‘ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

തൂഫാന്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതുവരെ 795 പേര്‍ ഇതുവരെ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തൂഫാന്‍ ഇന്റലിജന്‍സ് എന്ന പേരില്‍ മയക്ക്മരുന്നിന്റെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് കൈമാറാം. മൂന്ന് നമ്പര്‍ വഴി വിവരങ്ങള്‍ കൈമാറാം. 9497979794, 9497927797, ണമെേമു 9995966666 എന്നിവയാണ് നമ്പരുകള്‍. വിവരങ്ങള്‍ നല്‍കുന്നവരുടെ സ്വകാര്യത സംരക്ഷിക്കും. കേരളത്തെ ട്രഗ് ഫ്രീ സംസ്ഥാനമാക്കി മാറ്റും. ഒരുപാട് പേര്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നു. ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായ നടപടിയും സ്വീകരിക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ ഡി ഹണ്ടിന്റെ തുടര്‍ച്ചയും ഉണ്ടാകും.

828 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 795 പേരുടെ അറസ്റ്റ് രേഖപ്പെടുതി. 625 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 48. 49 കിലോ കഞ്ചാവ്, 0.136 കിലോ ഹാഷിഷ് ഓയില്‍, 480 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. 60 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു – അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളിന്റെ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും വില്‍ക്കുന്നവരെ കര്‍ശനമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലും പുകയില ഉത്പന്നങ്ങളും നിരോധിത മയക്കുമരുന്നോ വില്‍ക്കാന്‍ പാടില്ല. ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് ഇത്തരം വില്‍പനകള്‍ നടക്കുന്നത്. പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുദ്ധ സംഘമാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനപ്പെട്ട രണ്ടു കണ്ണികള്‍ പൊലീസ് പിടിയിലായി. പന്തളത്ത് രജിസ്റ്റര്‍ ചെയ്ത കേസ് നൈജീരിയന്‍ പൗരന്‍, സാമുവല്‍ , ഡല്‍ഹി നിന്ന് പിടിയിലായി. പെരിനാട് രജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍സീന സന്താന്‍ സൂസന്‍ എന്ന വിദേശ വനിതയെയും ബംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. വിദേശത്ത് നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഉറവിടത്തിലെ രണ്ടു കണ്ണികളാണിവര്‍. വലിയ നേട്ടമായി കണക്കാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങള്‍ – അദ്ദേഹം വ്യക്തമാക്കി.

‘6 കോടി രൂപ കത്തിച്ച് കളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തട്ടിയതില്‍ ആറ് കോടി രൂപ കത്തിച്ചെന്നാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. നോട്ടുനിരോധനത്തെ തുടര്‍ന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കത്തിച്ചത്. സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 

2017ല്‍ പോങ്ങുമൂട്ടിലെ വീട്ടില്‍ വെച്ചു കത്തിച്ചുവെന്നാണ് മൊഴി. ഫോറന്‍സിക് സംഘത്തോടൊപ്പം വിജിലന്‍സ് സ്ഥലത്തു പരിശോധന നടത്തി. 2012 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ലോട്ടറി തൊഴിലാളികളടയ്ക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് റജിസ്ട്രാര്‍ ഓഫിസില്‍ മാത്രം 45 റജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 16 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2012 മുതല്‍ 2016 വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളില്‍ ചെക്കില്‍ ഒപ്പിട്ടൊക്കെ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തു എന്ന് ആദ്യം പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

2016ലാണ് നോട്ട് നിരോധനം വരുന്നത്. ശേഷം ഈ പണം എന്ത് ചെയ്യണമെന്ന് പ്രതിക്കറിയില്ലായിരുന്നു. ആ സമയം താമസിച്ചിരുന്നത് പോങ്ങുമൂടിലെ വീട്ടിലാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം രാത്രി കത്തിച്ചു കളഞ്ഞുവെന്നാണ് മൊഴി.

സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവം: പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്

പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവത്തിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്.

പരിശോധനയ്ക്ക് ഹാജരാക്കാതെ ഒളിപ്പിച്ച ഡോർ അടർന്നു വീണ ബസ് കൊപ്പത്തു നിന്ന് പിടികൂടി. വാതിൽ അടർന്നു വീണ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്തു.

മോട്ടർ വാഹനവകുപ്പ് പരിശോധനയ്ക്ക് എത്തിയപ്പോൾ അപകടത്തിൽപ്പെട്ട ബസ് സ്കൂളിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് ജിപിഎസ് ഉപയോഗിച്ചാണ് വാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്.

