ചെരുപ്പെടുക്കാൻ കയറി; കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് (13) മരിച്ചത്.

കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇലക്ട്രിക് ലൈൻ താഴ്ന്നു കിടക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മിഥുൻ. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് H1N1; സ്‌കൂള്‍ അധികൃതരുമായി അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് H1 N1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ 9 ക്ലാസിലെ കുട്ടികള്‍ക്കാണ് H1N1 ബാധിച്ചത്. പനി ബാധിച്ച കുട്ടികള്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. പനി ബാധിച്ച മറ്റുകുട്ടികളെ ടെസ്റ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചതായും സംശയമുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുമായി ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു

പനി ബാധിച്ച നാല് വിദ്യാര്‍ത്ഥികളും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ പനി ബാധിതരായ മറ്റ് കുട്ടികളേയും ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും. സ്‌കൂള്‍ താത്ക്കാലികമായി അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് അടിയന്തര യോഗത്തിന് ശേഷം ആരോഗ്യവകുപ്പ് കടക്കുമെന്നാണ് സൂചന. രാത്രി എട്ട് മണിക്കാണ് യോഗം നടക്കുക

H1N1 ലക്ഷണങ്ങള്‍:

ഇടവിട്ടുള്ള പനി

പേശികള്‍ക്ക് വേദന

വിറയല്‍

ചുമ

തൊണ്ടവേദന

മൂക്കടപ്പ്

കണ്ണുകളില്‍ ചുവപ്പ്

കണ്ണുവേദന

ശരീരവേദന

തളര്‍ച്ചയും ക്ഷീണവും

തലവേദന

വയറിളക്കം

മനംപുരട്ടല്‍

കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് H1N1; സ്‌കൂള്‍ അധികൃതരുമായി അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് H1 N1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ 9 ക്ലാസിലെ കുട്ടികള്‍ക്കാണ് H1N1 ബാധിച്ചത്. പനി ബാധിച്ച കുട്ടികള്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. പനി ബാധിച്ച മറ്റുകുട്ടികളെ ടെസ്റ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചതായും സംശയമുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുമായി ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു

പനി ബാധിച്ച നാല് വിദ്യാര്‍ത്ഥികളും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ പനി ബാധിതരായ മറ്റ് കുട്ടികളേയും ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും. സ്‌കൂള്‍ താത്ക്കാലികമായി അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് അടിയന്തര യോഗത്തിന് ശേഷം ആരോഗ്യവകുപ്പ് കടക്കുമെന്നാണ് സൂചന. രാത്രി എട്ട് മണിക്കാണ് യോഗം നടക്കുക

H1N1 ലക്ഷണങ്ങള്‍:

ഇടവിട്ടുള്ള പനി

പേശികള്‍ക്ക് വേദന

വിറയല്‍

ചുമ

തൊണ്ടവേദന

മൂക്കടപ്പ്

കണ്ണുകളില്‍ ചുവപ്പ്

കണ്ണുവേദന

ശരീരവേദന

തളര്‍ച്ചയും ക്ഷീണവും

തലവേദന

വയറിളക്കം

മനംപുരട്ടല്‍

പാലക്കാട്ട് വീണ്ടും നിപ്പ സ്ഥിരീകരിച്ചു

പാലക്കാട് :  വീണ്ടും നിപ്പ  രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ്പ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്.

പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഹൈറിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധയിലാണ് നിപ്പ കണ്ടെത്തിയത്. മുപ്പത്തിരമണ്ടുകാരനായ മകനാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് നിപ്പ രോഗം ഇത് മൂന്നാമത്തെയാൾക്കാണ് ബാധിക്കുന്നത്. ഒരു യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 58കാരൻ നിപ്പ ബാധിച്ച് മരിച്ചത്. 

