പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് നാളെ വൈകിട്ട് 5 മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്.

മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.

ഇന്ത്യയ്ക്ക് EU അംഗീകാരം തുടരും; മത്സ്യം, മാംസം കയറ്റുമതി സെപ്റ്റംബർ കഴിഞ്ഞും തടസമില്ല

0

ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമായി യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം. 2026 സെപ്റ്റംബർ കഴിഞ്ഞും ഇന്ത്യയിൽ നിന്നുള്ള മത്സ്യം, മാംസം, മുട്ട, തേൻ ഉൾപ്പെടെയുള്ള മൃഗജന്യ ഉൽപ്പന്നങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതി തുടരും.

EU കൊണ്ടുവരുന്ന പുതുക്കിയ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയതോടെയാണ് ഈ അനുമതി ഉറപ്പായത്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തടസമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

പുതിയ നിയമങ്ങൾ പ്രകാരം ഭക്ഷ്യസുരക്ഷ, ഗുണനിലവാരം, ആന്റിബയോട്ടിക് ഉപയോഗ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ കർശന പരിശോധനകൾ ഉണ്ടാകും. ഇതിന് അനുസൃതമായി ഇന്ത്യയിലെ EIC, MPEDA തുടങ്ങിയ ഏജൻസികൾ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കും.

ഈ തീരുമാനം ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾക്കും കയറ്റുമതി കമ്പനികൾക്കും ഇത് വലിയ ആശ്വാസമാണ്.

ഇന്ത്യയ്ക്ക് EU അംഗീകാരം തുടരും; മത്സ്യം, മാംസം കയറ്റുമതി സെപ്റ്റംബർ കഴിഞ്ഞും തടസമില്ല

0

ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമായി യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം. 2026 സെപ്റ്റംബർ കഴിഞ്ഞും ഇന്ത്യയിൽ നിന്നുള്ള മത്സ്യം, മാംസം, മുട്ട, തേൻ ഉൾപ്പെടെയുള്ള മൃഗജന്യ ഉൽപ്പന്നങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതി തുടരും.

EU കൊണ്ടുവരുന്ന പുതുക്കിയ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയതോടെയാണ് ഈ അനുമതി ഉറപ്പായത്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തടസമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

പുതിയ നിയമങ്ങൾ പ്രകാരം ഭക്ഷ്യസുരക്ഷ, ഗുണനിലവാരം, ആന്റിബയോട്ടിക് ഉപയോഗ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ കർശന പരിശോധനകൾ ഉണ്ടാകും. ഇതിന് അനുസൃതമായി ഇന്ത്യയിലെ EIC, MPEDA തുടങ്ങിയ ഏജൻസികൾ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കും.

ഈ തീരുമാനം ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾക്കും കയറ്റുമതി കമ്പനികൾക്കും ഇത് വലിയ ആശ്വാസമാണ്.

സ്ഥാനാർഥി നിർണയത്തിൽ പിഴവ് സമ്മതിച്ച് സിപിഎം; അവലോകന റിപ്പോർട്ടിൽ വലിയ തിരുത്തൽ

തിരുവനന്തപുരം: തളിപ്പറമ്പ്, പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചതായി സിപിഎം നേതൃത്വം സംസ്ഥാന കമ്മിറ്റിയിൽ സമ്മതിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ഈ വിലയിരുത്തൽ ഉൾപ്പെടുത്തണമെന്നും, ഭേദഗതി വരുത്തിയ റിപ്പോർട്ട് മാത്രമേ പ്രാദേശിക അവലോകന യോഗങ്ങളിൽ അവതരിപ്പിക്കാവൂ എന്നും സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. ഓഗസ്റ്റിൽ സംസ്ഥാന കമ്മിറ്റിയുടെ വിപുലമായ യോഗം വിളിച്ചുചേർക്കാനും തീരുമാനമായിട്ടുണ്ട്.

തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെയും, പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെയും സ്ഥാനാർഥികളായി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടാണ് വിമർശനങ്ങൾ ഉയർന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം നിർദേശിച്ചത്.

