ട്രംപിന്റെ അധിക തീരുവ മൂലം തിരുപ്പൂർ വസ്ത്ര നിർമാണ- കയറ്റുമതി മേഖല പ്രതിസന്ധിയിൽ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

0

ചെ​ന്നൈ: ഇ​ന്ത്യ​യ്ക്കുമേൽ ഡോ​ണ​ൾ​ഡ് ട്രം​പ് ഏർപ്പെടുത്തിയ അധിക തീ​രു​വ മൂലം തി​രു​പ്പൂ​ർ വ​സ്ത്ര നി​ർ​മാ​ണ- ക​യ​റ്റു​മ​തി മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. ഈ സാഹചര്യത്തിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ക​ത്ത​യ​ച്ചു. ഉ​യ​ർ​ന്ന ക​യ​റ്റു​മ​തി ചു​ങ്കം കാ​ര​ണം ത​മി​ഴ്‌​നാ​ട്ടി​ലെ 20,000 ഫാ​ക്ട​റി​ക​ളെ​യും 30 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​യു​മാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ്റ്റാ​ലി​ൻ ക​ത്തി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം, ഇ​ന്ത്യ​യു​ടെ മൊ​ത്തം 433.6 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ച​ര​ക്ക് ക​യ​റ്റു​മ​തി​യു​ടെ 20 ശ​ത​മാ​നം അ​മേ​രി​ക്ക​യി​ലേ​ക്കാ​യി​രു​ന്നെ​ങ്കി​ൽ, ത​മി​ഴ്‌​നാ​ടി​ന്റെ 52.1 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ച​ര​ക്ക് ക​യ​റ്റു​മ​തി​യു​ടെ 31 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യി​ലേ​ക്കാ​യി​രു​ന്നു. ടെ​ക്സ്റ്റൈ​ൽ മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 75 ല​ക്ഷം പേ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. താ​രി​ഫ് വ​ർ​ധ​ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കും. – സ്റ്റാ​ലി​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

2,500 ക​യ​റ്റു​മ​തി​ക്കാ​രും 20,000 വ​സ്ത്ര നി​ർ​മാ​ണ യൂ​നി​റ്റു​ക​ളു​മു​ള്ള തി​രു​പ്പൂ​ർ എ​ക്‌​സ്‌​പോ​ർ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യു​ടെ നി​റ്റ്‌​വെ​യ​ർ ക​യ​റ്റു​മ​തി​യു​ടെ 68 ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്യു​ന്നു​ണ്ടെ​ന്നും താ​രി​ഫ് ഉ​യ​ർ​ത്തി​യ​തി​നാ​ൽ ക​യ​റ്റു​മ​തി ഓ​ർ​ഡ​റു​ക​ൾ റ​ദ്ദാ​യി​രി​ക്ക​യാ​ണെ​ന്നും സം​ഘ​ട​ന​യു​ടെ ജോ. ​സെ​ക്ര​ട്ട​റി കു​മാ​ർ ദു​രൈ​സാ​മി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here