നിമിഷ പ്രിയക്ക് മാപ്പില്ല, എത്ര വൈകിയിലും നീതി നടപ്പാകും; പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

ഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെ  വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ പരസ്യ പ്രതികരണത്തിനാണ് സോഷ്യൽ മീഡിയയിലൂടെ തയ്യാറായിരിക്കുന്നത്,

ഒരു തരത്തിലുള്ള ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകൾക്കിടയിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

അതേസമയം പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വ്യക്തമാക്കി. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരൻ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കിൽ വ്യക്തമാക്കി.

തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ കുറിപ്പ്

ഇന്ന് മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും കേൾക്കപ്പെടുന്നതും നേടപ്പെടുന്നതും പുതിയതോ അതിശയകരമോ ആയ ഒന്നല്ല… നമ്മുടെ കേസിന്റെ വർഷങ്ങളിലുടനീളം, രഹസ്യമായ ശ്രമങ്ങളും വലിയ മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിതവുമാണ്. അതിനർത്ഥം, ഞങ്ങൾ അനുഭവിച്ച സമ്മർദ്ദങ്ങൾ ഞങ്ങളിൽ ഒന്നും മാറ്റിയിട്ടില്ല, ഞങ്ങളുടെ ആവശ്യം വ്യക്തമാണ്—നീതി (ക്വിസാസ്) മാത്രം, മറ്റൊന്നും അല്ല, കാര്യം എന്തുതന്നെയായാലും. ഇപ്പോൾ ഇത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു, ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല—നിർഭാഗ്യവശാൽ—പ്രത്യേകിച്ചും, നടപ്പാക്കൽ നിർത്തിവെച്ചവർക്ക് ഏതെങ്കിലും രൂപത്തിലോ വിധത്തിലോ ഉള്ള അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ പൂർണ നിരാകരണം അറിയാം. എന്തായാലും, ശിക്ഷ നടപ്പാക്കൽ തീയതി നിശ്ചയിച്ചതിനുശേഷം ഇത്തരം ശ്രമങ്ങൾ വരുന്നത് മുമ്പത്തേക്കാൾ ബുദ്ധിമുട്ടാണ്. ഞങ്ങൾ ശിക്ഷ നടപ്പാക്കൽ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാൻ പ്രേരിപ്പിക്കില്ല, സമ്മർദ്ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിന് പകരമാകില്ല… സത്യം മറക്കപ്പെടുന്നില്ല… നീതി വരും,എത്ര ദൈർഘ്യമെടുത്താലും, ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും.

റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരെ പരോക്ഷ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നാറ്റോ. ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വിളിച്ച് റഷ്യ-ഉക്രെയ്ൻ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്നും ഈ മൂന്ന് രാജ്യങ്ങളോടും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം.

റഷ്യ-ഉക്രെയ്ൻ സമാധാന കരാർ നടപ്പാക്കിയില്ലെങ്കിൽ  റഷ്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 100 ശതമാനം നികുതി ചുമത്തുമെന്നും ഉക്രെയ്‌നിന് പുതിയ ആയുധങ്ങൾ നൽകുമെന്നും ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാർക്ക് റുട്ടെയുടെ പ്രഖ്യാപനം.

മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിര്‍ത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാമെന്നും റുട്ടെ പറഞ്ഞു.

‘അതുകൊണ്ട് ദയവായി വ്‌ളാദിമിര്‍ പുതിനെ ഫോണില്‍ വിളിച്ച് സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് പറയുന്നത്. അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യക്കും ചൈനക്കും വലിയ തിരിച്ചടിയാകും’-റുട്ടെ കൂട്ടിച്ചേര്‍ത്തു.

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലേർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള: ഹർജി ഹൈക്കോടതി തീർപ്പാക്കി, നാളെ തിയറ്ററുകളിലേക്ക്

ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. പ്രശ്നങ്ങൾ പരിഹരിച്ചെന്നും 11-ാം തീയതി തന്നെ സെൻസർ സർട്ടിഫിക്കറ്റ് നൽകിയെന്നും സിബിഎഫ്‌സി അറിയിച്ചതിന് പിന്നാലെയാണ് ഹർജി തീർപ്പാക്കിയത്.