എന്നാൽ, സ്ഥാനാർഥിത്വത്തിന് എതിരെ ബന്ധുജനപക്ഷപാത ആരോപണം ഉയർത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ പിന്നീട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. പയ്യന്നൂരിൽ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു.

ടി.ഐ. മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ടും പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടും വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെട്ട മണ്ഡലങ്ങളിലുണ്ടായ ഈ ഇരട്ട പരാജയം സിപിഎമ്മിന് വലിയ തിരിച്ചടിയായി.

എന്നിരുന്നാലും, സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം തയ്യാറാക്കിയ അവലോകന റിപ്പോർട്ടിൽ സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനെതിരെയാണ് സംസ്ഥാന കമ്മിറ്റി അസാധാരണമായ രീതിയിൽ നിരവധി ഭേദഗതികൾ നിർദേശിച്ചത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ഇത്രയും വലിയ തിരുത്തലുകൾ ആവശ്യപ്പെടുന്നത് അപൂർവ സംഭവമാണെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ ചെറിയ ഭേദഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര വ്യാപകമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നത് ആദ്യമായാണെന്നാണ് വിലയിരുത്തൽ.

സംസ്ഥാന കമ്മിറ്റി യോഗത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളും ചർച്ചയായി. ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ളതായി ആരോപിക്കപ്പെടുന്ന പ്രസ്താവനകളിൽ പാർട്ടി സ്വീകരിച്ച നിലപാട് കൂടുതൽ ശക്തമാകേണ്ടതായിരുന്നുവെന്ന് നിരവധി അംഗങ്ങൾ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയോടുള്ള നേതൃത്വത്തിന്റെ സമീപനം മൃദുവായിരുന്നുവെന്നും വിമർശനം ഉയർന്നു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനോടും കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയ നിലപാടുകളെ ശക്തമായി നേരിടണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രവർത്തനശൈലിയെയും വാർത്താസമ്മേളനങ്ങളിലെ സമീപനത്തെയും കുറിച്ചും വിമർശനങ്ങൾ ഉയർന്നു. വിമർശനങ്ങൾ അംഗീകരിച്ച അദ്ദേഹം പ്രവർത്തനശൈലിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് വ്യക്തമാക്കിയതായാണ് വിവരം.

അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരിട്ടുള്ള വിമർശനങ്ങൾ യോഗത്തിൽ ഉയർന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ സമീപനത്തിൽ മാറ്റമുണ്ടായതായി ചില നേതാക്കൾ അഭിപ്രായപ്പെട്ടു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന ഗ്ലോബൽ അയ്യപ്പ സംഗമവും ചർച്ചയായി. ചടങ്ങിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചുകേൾപ്പിച്ച അന്നത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നടപടിയെ ചില അംഗങ്ങൾ വിമർശിച്ചതായും റിപ്പോർട്ടുകളുണ്ട്.

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ ടിയുടേത് ഉള്‍പ്പെടെയുള്ള വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത നിര്‍ണായക രേഖകള്‍ കൂടി വച്ചുകൊണ്ടാകും ഇ ഡി ചോദ്യങ്ങള്‍ ചോദിക്കുക. കേസില്‍ ഇ ഡി പരമാവധി രേഖകളും ഡിജിറ്റല്‍ വിവരങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും ശേഖരിച്ച് കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. പിണറായി വിജയന്റെ വീട്ടിലടക്കം ഇ ഡി റെയ്ഡിനായി കയറിയപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അതിശക്തമായ പ്രതിഷേധമുയര്‍ത്തുകയും ഇഡി ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങള്‍ അടക്കം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ വേഗത്തിലുള്ളതും കരുതലോടെയുള്ളതുമായ നീക്കങ്ങളാണ് ഇ ഡി ഈ കേസില്‍ നടത്തിവരുന്നത്.

സിഎംആര്‍എല്‍ – എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ ഇന്നലെയാണ് കോടതി അംഗീകരിച്ചിരുന്നത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ അനുബന്ധമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. വീണ ടി – CMRL കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇഡി ആവശ്യപ്പെട്ടത്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. രേഖകള്‍ നല്‍കരുതെന്ന സിഎംആര്‍എല്‍ വാദം, കമ്പനിക്കാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്നലെ തള്ളിയിരുന്നു.

“സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്, എന്നിട്ട് ആ വീഡിയോകള്‍ അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു’; സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് രമേഷ് പിഷാരടി

0


സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലിനെതിരെ നടൻ രമേഷ് പിഷാരടി രംഗത്തെത്തി. ചടങ്ങ് നടന്ന സ്ഥലത്ത് ക്യാമറകളും മൊബൈൽ ഫോണുകളും ഉപയോഗിച്ച് വലിയ തിരക്കും കടന്നുകയറ്റവും ഉണ്ടായതായി അദ്ദേഹം വിമർശിച്ചു. സ്വകാര്യമായ സാഹചര്യങ്ങളിൽ പോലും ഇത്തരം പെരുമാറ്റം അതിരുകടക്കുന്നതാണെന്നും, യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെരുമഴയിൽ ആശ്വാസമായി കേരളത്തിലെ പുതിയ കാലാവസ്ഥ പ്രവചനം; നാളെ മുതൽ മഴയുടെ ശക്തി കുറയും, എവിടെയും റെഡ് അലർട്ടും ഓറഞ്ച് അലർട്ടും ഇല്ല

0


കേരളത്തിൽ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയ്ക്ക് നാളെ മുതൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ചില ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നുണ്ടെങ്കിലും ജൂൺ 10 മുതൽ റെഡ്, ഓറഞ്ച് അലർട്ടുകൾ ഇല്ലാതാകും. മഴ പ്രധാനമായും വടക്കൻ ജില്ലകളിലേക്ക് ഒതുങ്ങും, ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം ശക്തമായ മഴയും ഇടിമിന്നലും സാധ്യതയുണ്ട്.

വന്യമൃഗ ശല്യത്തിന് ഒറ്റമൂലി ഇല്ലെന്ന് തിരിച്ചറിഞ്ഞതിൽ നന്ദി; ഷിബു ബേബി ജോണിനെ പരിഹസിച്ച് എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വനംമന്ത്രി ഷിബു ബേബി ജോണിനെ പരിഹസിച്ച് മുൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്ത്. വന്യമൃഗ ശല്യത്തിന് ഒറ്റമൂലി പരിഹാരമില്ലെന്ന കാര്യം പുതിയ മന്ത്രി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ പറഞ്ഞു.

വന്യമൃഗ ആക്രമണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് താൻ മുൻപ് ഉന്നയിച്ച നിലപാടുകളാണ് ഇപ്പോൾ ആവർത്തിക്കപ്പെടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിന്റെ സങ്കീർണത നേരത്തെ ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നതായും ശശീന്ദ്രൻ പറഞ്ഞു.

തന്നെ വിമർശിച്ചവർ ഇപ്പോഴത്തെ സാഹചര്യത്തിൽ യാഥാർഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിബു ബേബി ജോൺ ഉറങ്ങിക്കിടക്കുമ്പോഴല്ല, ഉണർന്നിരിക്കുമ്പോൾ തന്നെയാണ് ആന ആക്രമണം നടന്നതെന്ന പരാമർശവും മുൻ മന്ത്രി നടത്തി.

ഇതിനിടെ, ഇടുക്കി സൂര്യനെല്ലിയിൽ ഇന്ന് രാവിലെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം സംസ്ഥാനത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. തിരുവള്ളൂവർ ഉന്നതിയിലെ മാരിയാണ് ആക്രമണത്തിൽ മരിച്ചത്. മകനെ സ്കൂളിലേക്ക് അയക്കുന്നതിനായി റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.

മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂ, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല, ഷിബു ബേബി ജോണ്‍

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

മന്ത്രിസഭ മാറുന്നതറിഞ്ഞിട്ടാവില്ല ആന ഇറങ്ങുന്നത്. ഇനി മന്ത്രിസഭ മാറിയത് അറിഞ്ഞിട്ടാണോ ആന ഇറങ്ങിയത് എന്നറിയില്ല. നിരുത്തരവാദപരമായ പ്രസ്താവനയെന്ന പിണറായി വിജയന്റെ വിമര്‍ശനത്തിന് തത്കാലം മറുപടിയില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം.

