കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്.

ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓര്‍ഡിനറി ബസ്സുകള്‍ പോലുമില്ലാത്ത മണ്ഡലങ്ങളില്‍ ബസുകള്‍ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാം സ്ത്രീകള്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കും. പണം സര്‍ക്കാര്‍ നല്‍കാനാനാണ് തീരുമാനം. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന് ബാധ്യത ആവില്ല എന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷയൂണിയനുകള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സര്‍ക്കാരിന് ബാധ്യത വരുമെന്നാണ് സിഐടിയു നിലപാട്. സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിലപാടിലാണ് ബിഎംഎസ്.

സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം.സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി (37) ആണ് മരിച്ചത്.

മകനെ സ്‌കൂളിൽ വിടാൻ പോകവേ രാവിലെ 8.30ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തിൽ കുട്ടിക്കും പരിക്കേറ്റു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മകനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കനത്ത മഴയിലും കാറ്റിലും സ്കൂൾ മേൽക്കൂര പറന്നു; വീടിന് മുകളിൽ പതിച്ച് നാശനഷ്ടം, പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്

0

പത്തനംതിട്ടയിലെ തണ്ണിത്തോട്ടിൽ ഉണ്ടായ അതിശക്തമായ മഴയിലും കാറ്റിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്ട്സ് എം.എസ്.സി.എച്ച്.എസ്. സ്കൂളിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ തകർന്നത്. മേൽക്കൂരയുടെ ഭാഗങ്ങൾ സമീപത്തെ വീടിന് മുകളിലേക്ക് പതിച്ചതോടെ പ്രദേശത്ത് നാശനഷ്ടമുണ്ടായി.

കനത്ത മഴയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമായത്. സംഭവസമയത്ത് സ്കൂളിൽ പ്രവർത്തനമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായെന്നാണ് വിവരം. പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികരുടെ വെടിവെപ്പ്; ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ ജില്ലയിലെ ടെൽ റുമൈദ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബത്‌ലഹേം സർവകലാശാല അധ്യാപകനായ ഫഹദ് അബൂ ഹൈക്കലിന്റെ മകൻ സാം ഫഹദ് അബൂ ഹൈക്കലാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു വെടിവെപ്പ്. ഫഹദിന്റെ കൈയിലൂടെ തുളച്ചുകയറിയ വെടിയുണ്ട അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് തട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ കൊല്ലപ്പെട്ട കുഞ്ഞും കുടുംബാംഗങ്ങളും സാധാരണ പൗരന്മാരാണെന്ന് ഇസ്രയേൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച സൈന്യം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വാഹനം പൂർണമായും നിർത്തി കൈകൾ ഉയർത്തിക്കാണിച്ച ശേഷമാണ് സൈന്യം വെടിയുതിർത്തെന്നാണ് ഫഹദ് അബൂ ഹൈക്കൽ ആരോപിക്കുന്നത്.

സംഭവത്തിൽ പരുക്കേറ്റ ഫഹദിന്റെ ഭാര്യ ചികിത്സയിൽ തുടരുകയാണ്. ഉത്തരവാദികളായ സൈനികർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കുടുംബവും അന്താരാഷ്ട്ര പ്രതിനിധികളും ആവശ്യപ്പെട്ടു.


വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികരുടെ വെടിവെപ്പ്; ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ ജില്ലയിലെ ടെൽ റുമൈദ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബത്‌ലഹേം സർവകലാശാല അധ്യാപകനായ ഫഹദ് അബൂ ഹൈക്കലിന്റെ മകൻ സാം ഫഹദ് അബൂ ഹൈക്കലാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു വെടിവെപ്പ്. ഫഹദിന്റെ കൈയിലൂടെ തുളച്ചുകയറിയ വെടിയുണ്ട അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് തട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ കൊല്ലപ്പെട്ട കുഞ്ഞും കുടുംബാംഗങ്ങളും സാധാരണ പൗരന്മാരാണെന്ന് ഇസ്രയേൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച സൈന്യം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വാഹനം പൂർണമായും നിർത്തി കൈകൾ ഉയർത്തിക്കാണിച്ച ശേഷമാണ് സൈന്യം വെടിയുതിർത്തെന്നാണ് ഫഹദ് അബൂ ഹൈക്കൽ ആരോപിക്കുന്നത്.

