പരുക്കിൽ നിന്ന് മുക്തനായ ലയണല്‍ മെസി നാളെ നടക്കുന്ന ലീഗ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിൽ കളിക്കും. ഫ്ലോറിഡ ക്ലബ്ബിന് നിർണായക തുടക്കമിടുന്ന മേജർ ലീഗ് സോക്കർ പോരാട്ടത്തിൽ ലോസ് ഏഞ്ചൽസ് ഗാലക്‌സിയെ നേരിടുമ്പോൾ ഇന്റർ മിയാമിയിലേക്ക് ലയണൽ മെസ്സി തിരിച്ചെത്താൻ തയ്യാറാണെന്ന് പരിശീലകൻ ഹാവിയർ മഷെറാനോ അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ആണ് അദ്ദേഹത്തിന് കളിക്കളത്തിൽ വെച്ച് പരുക്കേൽക്കുന്നത്.
‘മെസി നന്നായി കളിക്കുന്നുണ്ട്, പരിശീലനത്തിന് മുമ്പ് വെള്ളിയാഴ്ച മഷെറാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബുധനാഴ്ച മുതൽ അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇന്നത്തെ പരിശീലന സെഷനിൽ എന്തെങ്കിലും വിചിത്രമായ സംഭവം സംഭവിച്ചില്ലെങ്കിൽ, നാളത്തെ മത്സരത്തിന് അദ്ദേഹം ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു.”മഷെറാനോ കൂട്ടിച്ചേർത്തു.
നെകാക്‌സക്കെതിരായ ലീഗ്‌സ് കപ്പ് മത്സരത്തിനിടെ മെസിയുടെ വലതു കാലിലെ പേശിക്ക് പരുക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം കളത്തില്‍ നിന്ന് പടിയിറങ്ങി. ഓഗസ്റ്റ് 13-ന് നടന്ന പരിശീലനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അർജൻ്റൈൻ താരം റോഡ്രിഗോ ഡി പോളും ടീമില്‍ ഉണ്ടാകുമെന്ന് മഷെറാനോ പറഞ്ഞു. പുതുതായി കരാർ ഒപ്പിട്ട താരത്തിന്, വിസയുമായി ബന്ധപ്പെട്ട യാത്രകള്‍ കാരണം രണ്ട് പരിശീലന സെഷനുകള്‍ നഷ്ടമായിരുന്നു. ഓഗസ്റ്റ് 20-ന് നടക്കുന്ന ലീഗ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിഗ എംഎക്സ് ഭീമന്മാരായ ടൈഗ്രസ് യുഎഎൻ എല്ലിനെ മിയാമി നേരിടും.
അതേസമയം പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് ഇന്ത്യയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനായാണ് ക്രിസ്റ്റ്യാനോയുടെ അൽ നസർ ടീം ഇന്ത്യയിലെത്തുക. ടൂര്‍ണമെന്‍റില്‍ അൽ നസറും ഐ.എസ്.എല്‍ ക്ലബായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിനോട് രണ്ട് മത്സരമാണ് എല്ലാ ടീമുകൾക്കുമുണ്ടാവുക. ഒന്ന് സ്വന്തം തട്ടകത്തിലും മറ്റൊന്ന് എതിരാളികളുടെ ഗ്രൗണ്ടിലും.
പരിക്ക് സംബന്ധമായ ബുദ്ധിമുട്ടുകളോ മറ്റൊന്നും ഉണ്ടായില്ലെങ്കിൽ റൊണാൾഡോ ഇന്ത്യയിലേക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഡിയിലാണ് ഇരുടീമുകളും ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, ലയണൽ മെസ്സിയും അർജന്റീന ടീമും ഇന്ത്യയിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വാർത്ത പുറത്തുവന്നത്.

