താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

0

റിയാദ്: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ പിന്നാലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. പാലക്കാട് ചെറുപ്പളശ്ശേരി, നെല്ലായ സ്വദേശി ഇബ്രാഹിം (55) ആണ് മരിച്ചത്.

റെഡ് ക്രസന്റ് ആംബുലൻസിൽ റിയാദ് ശുമൈസി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇബ്രാഹിം മരണപ്പെട്ടത്. മൃതദേഹം റിയാദിലെ അൽ ഫലാഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ അബു ആണ് പിതാവ്. മാതാവ് – നബീസ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ തുടങ്ങിയവർ രംഗത്തുണ്ട്.

അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ

നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ മുൻകരുതൽ പരിശോധനകളുടെ ഭാഗമായും വ്യോമപാതകളിൽ നേരിട്ട് പ്രശ്നങ്ങൾ കാരണവുമായിരുന്നു സർവീസുകൾ നിർത്തി വച്ചിരുന്നത്.

അപകടത്തിൽ ജീവനക്കാരടക്കം 260 പേർക്ക് ജീവൻ നഷ്ടമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ പരിശോധനകൾ നടത്തുന്നതിനായാണ് താൽക്കാലിക സർവീസ് നിർത്തിവച്ചതെന്ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 45 രൂപ താഴ്ന്ന് 9,100 രൂപയിലെത്തി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയും കുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

വിലകുറഞ്ഞത് ആശ്വാസമാണെങ്കിലും വരും ദിവസങ്ങളിൽ വിപണിവില ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. അമേരിക്കയുടെ നികുതി പ്രഖ്യാപനവും വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തിയ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. ഡയാലിസ് അടക്കം ചികിത്സകൾ തുടരാനാണ് നിർദ്ദേശം.

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ നേരിൽ കണ്ടിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. വിഎസ് ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എം എ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.

ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്

കാസർകോട്: ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. 2024 ജൂലൈ 16, അങ്കോളക്കടുത്ത് ഷിരൂരിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമായി. ദേശീയപാത 66 ൽ ഒരു മല ഒന്നാകെ പുഴയിലേക്ക് പതിച്ചു.

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം 11 മനുഷ്യ ജീവനുകൾ ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ആഴ്ന്നു പോയി.

ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന അർജുൻ തന്റെ ലോറി അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായത്.

ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകൾ. രണ്ടു മാസത്തിലധികം നീണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യം. ഒടുവിൽ കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി അർജുന്റെ ജന്മനാട്ടിലേക്കുള്ള മടക്കം.  ഷിരൂർ അപകടവും തുടർന്നുണ്ടായ രക്ഷാ ദൗത്യവും ഒരു മലയാളിക്കും മറക്കാൻ കഴിയില്ല.

നീണ്ട ദിവസത്തെ പരിശ്രമത്തിന് ശേഷം കരയിൽ നിന്ന് 65 മീറ്റർ അകലെ ഗംഗാവലിപ്പുഴയുടെ 12 മീറ്റർ ആഴത്തിൽ അർജുന്റെ ട്രക്കും മൃതദേഹവും കണ്ടെത്തുന്നു. അപ്പോഴേക്കും അപകടം നടന്നതിന്റെ 72 ദിനം പിന്നിട്ടിരുന്നു.  

ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന് തലാലിന്റെ സഹോദരൻ

ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ഏറെ ശുഭപ്രതീക്ഷ നൽകിയവാർത്തയായിരുന്നു.

ഇതിന് പിന്നാലെ നിമിഷ പ്രിയയുടെ മോചനം സാധ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഇന്നുമുതൽ വീണ്ടും തലാലിന്റെ കുടുംബവുമായി പല കോണുകളിൽ നിന്നും ചർച്ച നടക്കാനിരിക്കുകയാണ്. എന്നാൽ തുടർന്നുള്ള  ഇടപെടലുകൾക്ക് തിരിച്ചടിയായിരിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്.

നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. 

‘മിഷൻ സക്സസ്’; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

0

ബഹിരാകാശ നിലയത്തിലെ പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി. ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പല്‍ കരയ്‌ക്കെത്തിക്കും. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന ഡ്രാഗൺ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്.

ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. ഭാവി ബഹിരാകാശ യാത്രകൾക്കും ശാസ്ത്ര ഗവേഷണങ്ങൾക്കും മുതൽക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂർത്തിയാക്കിയത്.

ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ കമാൻഡറായുള്ള ദൗത്യത്തിൽ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവും മിഷൻ സ്പെഷ്യലിസ്റ്റുകളാണ്. സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗൺ പേടകത്തിൽ തന്നെയാണ് ഭൂമിയിലേക്കുള്ള മടക്കവും.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? പിന്തുണ പിൻവലിക്കുമെന്ന് ഘടകകക്ഷികൾ

0

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സഖ്യകക്ഷികൾ പ്രഖ്യാപിച്ചതാണ് നെതന്യാഹു സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നത്. യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ) എന്ന തീവ്ര യാഥാസ്ഥിതിക പാർട്ടിയാണ് നെതന്യാഹു മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. പാർട്ടിയുടെ ആറ് എംപിമാർ രാജിവെക്കാനാണ് തീരുമാനം. ഇതിനു പിന്നാലെയാണ് മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസ് സർക്കാർ വിടുമെന്ന് പ്രഖ്യാപിച്ചത്. രണ്ടു പാർട്ടികളും മുന്നണി വിട്ടാൽ ബെഞ്ചമിൻ നെതന്യാഹു സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.

മതവിദ്യാർഥികൾക്ക് സൈനിക സേവനം എന്ന നെതന്യാഹുവിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ മന്ത്രിസഭയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നത്. മതവിദ്യാർഥികൾക്ക് സൈനിക സേവനം എന്ന നയം ഒഴിവാക്കാണമെന്നാണ് മന്ത്രിസഭയിലെ തീവ്ര യാഥാസ്ഥിതിക പാർട്ടികളുടെ നിലപാട്. എന്നാൽ, ഇതം​ഗീകരിക്കാൻ നെതന്യാഹു തയ്യാറാകാതിരുന്നതാണ് ഈ പാർട്ടികളെ ചൊടിപ്പിച്ചത്. യുടിജെ പിന്തുണ പിൻവലിച്ചാലും നെതന്യാഹുവിന് നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ഷാസ് കൂടി പന്തുണ പിൻവലിച്ചാൽ ഭൂരിപക്ഷം നഷ്ടമാകും.

നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ പാർലമെന്റ് സമ്മേളനം സമാപിക്കും. അതിനാൽ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് മൂന്നു മാസം കൂടി ലഭിക്കുമെന്നാണു വിലയിരുത്തൽ. ഖത്തറിൽ നടന്നുവരുന്ന ഗാസ വെടിനിർത്തൽ ചർച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികൾ രംഗത്തുവന്നിട്ടുണ്ട്.

1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായപ്പോൾ നിർമിച്ച കരാർ പ്രകാരം മതവിദ്യാർഥികൾ മുഴുവൻ സമയവും മതപഠനത്തിനായി സമർപ്പിക്കുന്നതുകൊണ്ട് സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ 21 മാസമായി തുടരുന്ന ഇസ്രയേൽ–ഗാസ സംഘർഷത്തെത്തുടർന്ന് ഇളവുകൾ തുടരാൻ സർക്കാർ പരാജയപ്പെട്ടതൊടെയാണ് മുന്നണി വിടാൻ കക്ഷികൾ തീരുമാനിച്ചത്.

യുക്രൈനിൽ റഷ്യയുടെ സൈനിക നീക്കങ്ങളെ പിന്തുണച്ചു; അമേരിക്കക്കാരന് റഷ്യൻ പൗരത്വം നൽകി വ്ലാഡ്മിർ പുടിൻ

0

മോസ്കോ: റഷ്യയുടെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്നതിനായി യുക്രേനിയൻ സൈനികരെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകിയ ഒരു അമേരിക്കൻ പൗരന് റഷ്യൻ പൗരത്വം നൽകി. ഇന്നലെയാണ് റഷ്യൻ അധികൃതർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡാനിയേൽ മാർട്ടിൻഡേൽ എന്ന അമേരിക്കൻ പൗരനാണ് റഷ്യൻ പൗരത്വം ലഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഡാനിയൽ മാർട്ടിൻഡേലിന് പൗരത്വം നൽകിയത്.

തനിക്ക് റഷ്യൻ പൗരത്വം ലഭിച്ച വിവരം ഡാനിയൽ മാർട്ടിൻഡേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ‘റഷ്യ എന്റെ ഭവനം മാത്രമല്ല, കുടുംബം കൂടിയാണെന്ന വിശ്വാസം ഹൃദയത്തിൽ മാത്രമല്ല നിയമപ്രകാരവും ആയതിൽ അതിയായി സന്തോഷിക്കുന്നു’ – ഡാനിയൽ മാർട്ടിൻഡേൽ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ പാസ്‌പോർട്ട് ഉയർത്തികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ഡാനിയേൽ മാർട്ടിൻഡേൽ രണ്ട് വർഷം യുക്രെയ്നിൽ ചെലവഴിച്ചിരുന്നു. ഈ സമയം അദ്ദേഹം യുക്രൈൻ സൈനിക സൈറ്റുകളുടെ കോർഡിനേറ്റുകൾ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി റഷ്യയുടെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

