പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതിയ്ക്ക് ഒരു മാസത്തേക്ക് പരോൾ അനുവദിച്ച് സർക്കാർ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് പരോൾ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്ന നിർദേശത്തിലാണ് പരോൾ അനുവദിച്ചത്.

ഈ വർഷം ജനുവരിയിൽ കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് മാറ്റിയിരുന്നു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

പ്രതികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.

ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ, പറഞ്ഞിരുന്നു. ഇത് വിചാരണക്കോടതി അംഗീകരിച്ച സാഹചര്യത്തിലായിരുന്നു പ്രതികളുടെ ജയിൽ മാറ്റം.

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 ഫെബ്രുവരി 17നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.

വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ

എറണാകുളം: ബലാത്സംഗ  കേസില്‍  പ്രതിയായ   വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.

മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്.

ബലാത്സംഗ കേസിന്‍റെ  അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുന്നുണ്ടെന്നും   വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസിസി അധ്യക്ഷന്റെ പരാതി പാർട്ടിയിൽ തീർത്തു കൊള്ളാമെന്ന് ചാണ്ടി ഉമ്മൻ

കോഴിക്കോട്:  യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തില്ലെന്ന വിമര്‍ശനത്തില്‍ മറുപടിയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. എല്ലാത്തിലും വിവാദം കാണേണ്ടതില്ല. എല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണ്. ഡിസിസി അധ്യക്ഷന്റെ പരാതി പാർട്ടിയിൽ തീർത്തു കൊള്ളാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ പരിപാടി താൻ ഏറ്റിരുന്നില്ല. പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം എന്നാണ് അറിയിച്ചത്. രമ്യ ഹരിദാസ് ആണ് പരിപാടി ഏറ്റിരുന്നത്.

നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായിൽ പോയ ശേഷം ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് താന്‍ എത്തിയത്. സ്വാഭാവികമായും എനിക്കും ക്ഷീണം ഉണ്ടാകും. ഞാനൊരു മനുഷ്യനല്ലേയെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് ചോദിച്ചു.

കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ടി സിദ്ധിഖ്- ഷാഫി പറമ്പില്‍ ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്നാണ് ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതെന്ന സൂചനകളാണ് പുറത്തുവന്നത്.

വട്ടിയൂർക്കാവ് മതി, സ്ഥിരം പരീക്ഷണ വസ്തുവാകാനില്ല! നിയമസഭാ തെരഞ്ഞെടുപ്പിൽ  മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ മുരളീധരൻ.

ജില്ല വിട്ടുപോയി മത്സരിക്കാൻ താല്പര്യമില്ല, വട്ടിയൂർക്കാവ് ഇക്കുറി തിരിച്ചുപിടിക്കാൻ കഴിയുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

വട്ടിയൂർക്കാവിൽ നിന്ന് മാറ്റിനിർത്തി തന്നെ ഒരു സ്ഥിരം പരീക്ഷണ വസ്തുവാക്കുന്നതിനുള്ള ചർച്ച അവസാനിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം വട്ടിയൂർക്കാവിൽ സജീവമായി തന്നെയുണ്ട്. സഹോദരി പത്മജ വേണുഗോപാൽ സ്ഥാനാർത്ഥി ആയാൽ പോലും മത്സരം ഒരിഞ്ചുപോലും കടുക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞുവയ്ക്കുന്നു.

എംപിമാർ മത്സര സന്നദ്ധർ ആണല്ലോ എന്നുള്ള ചോദ്യത്തിന് കോൺഗ്രസിൽ മത്സരിക്കാൻ കഴിവുമുള്ള ഒരുപാട് പേരുണ്ട്. അതുകൊണ്ട് അവർക്കും അവസരം കൊടുക്കണമെന്നായിരുന്നു മറുപടി. 

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം

ഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവില്‍ ലൈന്‍സിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന പൊതു യോഗ (ജന്‍ സണ്‍വായി)ത്തിനിടെയാണ് സംഭവം.

യോഗത്തിനിടെ ഒരാള്‍ രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

35 വയസ്സുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.  കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല. 