സ്കൂളിലെ ആറ് വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കിയത്. ഈ വാഹനങ്ങൾക്ക് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തി. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന വാഹനങ്ങളിൽ ക്യാമറ ഉൾപ്പെടെയുള്ളവ സ്ഥാപിക്കണം.

ഈ കാരണങ്ങൾ കൊണ്ട് തച്ചമ്പാറ സ്കൂളിലെ ബസുകൾ പരിശോധനയ്ക്ക് എത്തിച്ചിരുന്നില്ല. സംഭവത്തിൽ 30,000 രൂപ പിഴ ചുമത്തി. വെള്ളിയാഴ്ചയാണ് കുട്ടികളുമായി പോകുന്നതിനിടെ ബസിന്റെ ഹൈ‍ഡ്രോളിക് സംവിധാനമുള്ള വാതിൽ തെറിച്ചു വീണത്.

കല്ലെറിഞ്ഞാൽ ആ കല്ല് കൊണ്ട് കൊട്ടാരം പണിയും; വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ആർ. മീര

തിരുവനന്തപുരം: ‘കലാച്ചി’ നോവലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ. മീര. എക്കാലത്തും വിമർശനങ്ങളുടെയും എതിർപ്പുകളുടെയും നടുവിൽ നിന്നാണ് എഴുതിയതെന്നും എത്ര പ്രശ്നങ്ങൾ ഉണ്ടായാലും എഴുത്ത് തുടരുമെന്നും മീര പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പ്രൊഫ. കെ. സുധാകരൻ സാംസ്കാരിക പുരസ്‌കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. വിമർശനങ്ങളെയും ആക്രമണങ്ങളെയും നേരിട്ട് മുന്നോട്ടുപോകുമെന്നും ലഭിക്കുന്ന കല്ലുകൾകൊണ്ട് കൊട്ടാരം പണിയുമെന്നും മീര പറഞ്ഞു.

‘കലാച്ചി’ തന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നാണെന്നും ദീർഘകാല ഗവേഷണവും യാത്രകളും ചിന്തകളും ഉൾക്കൊണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ആ കൃതിയെന്നും അവർ വ്യക്തമാക്കി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ആരെയെങ്കിലും ബോധ്യപ്പെടുത്താനോ സ്വയം തെളിയിക്കാനോ വേണ്ടിയല്ലെന്നും മീര കൂട്ടിച്ചേർത്തു.

സാഹിത്യരംഗത്ത് സ്ത്രീകൾ നേരിടുന്ന സമീപനങ്ങളെയും അവർ വിമർശിച്ചു. പുരുഷ എഴുത്തുകാരുമായി ബന്ധപ്പെട്ട് സമാനമായ ആരോപണങ്ങൾ ഉയരുമ്പോൾ ഉപയോഗിക്കാത്ത ഭാഷയും പ്രയോഗങ്ങളും സ്ത്രീകൾക്കെതിരെ മാത്രം പ്രയോഗിക്കപ്പെടുന്നുവെന്ന് മീര ചൂണ്ടിക്കാട്ടി. ‘ദീപയടി’ എന്ന പ്രയോഗം കേട്ടിട്ടുണ്ടെങ്കിലും പുരുഷ എഴുത്തുകാരെ ലക്ഷ്യമാക്കി അത്തരം പ്രയോഗങ്ങൾ കേട്ടിട്ടില്ലെന്നും അവർ പറഞ്ഞു.

മാധ്യമങ്ങൾ തങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുന്ന പ്രവണത കാണിക്കുന്നുവെന്നും അത് മാധ്യമധർമ്മത്തിന് വിരുദ്ധമാണെന്നും മീര വിമർശിച്ചു. തന്റെ പുസ്തകങ്ങളും എഴുത്തും തന്നെയാണ് തനിക്കുവേണ്ടി സംസാരിക്കുകയെന്നും അവർ പറഞ്ഞു.

അതേസമയം, കെ.ആർ. മീരയുടെ ‘കലാച്ചി’യും ഹരിത സാവിത്രിയുടെ ‘സിൻ’ എന്ന നോവലും തമ്മിൽ പ്രമേയസാമ്യമുണ്ടെന്ന ആരോപണമാണ് അടുത്തിടെ ചർച്ചയായത്. എന്നാൽ ‘കലാച്ചി’യുടെ ഖണ്ഡശഃ പ്രസിദ്ധീകരണം 2020-ൽ ആരംഭിച്ചതാണെന്നും പിന്നീട് വന്ന കൃതിയിൽ നിന്നുള്ള ആശയമോഷണ ആരോപണം അടിസ്ഥാനരഹിതമാണെന്നും മീര നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിക്കണം എന്നും ആവശ്യം. വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളിലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജാണ് വസ്തുത പരിശോധന നടത്തിയത്.

സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹർജി നൽകിയത്. അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധന പുറത്തെത്തിച്ചത് റിപ്പോർട്ടർ ടിവിയാണ്. പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൽ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്.

2018 ജനുവരി 9-ന് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചു. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

മെമ്മറി കാർഡ് ഉപയോഗിച്ചത് വിവോ ഫോൺ ശിരസ്തദാറിൻ്റേതാണെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. ശിരസ്തദാർ താജുദ്ദീൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടതെന്നാണ് റിപ്പോർട്ടിലുള്ളത്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചത് ശിരസ്തദാറിൻ്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം വിചാരണ കോടതി ജഡ്തിയായിരുന്നു ഹണി എം വർഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. 2019 നവംബർ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ മൊബൈൽ ഫോണോ ദൃശ്യം പകർത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാർഡ് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേസിൽ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങൾ കാണിച്ചത്.

ഇത്തരത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചായിരുന്നു ശിരസ്ത്ദാർ താജുദ്ദീനെ മെമ്മറി കാർഡ് ഏൽപ്പിച്ചതെന്ന് പരാതി ഉയർന്നിരുന്നു. താജുദ്ദീൻ സ്വന്തം മൊബൈലിൽ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് പരിശോധിച്ച മൊബൈൽ ഫോൺ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി നൽകിയത്. അതേസമയം, വിചാരണക്കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ ദുരൂഹതയെന്നായിരുന്നു അതിജീവിതയുടെ ആരോപണം.

‘അളിയന്റെ നിയമന’ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം:  മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇടത് കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

എന്നാൽ ഈ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചത് വലിയ വിവാദമായിരുന്നു.

വേണമെങ്കിൽ ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നു. അങ്ങനെയൊരു കാപട്യത്തിന് താൻ തയ്യാറല്ല.

വരുന്നവരോട് എല്ലാം തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടെ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ്‌ നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.

മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജൻറ് ആയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ചെയ്യാത്ത കുറ്റത്തിന് 16 ദിവസം ജയിലില്‍ കിടന്നു: വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് KSU

കണ്ണൂര്‍:   മുന്‍ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. ഭരണകൂട വേട്ടയാണ് നടന്നത്.

നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ ഇടപെടണമെന്ന്   കേസില്‍ ജയിലില്‍ കിടന്ന കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അതുല്‍ എം സി  പറഞ്ഞു.

വ്യാജ പരാതി നല്‍കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തങ്ങള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പാര്‍ട്ടിയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്നും അതുല്‍ എം സി  പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന് 16 ദിവസമാണ് താന്‍ ജയിലില്‍ കിടന്നത്.  പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു ഗണ്‍മാന്റെ മൊഴി. എന്നാല്‍ ഇതില്‍ നിന്നും വിരുദ്ധമായി കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമാണെന്നായിരുന്നു പിന്നീട് വീണാ ജോര്‍ജ് പൊലീസില്‍ മൊഴി നല്‍കിയത്.

ഓറഞ്ച് മാറി, റെഡ് അലേർട്ട് എത്തി, ജാഗ്രത വേണം

തിരുവനന്തപുരം:  മഴ ശക്തമായതോടെ നാളെ (ജൂൺ 6) വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടണ്ട്.

ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും  ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു.  

സാംസ്കാരിക സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങില്ല; ശമ്പള വിതരണം തടസപ്പെടാതിരിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളിലും സ്ഥാപനങ്ങളിലുമുള്ള സെക്രട്ടറി, മെമ്പർ സെക്രട്ടറി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഭരണപരമായ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ അടിയന്തര ഇടപെടലുമായി സർക്കാർ. ജീവനക്കാരുടെ ശമ്പള വിതരണം ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല നൽകാൻ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർദേശം നൽകി എന്നാണ് ലഭിക്കുന്ന വിവരം.

കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലേക്കാണ് താത്കാലിക ചുമതലകൾ അനുവദിച്ചിരിക്കുന്നത്.

പ്രധാന ഭരണപദവികൾ ഒഴിഞ്ഞുകിടക്കുന്നതുമൂലം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനും ജീവനക്കാരുടെ ശമ്പള വിതരണം ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി നടത്താനുമാണ് ഈ ക്രമീകരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സ്ഥിരം നിയമനങ്ങൾ നടക്കുന്നതുവരെ താത്കാലിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

വിനേഷ് ഫോഗട്ടും റെസ്‌ലിംഗ് ഫെഡറേഷനും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷം

0

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള തർക്കം വീണ്ടും കടുക്കുന്നു. ദേശീയ ട്രയൽസിനിടെ ഉണ്ടായ സംഭവങ്ങൾ പരിശോധിക്കാൻ ഫെഡറേഷൻ പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നതാണ് പുതിയ വിവാദത്തിന് കാരണമായത്.

