അമരാവതി: ആന്ധ്രാപ്രദേശിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന സ്ത്രീ ശക്തി പദ്ധതി വൻവിജയം. ആഗസ്റ്റ് 15 ന് ഉദ്ഘാടനം ചെയ്ത പദ്ധതി വെറും 30 മണിക്കൂറുകൾ പിന്നിടുമ്പോൾ യാത്ര ചെയ്തത് 12 ലക്ഷം സ്ത്രീകൾ. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എ.പി.എസ്.ആർ.ടി.സി) ബസുകളിലാണ് സൗജന്യ യാത്ര.
പദ്ധതി നടപ്പാക്കിയ ആദ്യ ദിവസം തന്നെ ഗുണഭോക്താക്കൾക്ക് അഞ്ചു കോടി രൂപ വരെ ലാഭിക്കാൻ കഴിഞ്ഞെന്നാണ് കണക്കാക്കപ്പെടുന്നത്. ആന്ധ്ര നിവാസികളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ് വ്യക്തികൾക്കും എ.പി.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയായ സ്ത്രീ ശക്തി ആഗസ്റ്റ് 15നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തത്.

