കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ബന്ധന് എഎംസി ലിമിറ്റഡ് ഇന്ത്യന്‍ മ്യൂച്ച്വല്‍ ഫണ്ട് വ്യവസായത്തില്‍ 25 വര്‍ഷം ആഘോഷിക്കുന്നു. തങ്ങളുടെ യാത്രയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് നിക്ഷേപകരെ നിക്ഷേപകരാകാന്‍ സഹായിക്കുന്നതില്‍് വഹിച്ച പങ്കില്‍ അഭിമാനിക്കുന്നതായി ബന്ധന് എഎംസി സിഇഒ വിശാല്‍ കപൂര് പറഞ്ഞു.
ഹ്രസ്വകാല ഫണ്ട്, ഗവണ്‍മെന്റ് സെക്യൂരിറ്റീസ് ഫണ്ട്, ഡൈനാമിക് ബോണ്ട് ഫണ്ട്, മീഡിയം ടേം ഫണ്ട്, ഡെറ്റ് സ്‌കീമുകളില്‍ റോള്‍-ഡൗണ്‍ ഘടനകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആദ്യമായി അവതരിപ്പിച്ച സ്ഥാപനമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നേതൃത്വത്തിലുള്ള പിഎംഎസ് ഉല്‍പ്പന്നങ്ങള്‍, മെഷീന്‍ ലേണിംഗ് അധിഷ്ഠിത നിക്ഷേപ ചട്ടക്കൂടുകള്‍ തുടങ്ങിയ അടുത്ത തലമുറ തന്ത്രങ്ങളും നിയോ ഇക്വിറ്റി പിഎംഎസ് പോലുള്ള ഓഫറുകളിലൂടെ സ്വീകരിച്ചു. ഉല്‍പ്പന്ന നവീകരണത്തിനപ്പുറം, നിക്ഷേപക വിദ്യാഭ്യാസത്തില്‍ കമ്പനി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശാല്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.
ബന്ധന് എഎംസി മ്യൂച്ച്വല്‍ ഫണ്ട് സേവനത്തിന്റെ 25-ാം വാര്‍ഷത്തില്‍
വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ വ്യാജ നിയമനം; മുന്നറിയിപ്പ്
തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വി എസ് എസ് സി മുന്നറിയിപ്പ് നൽകി.
ഒഴിവുകൾ വി എസ് സി സിയുടെയോ ഐ എസ് ആർ ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണെന്ന് വി എസ് സി സി അറിയിച്ചു.
വി എസ് സി സിയിൽ നിയമനത്തിനായി ഏതെങ്കിലും ഏജൻറ്റുമാരെയോ ഏജൻസികളെയോ അധികാരപ്പെടുത്തിയിട്ടില്ലെന്നും വി എസ് സി സി അറിയിച്ചു.വി എസ് എസ് സി പരസ്യപ്പെടുത്തുന്ന തൊഴിൽ അവസരങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വി എസ് സി സിയുടെയും ഐഎസ്ആർഒയുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ (www.vssc.gov.in) / (www.isro.gov.in) പതിവായി സന്ദർശിക്കാനും വി എസ് സി സി നിർദ്ദേശിച്ചു.
വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നത് ഡിപ്പാർട്ട്മെൻറ്റ് ഓഫ് സ്പേസ് തയ്യാറാക്കിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രമാണ്. ഒഴിവുകൾ തികച്ചും മെറിറ്റ് അനുസൃതമായാണ് നികത്തുന്നത്.
കൂടാതെ ചില വ്യാജ വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാജ നിയമന വാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ നിയമന വാർത്തകൾക്കെതിരെ ഉദ്യോഗാർത്ഥികൾ ജാഗരൂകരാകണമെന്നും വ്യക്തമാക്കി.
ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയത് ലഹരി വിൽപ്പന: യുവതി അടക്കം 4 പേർ പിടിയിൽ
കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി.
വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.
കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി; വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു
ഷാർജ: അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാർജയിൽ എത്തിയതായി റിപ്പോർട്ട്. ബന്ധുവിനൊപ്പം ഇന്ന് പുലർച്ചെയാണ് അമ്മ ഷാർജയിൽ എത്തിയത്.