2018ൽ റഷ്യയിൽ എത്തിയ ഡാനിയൽ റഷ്യൻ ഭാഷ പഠിക്കുകയും ഏതാനും നാൾ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. കുറച്ചുനാൾ പോളണ്ടിലായിരുന്ന ഡാനിയൽ 2022 ൽ യുക്രെയ്‌‌നിൽ എത്തിയതിനു പിന്നാലെയാണ് ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചത്. ആദ്യം ലിവിവ് നഗരത്തിൽ താമസിച്ചിരുന്ന ഡാനിയൽ തുടർന്ന് ഡോണെറ്റ്സ്‌കിൽ താമസിച്ച് കാർഷികവൃത്തിയിലേർപ്പെടുകയും സമീപവാസികളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു.

സമൂഹമാധ്യമത്തിലൂടെ റഷ്യൻ സൈന്യവുമായി ബന്ധം സ്ഥാപിച്ച ഡാനിയൽ യുക്രെയ്‌‌‌നിന്റെ സൈനിക വിന്യാസമുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറി. ഡാനിയൽ താമസിച്ചിരുന്ന ഗ്രാമത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതിനു പിന്നാലെ അദ്ദേഹത്തെ റഷ്യയിലെത്തിക്കുകയായിരുന്നു. രണ്ടു വർഷം റഷ്യൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്‌തെന്നും ഇനിയും അത് തുടരാൻ താൽപര്യമുണ്ടെന്നും ഡാനിയൽ പറഞ്ഞു. ഡാനിയലിന്റെ സേവനത്തിനുള്ള നന്ദിയും ബഹുമാനവുമാണ് റഷ്യൻ പാസ്‌പോർട്ടെന്ന് അധികൃതർ വ്യക്തമാക്കി.

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് തന്റെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പരാതി നൽകിയതെന്ന് യുവതി; സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുവെന്നും പരാതിക്കാരി

0

കൊല്ലം: കെഎസ്ആർടിസി ഡ്രൈവറുമായി അടുപ്പമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത നടപടി വലിയ വിവാദമായിരുന്നു. ഡ്രൈവറുടെ ഭാര്യ ​ഗതാ​ഗത വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. സംഭവത്തിൽ വിവാദം കനത്തതോടെ വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ ​ഗതാ​ഗത വകുപ്പ് ഇടപെട്ട് പിൻവലിക്കുകയും ചെയ്തിരുന്നു. ആരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ പ്രതികരണം. എന്നാൽ, തന്റെ പരാതിയിൽ ഉറച്ചുനിൽക്കുന്നു എന്നാണ് ഡ്രൈവറുടെ ഭാര്യ വ്യക്തമാക്കുന്നത്.

തന്റെ ഭർത്താവുമായി വനിതാ കണ്ടക്ടർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് താൻ പരാതിയുമായി പോയതെന്ന് യുവതി പറയുന്നു. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുവെന്നും പരാതിക്കാരിയായ യുവതി വെളിപ്പെടുത്തി. തനിക്കെതിരായ പ്രചാരണങ്ങൾ ശരിയല്ലെന്നും അവർ വ്യക്തമാക്കി. കെഎസ്ആർടിസി ഡ്രൈവറായ ഭർത്താവിന് അതേ ബസിലെ വനിതാ കണ്ടക്ടറുമായി അടുപ്പമുണ്ടെന്നായിരുന്നു യുവതി നൽകിയ പരാതി.

ഭർത്താവും വനിതാ കണ്ടക്ടറും ജോലി ചെയ്യുന്ന കുളത്തൂപ്പുഴ ഡിപ്പോയിലും പ്രദേശത്തെ പൊലീസ് സ്റ്റേഷനിലുമെല്ലാം പരാതി നൽകിയിരുന്നു എന്ന് യുവതി പറയുന്നു. എന്നാൽ ഇതിലൊന്നും നടപടി ഉണ്ടാകാതെ വന്നതോടെയാണ് തെളിവുകളുമായി മന്ത്രിയെ സമീപിച്ചത്. വ്യക്തിപരമായ വിഷയത്തിൽ നടപടി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞാണു പിന്നീട് സസ്പെൻഷൻ പിൻവലിച്ചത്. എന്നാൽ വിഷയത്തിൽ മറ്റു തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നത് ശരിയല്ല. കുടുംബജീവിതം സംരക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള നടപടി ആവശ്യമാണെന്നും അവർ ‌വ്യക്തമാക്കി.

