ബസ് ടെർമിനൽ ഉദ്ഘാടന ചടങ്ങുകൾക്കിടെ ഉച്ചത്തിൽ ഹോണടിച്ച് പാഞ്ഞെത്തി സ്വകാര്യബസ്; ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം നൽകി ഗതാഗത മന്ത്രി ഗണേഷ്കുമാർ

0

തിരുവനന്തപുരം: കോതമം​ഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന ചടങ്ങുകൾക്കിടെ ഉച്ചത്തിൽ ഹോണടിച്ച് പാഞ്ഞെത്തി സ്വകാര്യബസ്. ഉടനടി നടപടിയെടുത്ത് ​ഗതാ​ഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സംഭവത്തിൽ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം നൽകി. നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

‘ബഹുമാനപ്പെട്ട എംഎൽഎ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്, ഫയർ എഞ്ചിൻ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്?’ എന്ന് ഗണേഷ് കുമാർ പരിപാടിക്കിടെ ചോദിച്ചു.

നേരത്തെ കെഎസ്ആർടിസി ബസിന്റെ ഡാഷ്‌ബോർഡിൽ കുപ്പികൾ കൂട്ടിയിട്ടതിന് ബസ് നിർത്തി ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ.എസിനെ നടപടിയുടെ ഭാഗമായി തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here