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തരവാദപരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ ഇച്ഛാശക്തി കാണിക്കേണ്ട സര്‍ക്കാര്‍ കൈമലത്തുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്വകാര്യതയിലേക്കും മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാന്‍!  തടവും പിഴയും ഓര്‍മിപ്പിച്ച് കേരള പൊലീസ്

അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തിരക്കിനിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്ന സലിംകുമാറിന്‍റെ മകന്‍ ചന്തുവിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാന്‍…’ എന്നു തുടങ്ങുന്ന കേരള പൊലീസിന്‍റെ പോസ്റ്റ്.

മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമെല്ലാം ചിലർക്ക് സമൂഹമാധ്യമങ്ങളിൽ വ്യൂസ് ലഭിക്കാനുള്ള ഉപാധിയായി മാറുന്നുവെന്നും അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്നും പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്കില്‍ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓർമ്മ വേണമെന്നും ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്. ഇതിനുള്ള ശിക്ഷകളും പോസ്റ്റിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്്.

ഐടി ആക്ടിലെ സെക്ഷന്‍ 66ഇ പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലുണ്ടായ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നേരത്തേ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

ഓപ്പറേഷൻ തൂഫാൻ നടപടികൾക്ക് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ

സംസ്ഥാനത്ത്, വർധിച്ചുവരുന്ന ലഹരി മരുന്ന് ശൃംഖലകൾക്കുമെതിരെ പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) നടപടികൾക്ക് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ.

ലഹരിക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നിർണായക നടപടികളിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി ഫെയ്സ്ബുക്കില്‍ കുറിച്ചു. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ ഭരണകൂടത്തിന്റെയും നിയമപാലകരുടെയും പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. പെരുമ്പാവൂരിലെ ലഹരി വിപത്തിനെക്കുറിച്ച് താൻ കണ്ട ദൃശ്യങ്ങൾ പൊലീസിന്റെ ഐടി സെല്ലിന് കൈമാറുകയായിതിന് പിന്നാലെ വേഗത്തിലുള്ള നടപടിയുമായി പൊലീസ് രംഗത്തെതി.

ഈ വിഷയത്തിൽ കാണിച്ച പ്രതിബദ്ധതയ്ക്ക് സേനയ്ക്കും, നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ ഹാർദിക് മീണയ്ക്കും ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചു. സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നവർക്ക് ഒരു മാതൃകയാണ് ഈ സംഭവമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“സാധാരണ പൗരന്മാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോൾ പോസിറ്റീവ് മാറ്റം ആരംഭിക്കുന്നു. മറ്റാരെങ്കിലും ചെയ്യുമെന്ന് കരുതി കാത്തിരിക്കാതെ, ഓരോ വ്യക്തിയും ശബ്ദമുയർത്താൻ തയ്യാറാകണം,” ഉണ്ണി മുകുന്ദൻ കുറിച്ചു. സോഷ്യൽ മിഡിയയെ വിനോദത്തിന് അപ്പുറം പൊതുനന്മയ്ക്കുള്ള ഉപകരണമായി ഉപയോഗിച്ച യുവാക്കളുടെ നടപടി പ്രശംസനീയമാണെന്നും, അവർ സ്വയം വലിയ അപകടസാധ്യത ഏറ്റെടുത്താണ് ഈ ലഹരി ശൃംഖലയെ തുറന്നുകാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത തലമുറയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും, ഉത്തരവാദിത്തമുള്ള പൗരന്മാരും പൊലീസും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ സമൂഹത്തിൽ അർത്ഥവത്തായ മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപിയെ നേരിടാൻ മടി’; രാജ്യസഭാ സീറ്റ് കോൺഗ്രസിന് വിട്ടുനൽകിയ ടിവികെ തീരുമാനത്തെ വിമർശിച്ച് ഡിഎംകെ