സംഭവത്തിൽ പരുക്കേറ്റ ഫഹദിന്റെ ഭാര്യ ചികിത്സയിൽ തുടരുകയാണ്. ഉത്തരവാദികളായ സൈനികർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കുടുംബവും അന്താരാഷ്ട്ര പ്രതിനിധികളും ആവശ്യപ്പെട്ടു.

എ4 പേപ്പറുകളിൽ ലഹരിവസ്തു കലർത്തി കടത്ത്; കുവൈത്തിൽ ഈജിപ്ഷ്യൻ സ്വദേശി അറസ്റ്റിൽ

0

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിനും വിതരണത്തിനുമായി എ4 പേപ്പറുകളിൽ ലഹരിവസ്തുക്കൾ കലർത്തി ഉപയോഗിച്ചിരുന്ന ഈജിപ്ഷ്യൻ സ്വദേശിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. മംഗഫ് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പ്രതിയെ കുടുക്കിയത്. പരിശോധനയിൽ മയക്കുമരുന്ന് രാസവസ്തുക്കൾ ചേർത്ത 140 എ4 ഷീറ്റുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി, രണ്ട് ഡിജിറ്റൽ ത്രാസുകൾ എന്നിവ കണ്ടെടുത്തു.

നിയമപാലകരുടെ ശ്രദ്ധയിൽപ്പെടാതെ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിനായാണ് മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ ഉപയോഗിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. എന്നാൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണവും സമയോചിതമായ ഇടപെടലും പ്രതിയുടെ നീക്കങ്ങൾ പരാജയപ്പെടുത്തി.

അറസ്റ്റിലായ പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള പരിശോധനകളും കർശന നടപടികളും തുടരുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സ്ലീപ്പർ കോച്ചുകളിലും ഇനി അത്യാധുനിക ഫയർ ഡിറ്റക്ഷൻ സംവിധാനം; പുകവലിച്ചാൽ ട്രെയിൻ തൽക്ഷണം തടയും

0

പയ്യന്നൂർ: ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ലീപ്പർ കോച്ചുകളിലും അത്യാധുനിക ഫയർ ഡിറ്റക്ഷൻ സിസ്റ്റം (FDS) വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ട്രെയിനിനുള്ളിൽ പുകവലി പോലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ മുന്നറിയിപ്പ് നൽകുകയും ആവശ്യമായ സാഹചര്യങ്ങളിൽ ട്രെയിൻ നിർത്തുകയും ചെയ്യുന്ന സംവിധാനമാണ് ഇത്.

കോച്ചുകളിലും ശൗചാലയങ്ങളിലുമാണ് സൂക്ഷ്മ സെൻസറുകൾ സ്ഥാപിക്കുന്നത്. പുക കണ്ടെത്തുന്ന മുറയ്ക്ക് അലാർം പ്രവർത്തിക്കുകയും, തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലം പരിശോധിച്ച് തീപിടിത്ത ഭീഷണി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ യാത്ര തുടരാൻ അനുവദിക്കൂ.

രാജ്യത്ത് ആദ്യമായി ഈ സംവിധാനം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശൗചാലയങ്ങളിലാണ് സ്ഥാപിച്ചത്. പിന്നീട് ഇത് എ.സി കോച്ചുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ പഴയ കോച്ചുകളിൽ കൂടി ഘട്ടംഘട്ടമായി സംവിധാനം സ്ഥാപിക്കുകയാണ്. പുതുതായി നിർമ്മിക്കുന്ന എൽ.എച്ച്.ബി കോച്ചുകൾ ഫാക്ടറിയിൽ നിന്നുതന്നെ ഈ സെൻസർ സംവിധാനത്തോടെ പുറത്തിറങ്ങും.

