തേങ്ങയിടാൻ കയറിയപ്പോൾ തലകറങ്ങി താഴെ വീണു; റിട്ടയേർഡ് സ്‌കൂൾ അദ്ധ്യാപകന് ദാരുണാന്ത്യം

0

പാലക്കാട്: റിട്ടയേർഡ് സ്‌കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. കുമരംപുത്തൂർ ശ്രേയസ് വീട്ടിൽ എം.ആർ.ഭാസ്‌കരൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെ തെങ്ങിൽ കയറിയപ്പോൾ തലകറങ്ങി താഴെ വീണുവെന്നാണ് വിവരം. പാലക്കാട് കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്നു.

ഒരു തെങ്ങിൽ നിന്ന് ഇറങ്ങി മറ്റൊന്നിലേക്ക് കയറുന്നതിനിടെ തലകറങ്ങി താഴെ വീണുവെന്നാണ് ലഭിക്കുന്ന വിവരം. ഈ സമയത്ത് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പത്ത് വർഷം മുൻപാണ് ഭാസ്‌കരൻ നായർ സർവീസിൽ നിന്ന് വിരമിച്ചത്. ശേഷം സാധ്യമായ എല്ലാ ജോലികളും ഇദ്ദേഹം ചെയ്യാറുണ്ട്. പെയിൻ്റിങ്, കൃഷി, തെങ്ങുകയറ്റം, ഡ്രൈവിങ് തുടങ്ങിയ ജോലികൾ ചെയ്താണ് ഇദ്ദേഹം തൻ്റെ അധ്യാപന ജീവിതത്തിന് ശേഷമുള്ള കാലത്ത് മുന്നോട്ട് പോയത്. ഇതിനിടെയാണ് അപകടത്തിലൂടെ മരണം സംഭവിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി, സന്ദേശമെത്തിയത് തൃശൂര്‍ കളക്ടറേറ്റിലേക്ക്; പരിശോധന

0

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ തന്നെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. പരിശോധന തുടരുകയാണ്. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലെ ഇ-മെയിൽ ഐഡിയിലേക്കാണ് സന്ദേശം വന്നത്. ഇവിടുന്ന് വിവരം കൈമാറിയതിനെത്തുടർന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പരിശോധനയ്‌ക്കായി പോലീസും ബോംബ് സ്ക്വാഡും എത്തിയത്. വ്യാജ സന്ദേശമാണിതെന്ന പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി, വീണ്ടും ലൈംഗികാതിക്രമം, ക്രിമിനൽ കേസുകളിലും പ്രതി; പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

0

ലഖ്നൗ: മീററ്റിൽ ബലാത്സംഗ കേസിലെ പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു. ഉത്തർപ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് കൊടും കുറ്റവാളിയായ ഷഹസാദ് എന്നയാൾ കൊല്ലപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ 5:30 നായിരുന്നു സംഭവം. വെടിയേറ്റ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലെ പ്രതിയായ ഷഹ്സാദ് ഒരു “ഹാബിച്വൽ ഒഫെൻഡർ” ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ പേരിൽ നിലവിൽ രണ്ട് ബലാത്സംഗ കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതി എവിടെയാണുള്ളത് എന്നത് സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. തുടർന്ന് ഇയാളെ തേടി എത്തിയ പോലീസുകാർക്ക് നേരെ ഷഹസാദ് വെടിയുതിർത്തു. ഇയാളുടെ പക്കലും തോക്കുണ്ടായിരുന്നു. പ്രതിയാണ് ആദ്യം പോലീസിന് നേരെ വെടിയുതിർത്തത്. തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു.

ബലാത്സംഗക്കേസിൽ പ്രതിയായ ഇയാളുടെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീററ്റിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ജയിൽ ശിക്ഷ അനുഭവിച്ച  പ്രതി ജയിൽ നിന്നും ഇറങ്ങി വീണ്ടും അതേ കുറ്റകൃത്യം തന്നെ അവർത്തിക്കുന്നതിനെതിരെയാണ് ജനരോക്ഷം അലയടിച്ചത്. പീഡനത്തിനിരയാക്കിയ പെൺകുട്ടിയെ വീട്ടിലെത്തിയ പ്രതി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ വിവരമറിയിച്ചാൽ കൊന്നുകളയുമെന്നും ഷഹ്സാദ് ഏഴ് വയസുകാരിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്രതിയെ പോലീസ് കണ്ടെത്തിയതും ഏറ്റുമുട്ടലിനൊടുവിൽ ഇയാൾ കൊല്ലപ്പെടുന്നതും.

സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം

0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്, ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

* പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
* വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
* മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
* ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
* വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
* മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം.

ലക്ഷണങ്ങള്‍

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.

രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങിയാല്‍ രോഗം ഭേദമാകും.

5 വർഷങ്ങൾക്ക് ശേഷം ആദ്യമായി, ഇന്ത്യ- ചൈന നേരിട്ടുള്ള വ്യോമബന്ധം പുനഃസ്ഥാപിക്കുന്നു; നവംബർ 10 മുതൽ ഡൽഹിയിൽ നിന്ന് സർവീസ്

0

ന്യൂഡൽഹി: അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വ്യോമബന്ധം പുനഃസ്ഥാപിക്കുന്നു. നവംബർ 10 മുതൽ ഡൽഹിയിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്കാണ് ഇൻഡിഗോ എയർലൈൻസ് പ്രതിദിന നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത്. ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്കും ഇൻഡിഗോ സർവീസ് ആരംഭിക്കും.

2019-ൽ എയർ ഇന്ത്യ, ഇൻഡിഗോ, ചൈന സതേൺ, ചൈന ഈസ്‌റ്റേൺ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇന്ത്യക്കും ചൈനക്കുമിടയിൽ 539 നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു. എന്നാൽ, 2020 മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. അതിനുശേഷം, മൂന്നാമതൊരു രാജ്യം വഴിയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യേണ്ടിയിരുന്നത്.

എയർ ഇന്ത്യയും ഈ വർഷം അവസാനത്തോടെ ചൈനയിലേക്ക് വിമാന സർവീസ് തുടങ്ങാൻ ഒരുങ്ങുന്നുണ്ട്. കൂടാതെ, നിരവധി ചൈനീസ് വിമാനക്കമ്പനികളും ഇന്ത്യയിലേക്ക് സർവീസ് നടത്താൻ തയ്യാറെടുക്കുന്നുണ്ട്.

റോഡിലൂടെ നടക്കുമ്പോൾ മോഷ്ടാക്കളുടെ വെടിയേറ്റു; അർജന്റീനിയൻ ഗായകനും മുൻ മോഡലുമായ ഫെഡെ ഡോർക്കാസിന് ദാരുണാന്ത്യം

0

മെക്സിക്കോ സിറ്റിയിൽ വച്ച് വെടിയേറ്റ് അർജന്റീനിയൻ ഗായകനും മുൻ മോഡലുമായ ഫെഡെ ഡോർക്കാസിന് ദാരുണാന്ത്യം. നൃത്തപരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടന്ന ഒരു മോഷണശ്രമത്തിനിടെയാണ് 29 -കാരനായ ഡോർക്കാസ് ആക്രമിക്കപ്പെട്ടതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 9-ന് ആണ് സംഭവം.

റോഡിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ വെടിയേറ്റ ഡോർക്കാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചുവെന്ന് മെക്സിക്കോ സിറ്റി പബ്ലിക് സേഫ്റ്റി സെക്രട്ടേറിയറ്റിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

മെക്സിക്കോയിലെ ഒരു പ്രശസ്ത ടെലിവിഷൻ നൃത്തമത്സരത്തിൽ പങ്കെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഡോർക്കാസിന്റെ കൊലപാതകം. അദ്ദേഹം പങ്കെടുക്കാനിരുന്ന നൃത്തപരിപാടിയുടെ അണിയറപ്രവർത്തകർ ഇൻസ്റ്റഗ്രാമിലൂടെ ഗായകന് ആദരാഞ്ജലികൾ അർപ്പിച്ചു.

മെക്സിക്കൻ നടിയും ഗായികയുമായ മരിയാന അവിലയുമായി പ്രണയത്തിലായിരുന്നു ഡോർക്കാസ്.”നോ എരെസ് തൂ”, “കാരാ ബോണിറ്റ” തുടങ്ങിയവയാണ് ഡോർക്കാസിന്റെ പ്രശസ്തമായ ഗാനങ്ങൾ. അദ്ദേഹത്തിന്റെ ആദ്യ സംഗീത ആൽബമായ ‘ഇൻസ്റ്റിൻറോ’ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.

ഉടൻ വരുന്നൂ… കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിച്ച് ഏതൊരാൾക്കും വരുമാനം നേടാം! പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

0

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാൻ ഏതൊരാൾക്കും അവസരം നൽകുന്ന പുതിയ പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാനാണ് പുതിയ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ഉടൻ നിലവിൽ വരും.

ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് നേടി നൽകുന്ന ഏതൊരാൾക്കും അതിൻ്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്ആർടിസിയിൽ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പരസ്യ കമ്പനികൾ കാരണം കഴിഞ്ഞ 6-7 വർഷങ്ങൾക്കുള്ളിൽ ഏകദേശം 65 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ടെൻഡർ എടുത്തതിന് ശേഷം ചില കമ്പനികൾ കള്ളക്കേസുകൾ ഉണ്ടാക്കുകയും കോടതിയിൽ പോയി ആ ഇനത്തിൽ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാകാൻ കാരണം. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടെൻഡർ വിളിക്കുമ്പോൾ സംഘം ചേർന്ന് വരാതിരിക്കുക എന്ന പുതിയ തന്ത്രമാണ് അവർ പയറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി.

‘അവനെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്’ എന്ന് പറഞ്ഞായിരുന്നു മന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പരസ്യവരുമാനം കാര്യക്ഷമമാക്കി കോർപ്പറേഷനെ കരകയറ്റാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ അങ്ങോട്ട് പോകാൻ അനുവദിച്ചത്? എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബംഗാളിലേത് മാത്രം പർവതീകരിക്കരുത്’; മമത ബാനർജി

0

ന്യൂഡൽഹി: എംബിബിഎസ് വിദ്യാർത്ഥിനി കൂട്ട ബലാൽസം​ഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചതെന്ന് മമത ബാനർജി ചോദിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബം​ഗാളിലേത് മാത്രം പർവതീകരിക്കരുതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. സ്വകാര്യ മെഡിക്കല് കോളേജുകൾ രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാന് അനുവദിക്കരുതെന്നും സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

അതേ സമയം, മമത ബാനർജിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മമതയുടെ പരാമർശം അപമാനകരമെന്നും പെൺകുട്ടികൾ രാത്രി വൈകി പുറത്തിറങ്ങിയാൽ ബലാത്സംഗം ക്ഷണിച്ചുവരുത്തുമെന്നാണ് മമത സൂചിപ്പിക്കുന്നതെന്നും അമിത് മാളവ്യ പ്രതികരിച്ചു. മമത നിരന്തരം ഇരയെ കുറ്റപ്പെടുത്തുകയാണെന്നും ബിജെപിയുടെ വിമശനം.

രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ക്യാംപസിൽ ക്രൂരബലാത്സം​ഗത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് പുറത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ജലേശ്വറിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി.
ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളിൽവെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്.

സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പശ്ചിമബം​ഗാൾ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

5.5 കോടി രൂപയുടെ വഞ്ചനാക്കേസ്; സ്വാമി സുനിൽ ദാസിന് ജാമ്യം അനുവദിച്ചു

0

കോയമ്പത്തൂ‌‌ർ: 5.5 കോടി രൂപയുടെ വഞ്ചനാക്കേസിൽ പാലക്കാട് മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സുനിൽ ദാസിന് ജാമ്യം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട് വ്യവസ്ഥയോടെ മുംബൈ ബോറിവ്‌ലി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.

വാരിയർ ഫൗണ്ടേഷൻ സ്ഥാപകൻ തിരുനാവായ സ്വദേശി മാധവ വാരിയർ നൽകിയ വഞ്ചനക്കേസിൽ ജൂൺ 6 ന് ആണ് അറസ്റ്റിലായത്. സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാൻ വാങ്ങിയ 5.5 കോടിയും സേവന പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 25 കോടി രൂപയും നൽകാതിരുന്നതോടെയാണ് നിയമ നടപടി തുടങ്ങിയത്.

വ്യാജരേഖ കാണിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ ആണ് ഇയാളെ നേരത്തെ മധുരയിലെ ഒളിവിടത്തിൽ നിന്ന് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. റിസർവ് ബാങ്കിൽ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച് വിശ്വസിപ്പിച്ച് കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ കമലേശ്വരനെ തട്ടിപ്പിനിരയാക്കിയെന്ന പരാതിയിലായിരുന്നു നടപടി.

ഗാസ തെരുവുകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഹമാസ് പൊലീസ്; ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് തുർക്കി പ്രസിഡന്റ്

0

ഗാസ സിറ്റി: ഹമാസുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഇസ്രയേൽ വലിയ വില നൽകേണ്ടി വരുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. “ദുർബലമായ കാരണങ്ങളാൽ” കരാറുകൾ ലംഘിക്കുന്ന ഇസ്രായേലിന്റെ ചരിത്രത്തെ എർദോഗൻ വിമർശിച്ചു. ഇസ്രായേൽ തങ്ങളുടെ മുൻകാല തെറ്റുകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തുർക്കി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഗാസയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ എന്നിവ എത്തിക്കുന്നതിന് അന്താരാഷ്ട്ര ഏകോപനം വേഗത്തിലാക്കണമെന്നും എർദോഗൻ ആവശ്യപ്പെട്ടു.