ഡ്രൈവറുമായി അടുപ്പമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസിയിൽ വിവാദം സൃഷ്ടിച്ചിരുന്നു. വിശദമായ ഉത്തരവ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രി ഇടപെട്ട് അടിയന്തരമായി സസ്പെൻഷൻ റദ്ദാക്കി. ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതാണെന്ന് ജീവനക്കാരുടെ ആക്ഷേപവും ഉയർന്നു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് നടപടിയെടുത്തത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്നു പറഞ്ഞായിരുന്നു കൊല്ലത്തെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന ആരോപണം വിവരിച്ചെഴുതിയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയത്.

ഇതോടൊപ്പം വാട്സാപ് ചാറ്റുകളും ചില ദൃശ്യങ്ങളും നൽകി. ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സർവീസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും ലഭിച്ചതിനെത്തുടർന്നാണ് ഉത്തരവിറക്കിയത്. ‘ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങി, യഥാസമയം യാത്രക്കാരെ ഇറക്കി വിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു’ എന്നൊക്കെയാണ് റിപ്പോർട്ടിലുള്ളത്.

അതേസമയം, ആരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെൻഷൻ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘‘ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റു പറ്റിയെങ്കിൽ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കാൻ നിർദേശം കൊടുത്തത്. വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നതാണ്. ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണ്. നാട്ടുകാരുടെ കയ്യിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്തു നിന്നുണ്ടായി. സസ്‌പെൻഷൻ ഉത്തരവിലേത് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധമാണ്. ആരുടെയും വ്യക്തിപരമായ കാര്യത്തിൽ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ഇല്ല. അതിനാലാണ് ഉത്തരവ് റദ്ദാക്കിയത്’’ – ഗണേഷ് കുമാർ പറഞ്ഞു.

സൈനികരെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് ലഖ്‌നൗ കോടതി

0

ലഖ്‌നൗ: ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പരാമർശങ്ങളെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതി ജാമ്യം അനുവദിച്ചു. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങളാണ് ഈ കേസിന് ആധാരം.

കോടതിയുടെ നിർദേശപ്രകാരം ജാമ്യ ബോണ്ടും വ്യക്തിഗത ജാമ്യവും സമർപ്പിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായി, പാർട്ടി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി കോടതിയിലെത്തിയത്.

നേരത്തെ, കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടി രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി ലഭിച്ചിരുന്നില്ല. രാഹുൽ ഗാന്ധി കോടതിയിലെത്തിയ സാഹചര്യത്തിൽ, കോടതിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ മുൻ ഡയറക്ടറായിരുന്ന ഉദയ് ശങ്കർ ശ്രീവാസ്തവയാണ് രാഹുൽ ഗാന്ധിക്കെതിരെ ഈ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2022 ഡിസംബർ 16-ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശമാണ് കേസിനാധാരം. 2022 ഡിസംബർ 9-ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിക്കവേ, “ഭാരത് ജോഡോ യാത്രയെക്കുറിച്ച് ആളുകൾ പലതും ചോദിക്കും, എന്നാൽ നമ്മുടെ സൈനികരെ ചൈനീസ് സൈനികർ തല്ലിച്ചതച്ചതിനെക്കുറിച്ച് ഒരിക്കൽ പോലും ചോദിക്കില്ല,” എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നതാണെന്നും പരാതിക്കാരൻ ഉദയ് ശങ്കർ ശ്രീവാസ്തവ ആരോപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, ഫെബ്രുവരി 11-ന് ഒരു പ്രത്യേക കോടതി രാഹുൽ ഗാന്ധിയെ പ്രതിയായി ഉൾപ്പെടുത്തി ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാവുകയും ജാമ്യം നേടുകയും ചെയ്തത്.

ബലാത്സംഗക്കേസുകളിൽ മുൻകൂർ ജാമ്യം; അതിജീവിതമാരുടെ വാദം കേൾക്കണമെന്ന് സുപ്രീം കോടതി

0

ന്യൂഡൽഹി: ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുൻപ് അതിജീവിതയുടെ ഭാഗം കേൾക്കണമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. കോഴിക്കോട് കാക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ബലാത്സംഗക്കേസിൽ പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് ഇട്ടത്.

കേരള ഹൈക്കോടതി നേരത്തെ ഈ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. ഇരയുടെ വാദം കേൾക്കാതെയാണ് വിചാരണക്കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് എന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്. ഇതിനെതിരെ പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഈ കേസിൽ, പ്രതിക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് സുപ്രീം കോടതിയിൽ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരും, അതിജീവിതയ്ക്ക് വേണ്ടി സീനിയർ അഭിഭാഷക അനിത ഷേണായിയും ഹാജരായി.