നിയമലംഘനമായി ട്രെയിനിനുള്ളിൽ പുകവലിക്കുന്നവർക്ക് പിഴ മാത്രമല്ല, ആർ.പി.എഫ് ഉൾപ്പെടെ നിയമനടപടികളും നേരിടേണ്ടി വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

English Summary

Indian Railways is expanding its advanced Fire Detection System (FDS) to sleeper coaches. The system detects smoke from activities like smoking and can trigger alerts or even stop the train if necessary, enhancing passenger safety and preventing fire accidents.

NEET സുരക്ഷയിൽ ചരിത്രനീക്കം; ചോദ്യപേപ്പർ വിതരണം ഇനി ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ

0


ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET)യുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ വിതരണം ചെയ്യാൻ ഇന്ത്യൻ വ്യോമസേനയെ രംഗത്തിറക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തീരുമാനിച്ചു. ജൂൺ 21-ന് നടക്കുന്ന പരീക്ഷയ്ക്കായുള്ള ചോദ്യപേപ്പറുകൾ രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വ്യോമസേനയുടെ സഹായത്തോടെ എത്തിക്കാനാണ് തീരുമാനം.


കഴിഞ്ഞ വർഷം ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എൻടിഎ വ്യക്തമാക്കി.


തെലങ്കാനയിൽ നടന്ന പരീക്ഷാ ഒരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് പുതിയ സുരക്ഷാ സംവിധാനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത് പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ചു.


രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നായ നീറ്റ് കുറ്റമറ്റ രീതിയിൽ നടത്താൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു നിർദേശം നൽകി. പരീക്ഷാദിനത്തിൽ വിദ്യാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികളും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശിച്ചിട്ടുണ്ട്.


ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമാക്കി തെറ്റായ വിവരങ്ങൾക്ക് ഉടൻ മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു.


English Summary
The National Testing Agency (NTA) has decided to deploy the Indian Air Force to transport NEET question papers for the June 21 exam, marking a major step to enhance security following previous paper leak controversies. The move aims to ensure transparency and prevent any malpractice.

വയനാട് കുടുംബശ്രീ ജില്ലാ മിഷനിൽ കോടികളുടെ ഫണ്ട് തട്ടിപ്പ്; സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർ പുറത്താക്കി

0

കൽപ്പറ്റ: വയനാട് കുടുംബശ്രീ ജില്ലാ മിഷനിൽ ആദിവാസി വികസന ഫണ്ട് വകമാറ്റി വൻ അഴിമതി നടന്നതായി കണ്ടെത്തൽ. തുടർന്ന് സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേരെ ജോലിയിൽ നിന്ന് പുറത്താക്കി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ജില്ലാ പ്രോഗ്രാം മാനേജരുമായ വി. ജയേഷ്, ഡിവൈഎഫ്ഐ നേതാവും വിഡികെ കോർഡിനേറ്ററുമായ യു.പി. ഹരീഷ്, സ്പെഷ്യൽ പ്രോജക്ട് കോ-ഓർഡിനേറ്റർ സായ് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

കേന്ദ്ര സർക്കാർ അനുവദിച്ച ഏകദേശം 50 ലക്ഷം രൂപയുടെ ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ കർശന നടപടി. ജില്ലയിലെ ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടർ മുഖേന അനുവദിച്ച തുകയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്നാണ് റിപ്പോർട്ട്.

വയനാട് ഡിഎംസി (DMC) സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കുടുംബശ്രീയ്ക്ക് കീഴിലുള്ള വിവിധ വിഡികെ കേന്ദ്രങ്ങളുടെ ഫണ്ട് വിനിയോഗത്തിലും വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഭരണകക്ഷിയിലെ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ സംഭവത്തെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്കും വിജിലൻസ് അന്വേഷണങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

English Summary

Three employees, including CPM and DYFI leaders, were dismissed from the Wayanad Kudumbashree District Mission following allegations of major financial irregularities involving the diversion of around ₹50 lakh meant for tribal development. The action was taken based on an internal investigation report.