ചെന്നൈ: രാജ്യസഭാ സീറ്റ് കോൺഗ്രസിന് വിട്ടുനൽകിയ ടിവികെ തീരുമാനത്തെ വിമർശിച്ച് ഡിഎംകെ രംഗത്ത്. ബിജെപിക്കെതിരെ നേരിട്ടുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ ടിവികെ തയ്യാറല്ലാത്തതിനാലാണ് സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാതിരുന്നതെന്ന് ഡിഎംകെ വക്താവ് ശരവണൻ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ടിവികെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകുന്ന തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള ദീർഘകാല രാഷ്ട്രീയ സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

ടിവികെ രാജ്യസഭയിലേക്ക് പ്രതിനിധിയെ അയച്ചിരുന്നെങ്കിൽ ദേശീയ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരുമായിരുന്നുവെന്നും ബിജെപിക്കെതിരെ തുറന്ന വിമർശനം നടത്തേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും ശരവണൻ സമൂഹമാധ്യമ പോസ്റ്റിലൂടെ വിമർശിച്ചു

മുഖ്യമന്ത്രി വിജയ് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നേരിട്ട് വിമർശിക്കാൻ മടിക്കുകയാണെന്ന ആരോപണം ഡിഎംകെ നേരത്തെയും ഉന്നയിച്ചിരുന്നു. രാജ്യസഭാ സീറ്റ് വിഷയത്തിലും അതേ ആരോപണം ആവർത്തിക്കുകയാണ് പാർട്ടി.

ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം; ബാലാവകാശ കമ്മീഷന്‍ ശിപാര്‍ശ

ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട, പാലക്കാട് പല്ലശന സ്വദേശിയായ ഒന്‍പതു വയസുകാരി വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍. കൈ നഷ്ടപ്പെടാന്‍ കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെതാണ് ശിപാര്‍ശ.

സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തുടര്‍പഠന ചെലവ് 21 വയസുവരെ ലഭിക്കുന്നുവെന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസമാകരുത് ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീര്‍ക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.

അന്നത്തെ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. പണം കടംവാങ്ങിയാണ് വിനോദിനിയുടെ രക്ഷിതാക്കള്‍ ചികിത്സ നടത്തിയത്.

നിർണായക ഇന്ത്യ സഖ്യ യോഗം ഇന്ന്

നിർണായക ഇന്ത്യ സഖ്യ യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിൽ ചേരും. ഇരുപത്തിമൂന്ന് പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസിനെതിരെ വലിയ അതൃപ്തി സഖ്യ കക്ഷികൾക്കിടയിൽ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ശ്രദ്ധേയമാകുന്നത്. ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനും യോഗം നിർണായകമാണ്.

രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുക, ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിൻ്റെ പൊതുവായ അജണ്ട. കോൺഗ്രസിൻ്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം അറിയിക്കാനും സഖ്യ കക്ഷികൾ ഒരുങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ഡിഎംകെ യോഗത്തിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. എൻസിപി അജിത് പവാർ പക്ഷത്തിൽ നിന്ന് സുപ്രിയ സുലെ പങ്കെടുക്കുമെന്ന് കഴിഞ്ഞ രാത്രിയോടെ അറിയിച്ചു. ശിവസേന ഉദ്ധവ് പക്ഷത്തിൻ്റെ രാജ്യസഭ എംപി സഞ്ജയ് റൗത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുക്കും. പാർട്ടികൾക്കിടയിലെ തർക്കവും ആഭ്യന്ത്ര പ്രശ്നങ്ങളും പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് രാഷ്ട്രീയ ലോകം യോഗത്തിൽ നിന്ന് ഉറ്റുനോക്കുന്നത്.

സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ മഴ കനത്തേക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

യാത്രകൾ ഒഴിവാക്കുക

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള ഗതാഗതം പൂർണമായും ഒഴിവാക്കാൻ വാഹനയാത്രക്കാർ ശ്രദ്ധിക്കണം. മഴക്കാലമായതിനാൽ റോഡുകളിൽ വാഹനങ്ങൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും പ്രത്യേകം ശ്രദ്ധിക്കണം. വിനോദസഞ്ചാരികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിനും ജനപ്രതിനിധികൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതിശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വൈദ്യുതി കമ്പികൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ കാൽനട യാത്രക്കാരും ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയം തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകളെ ഫോൺ വഴി വിവരം അറിയിക്കുക.