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബില്ലിനെ എതിർക്കുമെന്ന് കെസി വേണുഗോപാൽ

ദില്ലി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്ലിനെ അതിശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കെസി വേണുഗോപാൽ എംപി പറഞ്ഞു. ‌‌‌

അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും.

തുടർച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ

ഇത് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്ത നിയമമാണെന്ന് കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. അതേസമയം, ബില്ലിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യം അടിയന്തര യോഗം ചേർന്ന് നീക്കങ്ങൾ തീരുമാനിക്കും.

ഫ്ലാറ്റ് നിർമ്മിച്ച് കൈമാറാൻ വൈകി, ഉപഭോക്താവിന് വാടകയും നഷ്ടപരിഹാരവും നൽകണം

കൊച്ചി: ഫ്ലാറ്റ് നിർമിച്ച് കൈമാറുന്നതിൽ നാല് വർഷത്തോളം കാലതാമസം വരുത്തുകയും അധിക തുക ഈടാക്കുകയും ചെയ്തെന്ന പരാതിയിൽ  റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡി.എൽ.എഫ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

കാക്കനാട് ഡി.എൽ.എഫ് ന്യൂ ടൗൺ ഹൈറ്റ്സ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സീനാ സൂസൻ കുരുവിളയും മകൻ മിഥുൻ കുരുവിളയും നൽകിയ പരാതിയിലാണ്  ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ  എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.

2010 മെയ് മാസം  പരാതിക്കാർ 34,29,880/-  രൂപയ്ക്ക് കാക്കനാട്ടെ ഡി.എൽ.എഫ് ന്യൂ ടൗൺ ഹൈറ്റ്സിൽ അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തത്. 2013 ജനുവരി 19-നകം ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു കരാർ. എന്നാൽ, 95% തുകയും അടച്ചിട്ടും ഏകദേശം അഞ്ച് വർഷത്തോളം താമസിച്ച് 2017 സെപ്റ്റംബറിലാണ് ഫ്ലാറ്റ് കൈമാറിയത്. ഇതിനിടയിൽ 10,22,063/-രൂപ അധികമായി ആവശ്യപ്പെടുകയും സമ്മർദ്ദം കാരണം പരാതിക്കാർക്ക് അത് നൽകേണ്ടി വരികയു ചെയ്തു. കൂടാതെ, നിർമ്മാണ കാലയളവിൽ ഫ്ലാറ്റിന്റെ വിസ്തീർണ്ണം വർദ്ധിപ്പിച്ചു എന്ന പേരിൽ 2,74,480/- രൂപ അധികമായി ഈടാക്കി. എന്നാൽ, കൈമാറിക്കിട്ടിയ അപ്പാർട്ട്മെൻ്റ് നിലവാരം കുറഞ്ഞതായിരുന്നു എന്നും മതിയായ ജലവിതരണ സംവിധാനമോ, ശരിയായ ഇലക്ട്രിക്കൽ ജോലികളും ചെയ്തിരുന്നില്ല. പരാതിക്കാരുടെ വായ്പാ അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതായും പരാതിയിൽ പറയുന്നു.

കരാർ പ്രകാരമുള്ള സമയത്ത് ഫ്ലാറ്റ് കൈമാറുന്നതിൽ നിർമ്മാതാവ് പരാജയപ്പെടുന്നത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികൾ ഉദ്ധരിച്ചുകൊണ്ട് കമ്മീഷൻ നിരീക്ഷിച്ചു. ഫ്ലാറ്റ് ലഭിക്കുന്നതിനായി ഉപഭോക്താവിനെ അനന്തമായി കാത്തിരിക്കാൻ നിർബന്ധിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. ഡിഎൽഎഫിന്റെ ഭാഗത്തുനിന്ന് സേവനത്തിൽ ഗുരുതരമായ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും ഉണ്ടായതായി  കണ്ടെത്തി.

ഫ്ലാറ്റ് കൈമാറുന്നതിലെ കാലതാമസത്തിന്, ഹാൻഡ് ഓവർ പറഞ്ഞ തീയതി മുതൽ ഫ്ലാറ്റ് കൈമാറിയ യഥാർത്ഥ തീയതി വരെയുള്ള 4 വർഷക്കാലയളവിന് ഫ്ലാറ്റിന്റെ വിലയായ 34,29,880/ രൂപയുടെ 12% തുക പലിശയായി നൽകണം.