മകളുടെയും കുട്ടിയുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് അധികൃതരോട് ആവശ്യപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽ നിന്ന് ഇന്ന് രാത്രിയോടെ ഷാർജയിൽ എത്തും.
അതേസമയം വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരെ ഷാർജയിൽ പരാതി നൽകാനും വിപഞ്ചികയുടെ കുടുംബം ആലോചിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായും ബന്ധുക്കൾ സംസാരിക്കും.
ഒരേ ദിവസം രണ്ട് രാഷ്ട്രീയ നേതാക്കളുടെ ദുരൂഹമരണം; തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാന: തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കോൺഗ്രസ് എസ്‍സി സെൽ നേതാവ് മാരെല്ലി അനിൽ ആണ് മരിച്ചത്. മേദക് ജില്ലയിലെ കുൽച്ചരം മണ്ഡലിൽ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്.
കാറിൽ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽ. മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. മരണകാരണം വ്യക്തമല്ല.
അതേസമയം രാവിലെ ഹൈദരാബാദിൽ സിപിഐ സംസ്ഥാനകൗൺസിൽ അംഗത്തെ അജ്ഞാതസംഘം വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാനയിൽ കോൺഗ്രസ് നേതാവിനേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കാരണവർ വധക്കേസ്; പ്രതി ഷെറിൻ പുറത്തേക്ക്, ജയിൽ മോചന ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറങ്ങി. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിച്ചതിനെത്തുടർന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
സർക്കാർ ഉത്തരവ് ജയിലിലെത്തിയാൽ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കും. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഷെറിൻ പരോളിലാണ്.
കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ. 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്.
ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദത്തെത്തുടർന്ന് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവർണർക്ക് അയച്ചത്.
ഗവർണർ പട്ടിക അംഗീകരിച്ചു. ഷെറിൻ ഉൾപ്പെടെ 11 തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനാണു ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
അർബുദ, പ്രമേഹ മരുന്നുകൾക്ക് വില കുറയും; അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ
ഡൽഹി: സ്തനാർബുദം, അലർജി, പ്രമേഹം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 71 അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ചു കേന്ദ്ര സർക്കാർ. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
അതേസമയം സർക്കാർ നിജപ്പെടുത്തിയ വിലയ്ക്ക് പുറമെ ചില്ലറ വിൽപ്പന വിലയിൽ ജിഎസ്‍ടി കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് അനുമതിയുണ്ട്. സ്തനാർബുദത്തിനും ആമാശയ അർബുദത്തിനുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന Trastuzumab എന്ന മരുന്നിന്റെ വില ഒരു വയലിന് 11,966 രൂപയായാണ് എൻപിപിഎ നിശ്ചയിച്ചിരിക്കുന്നത്. റിലയൻസ് ലൈഫ് സയൻസസാണ് ഈ മരുന്ന് നിർമ്മിക്കുന്നത്. വയറ്റിലെ അൾസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ക്ലാരിത്രോമൈസിൻ, എസോമെപ്രസോൾ, അമോക്സിസിലിൻ എന്നിവ അടങ്ങിയ ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന കോമ്പിനേഷൻ മരുന്നിന്റെ വില ഒരു ടാബ്ലറ്റിന് 162.5 രൂപയായി നിശ്ചയിച്ചു.
ചില ഗുരുതര അണുബാധകൾക്കെതിരെ ഉപയോഗിക്കുന്ന സെഫ്‌ട്രിയാക്സോൺ, ഡൈസോഡിയം എഡെറ്റേറ്റ്, സൾബാക്ടം പൗഡർ എന്നിവ അടങ്ങിയ മരുന്നിന്റെ വില ഒരു വയലിന് 626 രൂപയായി നിശ്ചയിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സിറ്റാഗ്ലിപ്റ്റിൻ അടങ്ങിയ 25 പ്രമേഹ മരുന്നുകളുടെയും എംപാഗ്ലിഫ്ലോസിൻ അടങ്ങിയ നിരവധി പ്രമേഹ മരുന്ന് കോമ്പിനേഷനുകളുടെയും ചില്ലറ വിൽപ്പന വിലയും എൻപിപിഎ നിശ്ചയിച്ചിട്ടുണ്ട്.