ചിത്രത്തിന്റെ ടീസറും – ട്രെയിലറും പുറത്ത് പഴയ പേരിലാണ്. അതുകൊണ്ട് മറ്റ് നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കാൻ ഇടപെടണമെന്ന അണിയറ പ്രവർത്തകരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സിബിഎഫ്‌സി ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അണിയറപ്രവർത്തകർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റോടുകൂടിയാണ് ജെഎസ്കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്.

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയതും കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. രാമായണത്തിലെ സീതയുടെ കഥാപാത്രമായി സാദൃശ്യമുള്ള ജാനകിയെന്ന പേര് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ജൂണ്‍ 27 ന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ ഈ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരമായ അവകാശവും ആണെന്നും രാഹുൽഗാന്ധി കത്തിൽ പറയുന്നു.

കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. കേരള സിലബസ് വിദ്യാർഥികളുടെ റാങ്ക് കുറയുക ഉണ്ടായെന്നും വിദ്യാർഥികൾക്ക് നേരെയുള്ള വിവേചനം എന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് മാറ്റം സർക്കാർ വരുത്തിയത് എന്ന് ഹർജിക്കാർ പറഞ്ഞു. അതേസമയം അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ വർഷത്തെ പ്രവേശന നടപടികളെ ബാധിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

സംസ്ഥാന വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അപ്പീൽ ഫയൽ ചെയ്തിട്ടില്ല എന്നൊരു നിലപാടിലേക്ക് ഇപ്പോൾ സർക്കാർ മാറിയിരിക്കുന്നത്. നിലവിൽ ഈ ഇപ്പോൾ രണ്ടാമത്തെ റാങ്കിലെ പട്ടിക വന്നു. അടുത്ത പ്രവേശന നടപടികൾ നടപടികളിലേക്ക് കടക്കുമ്പോൾ അതിൽ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് സംസ്ഥാനത്തിന് വിശദമായി അറിയിക്കാനുള്ളത് എന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. കേരള സിലബസ് വിദ്യാർഥികളുടെ റാങ്ക് കുറയുക ഉണ്ടായെന്നും വിദ്യാർഥികൾക്ക് നേരെയുള്ള വിവേചനം എന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് മാറ്റം സർക്കാർ വരുത്തിയത് എന്ന് ഹർജിക്കാർ പറഞ്ഞു. അതേസമയം അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ വർഷത്തെ പ്രവേശന നടപടികളെ ബാധിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

സംസ്ഥാന വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അപ്പീൽ ഫയൽ ചെയ്തിട്ടില്ല എന്നൊരു നിലപാടിലേക്ക് ഇപ്പോൾ സർക്കാർ മാറിയിരിക്കുന്നത്. നിലവിൽ ഈ ഇപ്പോൾ രണ്ടാമത്തെ റാങ്കിലെ പട്ടിക വന്നു. അടുത്ത പ്രവേശന നടപടികൾ നടപടികളിലേക്ക് കടക്കുമ്പോൾ അതിൽ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് സംസ്ഥാനത്തിന് വിശദമായി അറിയിക്കാനുള്ളത് എന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

തിരുവാതുക്കൽ ഇരട്ട കൊലക്കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും

കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും.

തിരുവാതുക്കൽ ഇരട്ടക്കൊലപാത കേസിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം പൂർത്തിയാക്കി. 76 പേജുള്ള വിശദമായ കുറ്റപത്രം അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയിൽ സമർപ്പിക്കും.