കാലതാമസം കാരണം പരാതിക്കാർക്ക് വാടകയിനത്തിൽ ചിലവായ 5,76,000/- രൂപ തിരികെ നൽകണം.

കൂടാതെ,പരാതിക്കാർക്ക് ഉണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും കോടതി ചെലവിനും നഷ്ടപരിഹാരമായി 1,10,000 /- രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക്  ഉത്തരവ് നൽകി.

പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് ബിനു മാത്യു  ഹാജരായി

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ; വരും മണിക്കൂറുകളിൽ  ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡിഷ തീരത്ത് രാവിലെയോടെ കരയിൽ പ്രവേശിച്ചു.

അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബിക്കടലിൽ തെക്കൻ ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം?; ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി

ഡല്‍ഹി: ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.

അതേസമയം ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും എന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നു. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് പ്രമോഷൻ നടത്തുന്നത് നിരോധിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

കത്ത് ചോര്‍ച്ചാ വിവാദം; ഷർഷാദിനെതിരെ വക്കീൽ നോട്ടീസയച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കത്ത് ചോര്‍ച്ചാ വിവാദത്തിന് പിന്നാലെ ചെന്നൈയിലെ മലയാളി വ്യവസായി ബി മുഹമ്മദ് ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. മുതിര്‍ന്ന അഭിഭാഷകനായ രാജഗോപാലന്‍ നായര്‍ വഴിയാണ് നോട്ടീസ് അയച്ചത്.

അതേസമയം ഷര്‍ഷാദ് അകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. എം വി ഗോവിന്ദനെതിരെ നടത്തിയ പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും ആണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.

‘ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഇല്ലാത്ത വാശി ഇവിടെ എന്തിന്?’; സ്‌കൂള്‍ സമയമാറ്റ വിവാദങ്ങളില്‍ മതപണ്ഡിതര്‍ക്കെതിരെ സ്പീക്കര്‍ എ എന്‍ ഷംസീര്‍

കണ്ണൂര്‍: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മതപണ്ഡിതര്‍ക്കെതിരെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ രംഗത്ത്. പത്ത് മണിക്ക് മാത്രമേ മതപഠനം നടത്താവൂവെന്ന് വാശിപിടിക്കുന്നതില്‍ നിന്ന് മതപണ്ഡിതര്‍മാര്‍ പുനര്‍ വിചിന്തനം ചെയ്യണമെന്നാണ് ഷംസീര്‍ വ്യക്തമാക്കിയത്.

‘കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഞങ്ങള്‍ മാറണം. ഉറങ്ങിയെഴുന്നേല്‍ക്കുന്ന കുട്ടി എട്ട് മണിക്ക് ഫ്രഷ് മൂഡില്‍ പഠിക്കാന്‍ പോകുന്നു. ഉച്ചയ്ക്ക് മുമ്പായി ക്ലാസ് അവസാനിക്കുന്നു. അതിന് ശേഷം കളിക്കാന്‍ വിടൂ. അന്നേരം മതപഠനം നടത്തിക്കോട്ടെ, അല്ലാതെ പത്ത് മണി മാത്രമേ പറ്റൂവെന്ന് വാശിപിടിക്കുന്നതില്‍ നിന്ന് മതപണ്ഡിതര്‍മാര്‍ പുനര്‍ വിചിന്തനം ചെയ്യണം. ഇസ്ലാമിക രാജ്യങ്ങളില്‍ പോലും എട്ട് മണിക്കും ഏഴര മണിക്കും ക്ലാസ് തുടങ്ങുമ്പോള്‍ ഇവിടെ മാത്രം പത്ത് മണിയെന്ന് വാശി പിടിക്കുന്നതെന്തിന്. അത് ചര്‍ച്ചയ്ക്ക് വിധേയമാക്കണം’ എന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല; റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി ഉണ്ടായത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം ഉണ്ടായത്. ‘ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്നം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ല’ എന്നും ഹൈക്കോടതി പറഞ്ഞു.