‘ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി’: ബീജിങിൽ എസ് ജയശങ്കർ
ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും തീരുമാനമായി. ഭീകരതയോട് സഹിഷ്ണുത ഇല്ലെന്ന നിലപാട് എസ്‌സിഒ യോഗത്തിൽ ഉയർത്തി പിടിക്കും. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്നതാണ് എസ്‌സിഒയുടെ പ്രാഥമിക കർത്തവ്യമെന്ന് ബീജിംങിൽ ജയ്ശങ്കർ പ്രതികരിച്ചു.
ഇന്ത്യ-ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികമാണ് ഇക്കൊല്ലമെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ, കൈലാസ് – മാനസ സരോവർ യാത്ര പുനരാരംഭിക്കാൻ സഹകരിച്ചതിൽ നന്ദി രേഖപ്പെടുത്തി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ ചൈനയിലെത്തിയത്. 2020ൽ ചൈനയുമായി ബന്ധം വഷളായതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചൈന സന്ദർശനം. ഇരുരാജ്യങ്ങളും അടുത്തിടെ നടത്തിയ നയതന്ത്ര ചർച്ചകളിലൂടെ മഞ്ഞുരുക്കിയിരുന്നു
അഹമ്മദാബാദ് വിമാന അപകടം; ‘പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ട്, ഒട്ടേറെ അപാകതകൾ’; പൈലറ്റ്സ് അസോസിയേഷൻ
അഹമ്മദാബാദ് വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ടെന്ന് അധ്യക്ഷൻ ക്യാപ്റ്റൻ സാം തോമസ് ട്വന്റി ഫോറിനോട് പറഞ്ഞു. AAIB യിൽ വ്യോമസേനയിലെ പൈലറ്റ് പോലുമില്ല. റിപ്പോർട്ടിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നും സാം തോമസ് പറഞ്ഞു.
രാത്രിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 31-ാം ദിവസം ആരോ ഒരു ഒപ്പും ഇല്ലാതെ ആരോ എഴുതിയ റിപ്പോർട്ടാണ് പുറത്തുവന്നത്. റിപ്പോർട്ട് തയ്യാറാക്കിയത് അടിസ്ഥാന വിവരം പോലും ഇല്ലാത്തവരാണെന്ന് ക്യാപ്റ്റൻ സാം തോമസ് പറഞ്ഞു. റിപ്പോർട്ടിൽ ബോയിങന് ക്ലീൻ ചീറ്റ് നൽകി. ഇത് കൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ തങ്ങൾക്ക് വിശ്വാസം ഇല്ലെന്ന് ക്യാപ്റ്റൻ സാം തോമസ് വ്യക്തമാക്കി.
പൈലറ്റ്മാർക്കു മേൽ പഴിചാരുന്നത് വിമാന കമ്പനികളെ രക്ഷിക്കാനാണെന്ന് അദേഹം ആരോപിച്ചു. ബ്ലാക്ക് ബോക്സ് ഡി കോഡ് ചെയ്യാൻ അമേരിക്കയുടെ സഹായം തേടിയത് ദുരൂഹമാണെന്നും അദേഹം പറഞ്ഞു. ഡിജിസിഎയുമായി ഇന്ന് നടത്തിയ കൂടികഴ്ച ഫലപ്രദമാണെന്നും അന്വേഷണസംഘത്തിൽ പൈലറ്റ് മാരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും സാം തോമസ് പറഞ്ഞു. ആവശ്യം പരിഗണിക്കാമെന്ന് ഡിജിസിഎ അറിയിച്ചിരുന്നു. ഇതിനായുള്ള നടപടികളിലേക്ക് കടക്കും എന്നും ഡിജിസിഎ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച ആയിരുന്നു നടന്നത്.
സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി
സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി
രാജ്ഭവൻ ആർ എസ് എസ് താവളമാക്കുന്നുവെന്നും ബി ജെ പി തിരഞ്ഞെടുപ്പിന്റെ കാര്യത്തിനും ഗവർണറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഗവർണറിന്റെ നിലപാട്. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത്
ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പൈലറ്റായുള്ള ദൗത്യത്തിന്റെ കമാൻഡർ പരിചയ സമ്പന്നയായ പെഗി വിറ്റ്സണാണ്. പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കി വിസ്നീവ്സ്ക്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവുമാണ് മറ്റ് രണ്ട് യാത്രികർ. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റെക്കോഡിനുടമയായ പെഗ്ഗി വിറ്റ്സണ് ബഹിരാകാശ യാത്രയിൽ പുതുമ ഇല്ലെങ്കിലും മറ്റ് മൂന്ന് യാത്രികരുടേയും ആദ്യ ബഹിരാകാശ യാത്രാനുഭവമാണ് പൂർത്തിയായത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല.