ട്രയൽ മത്സരത്തിനിടെ റഫറിയുടെ തീരുമാനങ്ങളും പോയിന്റ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യത്യാസങ്ങളും വിനേഷ് ക്യാമ്പിന്റെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചില മത്സരങ്ങളിൽ റിവ്യൂ സിസ്റ്റം ശരിയായി പ്രവർത്തിക്കാത്തതും, വീഡിയോ തെളിവുകൾ കാണിക്കാൻ തയ്യാറാകാതിരുന്നതും തർക്കം കൂടുതൽ വഷളാക്കി.

ഇതിന് പിന്നാലെ വിനേഷ് ഫോഗട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഭാവിയിലെ തിരഞ്ഞെടുപ്പുകൾ പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും എന്ന് ഫെഡറേഷൻ വ്യക്തമാക്കി.

ഭാരപരിധി, റഫറി തീരുമാനങ്ങൾ, ട്രയൽ പ്രക്രിയയിലെ സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയെ ചുറ്റിപ്പറ്റിയാണ് തർക്കം തുടരുന്നത്. വിഷയത്തിൽ നിയമപരമായ ഇടപെടലുകളും പ്രതിഷേധങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്.

🇬🇧 English Summary

The dispute between wrestler Vinesh Phogat and the Wrestling Federation of India continues to escalate. The federation is considering a review of conduct during national trials, following controversies over refereeing decisions, scoring disputes, and technical issues. The federation has issued a show-cause notice and stated that future selections will be purely merit-based.

മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരാം; ‘ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ’ എന്ന് എ കെ ബാലൻ

0


മാസപ്പടി (CMRL–Exalogic) കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ സിപിഐഎം നേതാവ് എ കെ ബാലൻ പ്രതികരിച്ചു. കേസ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുന്നോട്ട് കൊണ്ടുപോകുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇഡി കേസ് ആദ്യം രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടാണ് വന്നതെന്ന് എ കെ ബാലൻ പറഞ്ഞു. പിന്നീട് ഇത് യുഡിഎഫിനെതിരെ തിരിയുമെന്ന് അദ്ദേഹം പ്രതികരിച്ചു. “ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ” എന്ന രീതിയിലുള്ള പ്രസ്താവനയും അദ്ദേഹം നടത്തി.

വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ തെറ്റില്ലെന്നും, ഇഡി അന്വേഷണം ദൂരവ്യാപക രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ ഉണ്ടെങ്കിൽ അവ പരിശോധിക്കേണ്ടത് അന്വേഷണ ഏജൻസികളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ കോടതികൾ തള്ളിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയും സുപ്രീംകോടതിയും വിഷയത്തിൽ മുമ്പ് സമാന നിലപാട് സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.


🇬🇧 English Summary

Following the High Court’s decision allowing the ED probe in the CMRL–Exalogic “masappadi” case, CPI(M) leader A K Balan said the investigation is politically motivated. He stated that the case was initially aimed at Ramesh Chennithala and added that it may eventually turn against the UDF, while also saying that those who are guilty will face consequences.


🔗 Slug


പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടം

0

പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഏകദേശം 9 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. പയ്യന്നൂർ കണ്ടങ്കാളി കുറുങ്കടവ് റോഡിൽ താമസിക്കുന്ന പി. മധുസൂദനൻ (73)യുടെ വീട്ടിലാണ് സംഭവം നടന്നത്.

മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഒന്നര പവൻ അമേരിക്കൻ ഡയമണ്ട് നെക്ലേസ്, ബ്രേസ്ലെറ്റ്, ഇയർ സ്റ്റഡുകൾ, ജിമിക്കി കമ്മൽ, വിവാഹ മോതിരം ഉൾപ്പെടെ ഏകദേശം എട്ടര പവനോളം സ്വർണം നഷ്ടമായതായി പൊലീസ് വ്യക്തമാക്കി.

മാർച്ച് 13-ന് വീട്ടുകാർ ചികിത്സാർത്ഥം മംഗളൂരുവിലേക്ക് പോയിരുന്നു. പിന്നീട് തിരികെ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

അടുത്തിടെ അതേ പ്രദേശത്ത് തന്നെ സമാന കവർച്ചകൾ റിപ്പോർട്ട് ചെയ്തതോടെ നാട്ടിൽ ആശങ്ക വർധിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലും മോഷണ ശ്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു.

