മ്യൂള്‍ അക്കൗണ്ടുകള്‍ വഴി വൻ ഹവാല ഇടപാടുകള്‍

0

കോഴിക്കോട്: മ്യൂള്‍ അക്കൗണ്ടുകള്‍ വഴി ഹവാല ഇടപാടുകള്‍ നടത്തിയതില്‍ കോഴിക്കോട് മാത്രം രജിസ്റ്റര്‍ ചെയ്തത് 70 കേസുകള്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന വാടക അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍.

ഇതിനായി സാധാരണക്കാരായ കച്ചവടക്കാര്‍,ഓണ്‍ലൈന്‍ ജോലി നോക്കുന്ന യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് മ്യൂള്‍ അക്കൗണ്ട് കെണിയില്‍ വീഴ്ത്തുന്നത്.ഡാര്‍ക്ക് വെബില്‍ ഉള്‍പ്പെടെ ഇത്തരം അക്കൗണ്ടുകള്‍ വന്‍ തുകയ്ക്ക് വില്പനയ്ക്ക് വച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബര്‍ തട്ടിപ്പുകളിലെല്ലാം ഇത്തരം അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറുന്നത്.

രജിസ്റ്റര്‍ ചെയ്ത കേസുകളിൽ 52 എണ്ണം കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഉള്ളവരും, 35 എണ്ണം കോഴിക്കോട് നഗരത്തില്‍ ഉള്ളവരും ആണ്. ബിസ്സിനസ്സില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും യുവാക്കളുമാണ് ഈ കെണിയില്‍ വീഴുന്നത്.

കോഴിക്കോട് സിറ്റി പരിധിയില്‍ മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 70 കേസുകളാണ്.ഇതില്‍ 52 എണ്ണം കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഉള്ളവരും,35 എണ്ണം കോഴിക്കോട് നഗരത്തില്‍ ഉള്ളവരും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here