പാറ്റകളുടെ പവർ ഇന്നറിയും; രാജ്യ തലസ്ഥാനത്ത് പ്രതിഷേധം

നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനത പാർട്ടി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന്. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം നയിക്കാൻ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഉടൻ ഡൽഹി വിമാനത്താവളത്തിൽ എത്തും. പ്രതിഷേധക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപി വക്താക്കൾ ട്വന്റിഫോറിനോട് പറഞ്ഞു. പിന്തുണയ്ക്കുന്നവർക്ക് സ്വാഗതമെന്നും കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. പ്രതിഷേധത്തെ നേരിടാൻ വൻ തയ്യാറെടുപ്പുകളാണ് ഡൽഹി പൊലീസ് നടത്തിയിരിക്കുന്നത്.

പ്രതിഷേധക്കാരോട് ശാന്തമായി ഇടപെടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.ന്യൂഡൽഹി ജില്ലയെ 12 സോണുകൾ ആയി വിഭജിച്ച് 12 ഡിസിപി മാർക്ക് ചുമതല നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വീടുകൾക്ക് സുരക്ഷാ വർധിപ്പിച്ചു. ജന്തർ മന്തറിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. ആറ് ജോയിന്റ് കമ്മീഷണർമാർ,14 ഡിസിപിമാർ, 32 എസ്പിമാർ, 300 സിഐമാർ എന്നിവർക്ക് പ്രത്യേക ചുമതല നൽകി. 20 കമ്പനി അധിക പൊലീസനെ വിന്യസിച്ചു.

പ്രതിഷേധത്തിനായി ആളുകൾ എത്തിത്തുടങ്ങി. ഉത്തർപ്രദേശിൽ നിന്നും മുംബൈയിൽ നിന്നും ഉൾപ്പെടെയാണ് സിജെപിക്ക് പിന്തുണയുമായി എത്തുന്നത്. ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്ന് റിപ്പോർട്ടുണ്ട്.

ഡൽഹി വിമാനത്താവളത്തിലും കർശന സുരക്ഷ ഏർപ്പെടുത്തി. വിമാനത്താവളത്തിൽ 500ൽ ഏറെ പൊലീസുകാരെയും കേന്ദ്രസേന അംഗങ്ങളെയും വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ ബാരിക്കേഡ് നിരത്തി.

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ശ്രമം നടത്തിയെങ്കിലും മുന്നണിയില്‍ നിന്ന് ഉള്‍പ്പെടെ വന്ന എതിര്‍പ്പുകള്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പിനെ വന്‍ പ്രതിരോധത്തിലാക്കുകയും അവര്‍ അതില്‍ നിന്ന് പിന്നോട്ടുപോകുകയുമായിരുന്നു. 2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു. വിദ്യാഭ്യാസനയം മാറ്റേണ്ടി വരുമെന്ന ആശങ്കകളായിരുന്നു അന്ന് പ്രധാനമായും ചര്‍ച്ചയായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുതിയ വിദ്യാഭ്യാസമന്ത്രിക്ക് മുന്‍പാകെ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയാന്‍ ഉറ്റുനോക്കുകയാണ് സംസ്ഥാനം. നിലവിലെ എസ്സിഇആര്‍ടി പുസ്തകം തന്നെ കുട്ടികളെ പഠിപ്പിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പി എം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട കരാറുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ട് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍. ഫണ്ടുകള്‍ നല്‍കുന്നതിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ഉപാധികള്‍ വെക്കാന്‍ പാടില്ല. അടിയന്തരമായി തീരുമാനം എടുക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് നിയമന ഉത്തരവ് വിവാദത്തിൽ; സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് ആരോപണം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പുതിയ നിയമന ഉത്തരവിനെതിരെ വ്യാപക ആക്ഷേപം. ജൂനിയർ ഡോക്ടർമാർക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാനക്കയറ്റം നൽകിയതും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെ ക്രമവിരുദ്ധമായി സ്ഥലംമാറ്റിയതുമാണ് പ്രധാന ആരോപണങ്ങൾ.