🇬🇧 English Summary

A house in Payyannur was broken into and gold ornaments worth around ₹9 lakh were stolen. The theft occurred while the residents were away for medical treatment. Police have launched an investigation and are reviewing CCTV footage as similar incidents have recently been reported in the area.

🔗 Slug


🏷 Tags (comma separated)

തമിഴ്നാടിനെ മുന്നോട്ടുകൊണ്ടുവരാൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് കെ. അണ്ണാമലൈ

0


ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മുൻ നേതാവ് കെ. അണ്ണാമലൈ പ്രഖ്യാപിച്ചു. തമിഴ്നാടിന്റെ രാഷ്ട്രീയ യാഥാർഥ്യങ്ങളും ജനങ്ങളുടെ ആഗ്രഹങ്ങളും ദേശീയ പാർട്ടികൾ ശരിയായി മനസിലാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

ബിജെപിയിൽ ആറുവർഷം പ്രവർത്തിച്ച അനുഭവം തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായിരുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു. അതിലൂടെ നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക അംഗത്വം രാജിവെച്ച ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തമിഴ്നാടിന്റെ ആവശ്യങ്ങൾ മുൻനിർത്തി പുതിയ രാഷ്ട്രീയ ദിശ സ്വീകരിക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ഒരു ബദൽ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കേണ്ടതുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

English Summary:
Former BJP leader K. Annamalai has announced plans to form a new political party, stating that Tamil Nadu needs a political alternative that better reflects local aspirations and issues.

നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ തീരുമാനം; മകൾക്ക് ആശ്രിത നിയമനം നൽകും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിലാണ് നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സർക്കാർ വന്നതിന് പിന്നാലെ നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്.


നവീൻ ബാബുവിൻ്റെ മരണത്തിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം തുടർ അന്വേഷണ റിപ്പോർട്ട് കോടതി പരിഗണിച്ചിരുന്നു. കുടുംബം ആവശ്യപ്പെട്ട ജനുവരി മുതലുള്ള സിഡിആറിൻ്റെ വിവരം റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. മാർച്ച് മുതൽ നവംബർ വരെയുള്ള സിഡിആർ വിവരങ്ങളാണ് ഹാജരാക്കിയിരുന്നത്. ജനുവരി മുതലുള്ള സിഡിആർ വിവരങ്ങൾ നൽകണമെന്ന് നിർദ്ദേശിച്ച് കേസ് ജൂൺ ഒന്നിലേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു. കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.

നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവിട്ടിരുന്നത്. കേസിലെ ഏക പ്രതിയായ പി പി ദിവ്യയുടെ ഔദ്യോഗിക ഫോൺ നമ്പറിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ അന്വേഷണ സംഘം ദിവ്യയുടെ സ്വകാര്യ നമ്പറിലെ വിവരങ്ങൾ മാത്രമാണ് ശേഖരിച്ചിരുന്നത്. പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് നവീൻ ബാബുവിന് കൈക്കൂലിയായി പണം നൽകിയതെന്ന ആരോപണത്തിൽ അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ചും നവീൻ ബാബുവിന്റെ ക്വാട്ടേഴ്‌സിൽ പ്രശാന്തൻ എത്തി എന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിലും അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിരുന്നു. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.

2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി.

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് CPI

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തില്‍ കടുപ്പിച്ച് സിപിഐ. അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. സിപിഐക്ക് എല്‍ഡിഎഫിന്റെ പിന്തുണ മതിയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

മുന്നണി ഒരു പാര്‍ട്ടിയുടേത് മാത്രമല്ല. അത് സിപിഐയുടെയും സിപിഐഎമ്മിന്റെയും എല്ലാവരുടേയുമാണ്. സിപിഐക്ക് ഒറ്റ നിലപാടേ ഉള്ളൂ. മുന്നണിക്ക് ഒരു രീതിയുണ്ട്. അത് ഒരു പാര്‍ട്ടിയുടേതല്ല, ജനങ്ങളുടേതാണ്. അതില്‍ പല പാര്‍ട്ടികളുണ്ട്. തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പറ്റുമെന്നാണ് വിശ്വാസം. ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ് എന്ന് സിപിഐക്ക് ബോധ്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിഷയത്തില്‍ സിപിഐയും സിപിഐഎമ്മും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എം വി ഗോവിന്ദനും ബിനോയ് വിശ്വവും തമ്മില്‍ ബുധനാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.