‘ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സീക്രട്ട് സെക്ഷനിലെ ഡാറ്റ എഐ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്തു’; തോമസ് ഐസക്

0

ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സീക്രട്ട് സെക്ഷനിലെ ഡാറ്റ അടക്കം എഐ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് വിശകലനം ചെയ്തിട്ടുള്ളതെന്ന് മുന്‍ധനമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ തോമസ് ഐസക്. 195 പേജ് വരുന്ന രേഖ ഒരാഴ്ചയില്‍ താഴെ സമയം കൊണ്ട് തയാറാക്കിയപ്പോള്‍ തന്നെ നമുക്ക് ഇതെങ്ങനെയെന്ന് അത്ഭുതം തോന്നിയിരുന്നു. എഐ കണ്ടന്റ് ഡിറ്റക്ഷന്‍ ടൂള്‍സ് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. രണ്ട് എഐ ടൂളുകള്‍ ഉപയോഗിച്ചാണ്പരിശോധന നടത്തിയത്. റിപ്പോര്‍ട്ടിന്റെ ഗണ്യമായ ഭാഗം എഐ ജനറേറ്റഡ് ആണെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എഐ ഉപയോഗിക്കുന്നതിന് താന്‍ എതിരല്ലെന്ന് പറഞ്ഞ തോമസ് ഐസക് രഹസ്യരേഖകളെല്ലാം പബ്ലിക് ഡൊമെയ്നിലേക്ക് നല്‍കിയിരിക്കുകയാണിവിടെയെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി ഡി സതീശന്‍ ഇങ്ങനെയൊന്നുണ്ടായിട്ടുണ്ടോ എന്ന് ക്ലാരിഫൈ ചെയ്യണം. സീക്രട്ട് ഡോറ്റ എഐ ടൂള്‍ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ സുപ്രീംകോടതി, ഹൈക്കോടതി, കേന്ദ്ര ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരളസര്‍ക്കാര്‍ എല്ലാവരും ഇറക്കിയിട്ടുണ്ട്. തോമസ് ഐസക് പറഞ്ഞു. അനുമതിയുള്ള എഐ ടൂളുകളേ ഉപയോഗിക്കാന് പാടുള്ളു, സെന്‍സിറ്റീവായിട്ടുള്ള/ കോണ്‍ഫിഡന്‍ഷ്യലായിട്ടുള്ള ഡാറ്റ എല്‍എല്‍എംസില്‍ ഇടാന്‍ പാടില്ല തുടങ്ങിയ നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി നന്നെ നല്‍കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here