ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം.സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി (37) ആണ് മരിച്ചത്.
മകനെ സ്‌കൂളിൽ വിടാൻ പോകവേ രാവിലെ 8.30ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തിൽ കുട്ടിക്കും പരിക്കേറ്റു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മകനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