65 സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ ശ്രീവത്സത്തിൽ ടി.കെ വിജയകുമാർ, ഭാര്യ മീര വിജയകുമാർ എന്നിവരെ കൊലപ്പെടുത്തിയ പ്രതി അമിത് ഒറാങ്ങിനെ പിറ്റേദിവസം പോലീസ് പിടികൂടിയിരുന്നു

കഴിഞ്ഞ ഏപ്രിൽ 22നാണ് പ്രമുഖ വ്യവസായി വിജയകുമാറിനെയും മീര വിജയകുമാറിനെയും വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിലെ മുൻ ജോലിക്കാരൻ അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏക പ്രതി. മുൻ വൈരാഗത്തെ തുടർന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതികളെ വെട്ടി കൊലപ്പെടുത്തിയതായാണ് കുറ്റപത്രത്തിലെ പരാമർശം. 

തൃശ്ശൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.   പ്രതി പിടിയിലായി 85 ദിവസങ്ങൾക്ക് ഉള്ളിലാണ് കുറ്റപത്രം തയ്യാറാക്കിയത്. 

ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു

അഹമ്മദാബാദ്: ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചൊവ്വാഴ്ച  വൈകിട്ടോടെയാണ് അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ച് അമിത ഗുളിക കഴിച്ച് ഡോ എലിസബത്ത് ഉദയൻ ആത്മഹത്യ ശ്രമം നടത്തിയത്.

പിന്നാലെ ബി ജെ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച് അവശ നിലയിലായ എലിസബത്ത് യൂട്യൂബിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ വളരെ അവശയായ നിലയിലാണ് എലിസബത്ത് ഉള്ളത്.

താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവുമാണെന്നും വീഡിയോയിൽ എലിസബത്ത് പറയുന്നുണ്ട്.

ബാലക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. പൊലീസ് നടപടി എടുക്കുന്നില്ല. കോടതിയിൽ വിളിച്ചാലും ബാല ഹാജരാകുന്നില്ല.

വീഡിയോയിൽ തൻ്റെ പേര് പരാമർശിക്കരുത് എന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ബാല അത് തുടരുന്നു. വിവാഹം നടന്നില്ല എന്ന് പറയുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും പഴയ കാര്യങ്ങൾ ഓർക്കേണ്ടി വന്നത് മാനസിക സമ്മർദ്ദം കൂടാൻ കാരണമാകുന്നുവെന്നും എലിസബത്ത് വ്യക്തമാക്കി.

എഡിജിപിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: എഡിജിപി എം ആർ അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടർ യാത്രയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

എഡിജിപിയുടെ ട്രാക്ടർ യാത്ര നിർഭാഗ്യകരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമെന്നും ഹൈക്കോടതി പറഞ്ഞു.‍

ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം.

ദേവസ്വം ബെഞ്ചാണ് ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. യാത്രയുടെ ചിത്രങ്ങൾ പരിശോധിച്ചുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

‘യാത്രയ്ക്ക് വേണ്ടിയുള്ള ട്രാക്ടറല്ലല്ലോ ഉപയോഗിച്ചത്. ചരക്ക് കൊണ്ടുപോകുന്ന വാഹനമാണ് ഉപയോഗിച്ചത്. ട്രാക്ടർ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണ്’, ഹൈക്കോടതി പറഞ്ഞു.

തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം F 35 തിരികെ പറക്കും

തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം F35 ബിയുടെ തകരാറുകൾ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ വിമാനം തിരികെ പറക്കും. ബ്രിട്ടൻ നാവികസേന ടെക്നിക്കൽ ടീമിലെയും വിമാന നിർമ്മാണ കമ്പനിയിലെയും 24 അംഗസംഘമാണ് ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയത്. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിലാണ് യുദ്ധ വിമാനം.

ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകൾ പരിഹരിച്ചു. എൻജിൻ ക്ഷമത പരിശോധിച്ചുറപ്പാക്കി. സൈനിക അഭ്യാസത്തിനിടെ ഇന്ധനം കുറവായതിനെ തുടർന്ന് ജൂൺ 14ന് ആണ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയത്.

വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി എത്തിച്ച വിദഗ്ദ സംഘത്തെയും ഉപകരണത്തെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ബുധനാഴ്ച തിരുവനന്തപുരത്തെത്തും. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്.