വയനാട് കുടുംബശ്രീ ജില്ലാ മിഷനിൽ കോടികളുടെ ഫണ്ട് തട്ടിപ്പ്; സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർ പുറത്താക്കി

0

കൽപ്പറ്റ: വയനാട് കുടുംബശ്രീ ജില്ലാ മിഷനിൽ ആദിവാസി വികസന ഫണ്ട് വകമാറ്റി വൻ അഴിമതി നടന്നതായി കണ്ടെത്തൽ. തുടർന്ന് സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേരെ ജോലിയിൽ നിന്ന് പുറത്താക്കി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ജില്ലാ പ്രോഗ്രാം മാനേജരുമായ വി. ജയേഷ്, ഡിവൈഎഫ്ഐ നേതാവും വിഡികെ കോർഡിനേറ്ററുമായ യു.പി. ഹരീഷ്, സ്പെഷ്യൽ പ്രോജക്ട് കോ-ഓർഡിനേറ്റർ സായ് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

കേന്ദ്ര സർക്കാർ അനുവദിച്ച ഏകദേശം 50 ലക്ഷം രൂപയുടെ ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ കർശന നടപടി. ജില്ലയിലെ ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടർ മുഖേന അനുവദിച്ച തുകയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്നാണ് റിപ്പോർട്ട്.

വയനാട് ഡിഎംസി (DMC) സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കുടുംബശ്രീയ്ക്ക് കീഴിലുള്ള വിവിധ വിഡികെ കേന്ദ്രങ്ങളുടെ ഫണ്ട് വിനിയോഗത്തിലും വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഭരണകക്ഷിയിലെ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ സംഭവത്തെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്കും വിജിലൻസ് അന്വേഷണങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

English Summary

Three employees, including CPM and DYFI leaders, were dismissed from the Wayanad Kudumbashree District Mission following allegations of major financial irregularities involving the diversion of around ₹50 lakh meant for tribal development. The action was taken based on an internal investigation report.

LEAVE A REPLY

Please enter your comment!
Please enter your name here