‘ഗാസയിലെ ഞങ്ങളുടെ സഹോദരങ്ങൾ ഈ ഘട്ടത്തിലെത്തിയതിലും പലസ്തീനികളുടെ മുഖത്ത് സന്തോഷം തിരിച്ചെത്തിയതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ ഘട്ടത്തിലെത്താനും ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു. ഇസ്രയേൽ തെറ്റുകൾ ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, ഗാസയിലെ കരാർ പാലിച്ചില്ലെങ്കിൽ ഞങ്ങൾ അതിനെ എതിർക്കും. എല്ലാ പലസ്തീൻ പ്രതിരോധ പോരാളികളെയും, പ്രത്യേകിച്ച് ഗാസയിലുള്ളവരെ അഭിവാദ്യം ചെയ്യുന്നു.’ -എർദോഗൻ വ്യക്തമാക്കി.

ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ കരാറിലെ മധ്യസ്ഥ ചർച്ചകളിലും ഗാസാ മുനമ്പിലെ യുദ്ധത്തിന് ശേഷമുള്ള ആസൂത്രണത്തിലും തുർക്കി പങ്കാളിയായിട്ടുണ്ട്. വെടിനിർത്തൽ കരാർ നടപ്പാക്കുന്നതും അതിലെ വ്യവസ്ഥകൾ പാലിക്കുന്നതും നിരീക്ഷിക്കുന്ന കർമ്മസേനയിൽ തുർക്കിയും പങ്കാളിയാകും.

അതേസമയം, ഇസ്രയേൽ സൈന്യം പിൻവാങ്ങിയതിനു പിന്നാലെ ഹമാസ് പൊലീസ് ​ഗാസയിലെ തെരുവുകളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഗാസയുടെ നിയന്ത്രണം തങ്ങളുടെ കയ്യിൽത്തന്നെയാണെന്ന് ഹമാസ് ഉറപ്പാക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ​ഗാസിലെ നിരത്തുകളിൽ ഹമാസ് പൊലീസ് പട്രോളിം​ഗ് നടത്തുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടു.

ബസ് ടെർമിനൽ ഉദ്ഘാടന ചടങ്ങുകൾക്കിടെ ഉച്ചത്തിൽ ഹോണടിച്ച് പാഞ്ഞെത്തി സ്വകാര്യബസ്; ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം നൽകി ഗതാഗത മന്ത്രി ഗണേഷ്കുമാർ

0

തിരുവനന്തപുരം: കോതമം​ഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന ചടങ്ങുകൾക്കിടെ ഉച്ചത്തിൽ ഹോണടിച്ച് പാഞ്ഞെത്തി സ്വകാര്യബസ്. ഉടനടി നടപടിയെടുത്ത് ​ഗതാ​ഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സംഭവത്തിൽ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം നൽകി. നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

‘ബഹുമാനപ്പെട്ട എംഎൽഎ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്, ഫയർ എഞ്ചിൻ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്?’ എന്ന് ഗണേഷ് കുമാർ പരിപാടിക്കിടെ ചോദിച്ചു.

നേരത്തെ കെഎസ്ആർടിസി ബസിന്റെ ഡാഷ്‌ബോർഡിൽ കുപ്പികൾ കൂട്ടിയിട്ടതിന് ബസ് നിർത്തി ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ.എസിനെ നടപടിയുടെ ഭാഗമായി തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു.

പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും പള്ളി അങ്കണത്തിൽ വെട്ടിക്കൊലപ്പെടുത്തി; സംഭവം ഉത്തർപ്രദേശിലെ ബഗ്പതിൽ

0

ബഗ്പത്: പള്ളി ഇമാമി​ന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും പള്ളി അങ്കണത്തിൽ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലാണ് സംഭവം, പള്ളി ഇമാം ആയ ഇബ്‌റാഹീം അഫ്​ഗാൻ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്‌റാഹീമിന്റെ ഭാര്യ 32 കാരിയായ ഇസ്രാന, മക്കളായ 5 വയസ്സുകാരി സോഫിയ, രണ്ട് വയസ്സുകാരി സുമയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇർസാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിലുമാണ് കിടന്നിരുന്നത്.

പ്രദേശത്തെ കുട്ടികൾക്ക് ഇർസാന ട്യൂഷനെടുക്കാറുണ്ടായിരുന്നു. ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

മുസഫർന​ഗർ സ്വദേശിയായ ഇബ്രാഹീം മൂന്ന് വർഷമായി ​ഗം​ഗനൗലി ​ഗ്രാമത്തിലെ പള്ളിയിൽ സേവനം ചെയ്തുവരികയായിരുന്നു. അഫ്​ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ന് ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനാണ് ഇമാം ദയൂബന്ദിലേക്ക് പോയത്. ആ സമയത്താണ് കൊലപാതകം നടന്നത്.