25 ഡോക്ടർമാരെ വിവിധ മെഡിക്കൽ കോളേജുകളിലായി നിയമിക്കുന്നതിനായാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ അസോസിയേറ്റ് പ്രൊഫസർമാരുടെ തസ്തിക നേരിട്ട് പ്രൊഫസർ തസ്തികയാക്കി മാറ്റിയാണ് നിയമനം നടത്തിയതെന്നാണ് ഉയരുന്ന പരാതി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിലവിലെ സൂപ്രണ്ടിനെ വീണ്ടും അതേ സ്ഥാനത്തേക്ക് നിയമിച്ച് ഉത്തരവിറക്കിയതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിയമന നടപടികളിലെ അസാധാരണതകളും സാങ്കേതിക പിഴവുകളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിലും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം. സേവന ചട്ടങ്ങളും നിലവിലെ നിയമങ്ങളും മറികടന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വിമർശനം.

അതേസമയം, ഉത്തരവിനെതിരെ വിവിധ തലങ്ങളിൽ പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ വിശദീകരണം ലഭിക്കാനുണ്ട്. നിയമന നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

ഫുട്ബോൾ ആവേശം അപകടമാകരുത്; കെഎസ്ഇബിയുടെ കർശന മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഫുട്ബോൾ ആരാധകർക്ക് ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി. കളിയുടെ ആവേശത്തിൽ വൈദ്യുതി ലൈനുകൾക്ക് സമീപമോ റോഡിന് കുറുകെയോ കൊടികൾ, ഫ്ലെക്സുകൾ, ബാനറുകൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട് ആരാധകർ വലിയ ഫ്ലെക്സുകളും കൊടികളും വൈദ്യുതി ലൈനുകൾക്ക് സമീപം സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇത്തരം പ്രവണതകൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും കാരണമായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. കൂടാതെ ശക്തമായ കാറ്റിലും മഴയിലും ഇവ ലൈനുകളിലേക്ക് വീഴുന്നത് വൈദ്യുതി വിതരണ തടസ്സങ്ങൾക്കും അപകടസാധ്യതകൾക്കും ഇടയാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും സമീപം അലങ്കാര വസ്തുക്കൾ സ്ഥാപിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സമീപ സെക്ഷൻ ഓഫീസിലോ കെഎസ്ഇബിയുടെ എമർജൻസി നമ്പറായ 9496010101-ലോ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട് സണ്ണി ജോസഫ്; പുതിയ നേതാവിനെ തേടി കോൺഗ്രസ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായി സണ്ണി ജോസഫ്. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തിൽ പാർട്ടി അധ്യക്ഷനെന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് സണ്ണി ജോസഫ് പിന്മാറുകയാണെങ്കിൽ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകും. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളതായി സൂചന.

അതേസമയം, കെപിസിസിയിൽ സമഗ്ര പുനഃസംഘടനയ്ക്കാണ് എഐസിസി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഭാരവാഹി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും മുഴുവൻ ഭാരവാഹികളെയും പുനർനിയമിക്കാനുമുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്.

ഇത്തരം മാറ്റങ്ങൾ നടപ്പായാൽ വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറിനും പി.സി. വിഷ്ണുനാഥിനും പകരം പുതിയ നേതാക്കൾ എത്താൻ സാധ്യതയുണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറിന്റെയും മുൻ ആരോഗ്യമന്ത്രി വി.എസ്. സുനിൽകുമാറിന്റെയും പേരുകൾ വിവിധ ചർച്ചകളിൽ ഉയർന്നുവരുന്നുണ്ട്.