31 രാജ്യങ്ങൾ നിർദേശിച്ച അറുപത് പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തിൽ നടത്തിയത്. പരീക്ഷണങ്ങളുടെ ഫലങ്ങൾ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാസൂചിക സമ്മാനിക്കും. ഐഎസ്ആർഒ നിർദേശിച്ച ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തിൽ ശുഭാംശു മുളപ്പിച്ച വിത്തുകൾ ഭൂമിയിലെത്തിച്ച് തുടർ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തും. സയനോബാക്ടീരയകൾ, മൂലകോശങ്ങൾ ,സൂക്ഷ്മ ആൽഗകൾ എന്നിവയിൽ നടത്തിയ പരീക്ഷണങ്ങളും അതിപ്രധാനമാണ്. കലിഫോണിയയ്ക്കടുത്ത് പസഫിക് സമുദ്രത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യുക. ഏഴ് ദിവസത്തെ പ്രത്യേക പുനരധിവാസത്തിന് ശേഷം മാത്രമേ ദൗത്യസംഘാങ്ങൾക്ക് സ്വന്തം ദേശങ്ങളിലേക്ക് പോകാൻ കഴിയൂ. തിരികെ സ്വദേശത്തെത്തുമ്പോൾ ശുഭാംശുവിന് വൻ വരവേൽപ് നൽകാൻ ഒരുങ്ങുകയാണ് രാജ്യം.
നിമിഷപ്രിയയുടെ മോചനം; അതീവ നിർണായകമായി അവസാനവട്ട ചർച്ചകൾ
ദില്ലി: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ ഇന്നും തുടരും.
നാളെയാണ് വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്.
കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.
ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. കുടുംബം ഇന്ന് നിലപാടറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
നോർത്ത് യമനിൽ നടക്കുന്ന അടിയന്തിര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്.
ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നായിരുന്നു ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന്; തരൂർ പങ്കെടുക്കില്ലെന്ന് സൂചന
ഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന്. പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ ആണ് യോഗം ചേരുന്നത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. സോണിയ ഗാന്ധിയുടെ 10 ജൻപഥിലുള്ള വസതിയിലാണ് യോഗം ചേരുക.
അതേസമയം കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇന്ത്യ-പാക് സംഘർഷം, വോട്ടർപട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാനാപകടം, ഇന്ത്യയ്‌ക്കെതിരെ യുഎസ് തീരുവ ചുമത്തൽ, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, പണപ്പെരുപ്പം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതടക്കം ചർച്ചയാകും എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ യോഗത്തിലേക്ക് ശശി തരൂരിന് ക്ഷണമുണ്ടെങ്കിലും വിദേശത്തുള്ളതിനാൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം. ജൂലൈ 21-നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്.
കൊച്ചിയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ആറ് യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ
കൊച്ചി: കൊച്ചി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിലായി. പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേരും ആറ് യുവതികളും ഒരു ഇടപാടുകാരനും പിടിയിലായി. മറ്റു സംസ്ഥാനങ്ങളില് നിന്നുള്ളവരാണ് യുവതികൾ. സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിലായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്.
മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ നേതൃത്വത്തിലായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് എന്നാണ് സൂചന. വാടകയ്ക്കെടുത്ത വീട്ടിൽ അന്യസംസ്ഥാന യുവതികളെ ഉപയോഗിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.
കൊച്ചിയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ആറ് യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ
കൊച്ചി: കൊച്ചി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിലായി. പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേരും ആറ് യുവതികളും ഒരു ഇടപാടുകാരനും പിടിയിലായി. മറ്റു സംസ്ഥാനങ്ങളില് നിന്നുള്ളവരാണ് യുവതികൾ. സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിലായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്.
മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ നേതൃത്വത്തിലായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് എന്നാണ് സൂചന. വാടകയ്ക്കെടുത്ത വീട്ടിൽ അന്യസംസ്ഥാന യുവതികളെ ഉപയോഗിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.
