസിനോട് പറഞ്ഞു.

ഇയാള്‍ വിവസ്ത്രനായിട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉടന്‍ താന്‍ വാഷ്റൂമില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി സഹപ്രവര്‍ത്തകരെ കാര്യങ്ങള്‍ അറിയിച്ചു. അവര്‍ ചേര്‍ന്ന് നാഗേഷിനെ തടഞ്ഞുവെച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കി.

നാഗേഷ് മൂന്ന് മാസം മുന്‍പാണ് കമ്പനിയില്‍ ചേര്‍ന്നത്. ഇയാള്‍ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ്. ഇയാളുടെ ഫോണ്‍ പരിശോധിച്ച സഹപ്രവര്‍ത്തകര്‍ക്ക്, പരാതിക്കാരിയുടെ ഒരു വീഡിയോയും, മറ്റൊരു ജീവനക്കാരിയുടെ വീഡിയോയും, ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത 50-ല്‍ അധികം വീഡിയോകളും ലഭിച്ചതായും പരാതിയിലുണ്ട്. വീഡിയോയുടെ ഒരു സ്‌ക്രീന്‍ഷോട്ട് തെളിവായി എടുത്തെന്നും ഒറിജിനല്‍ ഫയല്‍ ഡിലീറ്റ് ചെയ്‌തെന്നും പോലീസ് പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കില്ലെന്നും നാഗേഷ് കൂടുതല്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാനും മുമ്പ് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നത് അറിയാനുമായി അയാളുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട രേഖയ്ക്ക് കൈക്കൂലി; 2000 രൂപ വാങ്ങുന്നതിനിടെ പോലീസുകാരന്‍ വിജിലന്‍സിന്റെ പിടിയിലായി

0

തൃശ്ശൂര്‍: പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. 2000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഒല്ലൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പട്ട പരാതിയില്‍ പരാതിക്കാരന് ആവശ്യമായ രേഖകള്‍ നല്‍കുന്നതിനാണ് പണം ആവശ്യപ്പെട്ടത്.

തമിഴ്‌നാട് സ്വദേശികളുടെ പരിചയക്കാരനായ യേശുദാസ് എന്ന വ്യക്തിയില്‍ നിന്നാണ് താന്‍ ചെയ്തുതരുന്ന സഹായത്തിന് 2000 രൂപ നല്‍കണമെന്ന് സജീഷ് ആവശ്യപ്പെട്ടത്. യേശുദാസ് വിജിലന്‍സ് ഓഫീസുമായി ബന്ധപ്പെടുകയും സജീഷിനെ കുടുക്കുന്നതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണവുമായി സജീഷിനരികിലെത്തുകയുമായിരുന്നു.

യേശുദാസിന് രേഖകള്‍ നല്‍കി സജീഷ് പണം കൈപ്പറ്റുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ സജീഷിനെ പിടികൂടുകയുമായിരുന്നു. ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് വിജിലന്‍സ് സംഘം സജീഷിനെ പിടികൂടിയത്. സജീഷിനെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് ഓഫീസിലിലേക്ക് കൊണ്ടുപോയി

അച്ഛൻ പുറത്തുപോയി വന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് മകൾ താഴെ വീണ് കിടക്കുന്നത്; ഏഴാം ക്ലാസുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ; അന്വേഷണം

0

കൊൽക്കത്ത: കൊൽക്കത്തയിലെ സാ‌ൾട്ട് ലേക്കിൽ നാല് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ ഏഴാം ക്ലാസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ. ഞായറാഴ്ച രാത്രി അച്ഛൻ വീട്ടിൽ നിന്ന് പുറത്തുപോയി തിരികെ വന്നപ്പോഴാണ് നാല് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ താഴെ അദ്രിജ സെൻ എന്ന 13കാരിയെ കണ്ടെത്തിയത്. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ ഷൂസ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് കിട്ടിയതായി പൊലീസ് പറഞ്ഞു. ഇത് കുട്ടി അവിടേക്ക് പോയതിന്റെ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. തനിക്ക് ആളുകളെ ഇഷ്ടമല്ലെന്നും മരിക്കണമെന്നും എഴുതിയിട്ടുള്ള കുട്ടിയുടെ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

എന്നാൽ കുട്ടിയ്ക്ക് ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അച്ഛൻ സുബ്രത സെൻ പറയുന്നത്. സന്തോഷമുള്ള കുട്ടിയായിരുന്നു. നീന്തലിലും മറ്റ് കായിക ഇനങ്ങളിലും പരിശീലനം നേടിയിരുന്നു. പഠനത്തിലും മിടുക്കിയായിരുന്ന അവൾ ഒരിക്കലും മാനസിക സമ്മദർനത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്ന് അച്ഛൻ പറയുന്നു.

ഞായറാഴ്ച കുട്ടിയ്ക്ക് കഴിക്കാൻ സ്നാക്സ് കൊടുത്ത ശേഷം സ്കൂളിലേക്കുള്ള ചില സാധനങ്ങൾ വാങ്ങാനായി രാത്രി 8.30താൻ പുറത്തേക്ക് പോയെന്ന് അച്ഛൻ പറ‌ഞ്ഞു. പത്ത് മിനിറ്റിൽ മടങ്ങിയെത്തിയപ്പോഴേക്കും കെട്ടിടത്തിന് താഴെ രക്തത്തിൽ കുളിച്ച നിലയിൽ മകൾ വീണ് കിടക്കുന്നതാണ് കണ്ടതെന്ന് മുൻ സ്കൂൾ ഇൻസ്പെക്ടർ കൂടിയായ പിതാവ് വിശദീകരിച്ചു. താൻ പുറത്തേക്ക് പോകുന്നത് കണ്ട് ആരോ വീടിനുള്ളിലേക്ക് കടന്നതായാണ് അച്ഛൻ സംശയിക്കുന്നത്. അജ്ഞാതനായ ഈ വ്യക്തി മകളെ പുറത്തേക്ക് കൊണ്ടുപോയി അപായപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 8.40ഓടെ എന്തോ വീഴുന്ന ശബ്ദം കേട്ടതായി അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാർ പറയുന്നുണ്ട്. അസ്വഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നതെങ്കിലും ദുരൂഹത സംശയിച്ച് മാതാപിതാക്കൾ പരാതി നൽകിയത് പിന്നാലെ മറ്റ് വകുപ്പുകൾ ചേർത്തു. പോസ്റ്റ്മോർട്ടം പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ് സംഘം.

സൂംബ നൃത്തത്തെ അപമാനിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്യും; നടപടി വിസ്ഡം നേതാവിനെതിരെ 24 മണിക്കൂറിനകം നടപടി വേണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം

വിദ്യാലയങ്ങളില്‍ സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഫേസ്ബുക്കിൽ സൂമ്പ നൃത്തത്തെ അപമാനിച്ചതിനാണ് വിസ്ഡം നേതാവിനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പി കെ എം യു പി സ്കൂൾ മാനേജ്മെന്റ് തീരുമാനം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറെ അറിയിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകൻ അഷറഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണമെന്ന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് 9 മണി വരെയാണ് അഷറഫിനെതിരെ നടപടിയെടുക്കാനുള്ള സമയം.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല കുട്ടിയെ സ്കൂളിൽ വിടുന്നതെന്നാണ് അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ അഷ്റഫിൻ്റെ കുറിപ്പ്. വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.