മുൻപ് വിവിധ പദവികൾക്കായി പരിഗണിക്കപ്പെട്ടെങ്കിലും അവസരം ലഭിക്കാതിരുന്ന നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ കെപിസിസി നേതൃത്വം രൂപീകരിക്കുകയെന്നാണ് സൂചന. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്കുള്ള സാധ്യതകൾ ഇതോടെ ശക്തമായിരിക്കുകയാണ്.

കൊച്ചി അധോലോകവുമായി ബന്ധപ്പെട്ട ഭായ് നസീർ ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ ചികിത്സ തുടരുന്നു

കൊച്ചി അധോലോകവുമായി ബന്ധപ്പെട്ടു അറിയപ്പെടുന്ന ഭായ് നസീർ ഗുരുതര ആരോഗ്യസ്ഥിതിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ട്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇയാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൊച്ചി മേഖലയിലെ ചില സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധേയനായിരുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും ഇയാളുടെ പേര് മുമ്പ് ഉയർന്നുവന്നിട്ടുണ്ട്.

അടുത്തിടെ പുറത്തുവന്ന ചില കേസുകളുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായതായി റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

ഇതിനിടെ സോഷ്യൽ മീഡിയയിൽ ഭായ് നസീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവിൽ ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മരണവാർത്തകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

English Summary

Bhayi Naseer, known in Kochi’s underworld-related circles, is in a critical condition and is currently under treatment on a ventilator in a private hospital. While reports confirm his serious health condition, rumors about his death circulating on social media have not been officially verified.



‘ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സീക്രട്ട് സെക്ഷനിലെ ഡാറ്റ എഐ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്തു’; തോമസ് ഐസക്

ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സീക്രട്ട് സെക്ഷനിലെ ഡാറ്റ അടക്കം എഐ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് വിശകലനം ചെയ്തിട്ടുള്ളതെന്ന് മുന്‍ധനമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ തോമസ് ഐസക്. 195 പേജ് വരുന്ന രേഖ ഒരാഴ്ചയില്‍ താഴെ സമയം കൊണ്ട് തയാറാക്കിയപ്പോള്‍ തന്നെ നമുക്ക് ഇതെങ്ങനെയെന്ന് അത്ഭുതം തോന്നിയിരുന്നു. എഐ കണ്ടന്റ് ഡിറ്റക്ഷന്‍ ടൂള്‍സ് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. രണ്ട് എഐ ടൂളുകള്‍ ഉപയോഗിച്ചാണ്പരിശോധന നടത്തിയത്. റിപ്പോര്‍ട്ടിന്റെ ഗണ്യമായ ഭാഗം എഐ ജനറേറ്റഡ് ആണെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എഐ ഉപയോഗിക്കുന്നതിന് താന്‍ എതിരല്ലെന്ന് പറഞ്ഞ തോമസ് ഐസക് രഹസ്യരേഖകളെല്ലാം പബ്ലിക് ഡൊമെയ്നിലേക്ക് നല്‍കിയിരിക്കുകയാണിവിടെയെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി ഡി സതീശന്‍ ഇങ്ങനെയൊന്നുണ്ടായിട്ടുണ്ടോ എന്ന് ക്ലാരിഫൈ ചെയ്യണം. സീക്രട്ട് ഡോറ്റ എഐ ടൂള്‍ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ സുപ്രീംകോടതി, ഹൈക്കോടതി, കേന്ദ്ര ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരളസര്‍ക്കാര്‍ എല്ലാവരും ഇറക്കിയിട്ടുണ്ട്. തോമസ് ഐസക് പറഞ്ഞു. അനുമതിയുള്ള എഐ ടൂളുകളേ ഉപയോഗിക്കാന് പാടുള്ളു, സെന്‍സിറ്റീവായിട്ടുള്ള/ കോണ്‍ഫിഡന്‍ഷ്യലായിട്ടുള്ള ഡാറ്റ എല്‍എല്‍എംസില്‍ ഇടാന്‍ പാടില്ല തുടങ്ങിയ നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി നന്നെ നല്‍കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.