കള്ളപ്പണം വെളുപ്പിക്കൽ കേസ്; റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സഹായി അറസ്റ്റിൽ

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സഹായി അറസ്റ്റിലായതായി റിപ്പോർട്ട്. റിലയൻസ് പവർ ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ അശോക് കുമാർ പാലിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്.

അതേസമയം 17,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അശോക് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഇയാൾ 25 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഏഴ് വർഷത്തിലേറെയായി റിലയൻസ് പവറിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ജോലി ചെയ്യുന്നുമുണ്ട്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ ഇൻഫ്ര) ഉൾപ്പെടെയുള്ള ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ നടത്തിയ 17,000 കോടിയിലധികം രൂപയുടെ വായ്പാ “വഴിമാറ്റം”, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ്. 2017 നും 2019 നും ഇടയിൽ അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ “നിയമവിരുദ്ധ” വായ്പാ വകമാറ്റവുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ പ്രധാന ആരോപണം. പിന്നെയും സമാനമായ തട്ടിപ്പുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസ് നടത്തിയതായി ആരോപിക്കപ്പെടുന്ന 14,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇതി ഏറ്റവും ഗൗരവമുള്ള ക്രമക്കേട് എന്നാണ് ലഭിക്കുന്ന വിവരം.

ഷാഫിയുടെ ഷോ, വയനാടിനുവേണ്ടി പിരിച്ച പണം ഗർഭഛിദ്രം നടത്താനല്ലേ ഉപയോഗിച്ചത്’; രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

തിരുവനന്തപുരം: പേരാമ്പ്രയിലെ സംഘർഷം ഷാഫി പറമ്പിൽ എംപി മനഃപൂർവം സൃഷ്‌ടിച്ച ഷോയാണെന്ന പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കേരളത്തിൽ യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം ഷോ ഇറക്കുന്നതെന്നും സനോജ് പ്രതികരിച്ചു.

‘എൽഡിഎഫിന്റെ പ്രതിഷേധത്തിന് നേരെ ഇരച്ചുകയറി സംഘർഷമുണ്ടാക്കുക എന്നതായിരുന്നു ഷാഫിയുടെ ഉദ്ദേശം. പൊലീസുകാർ അല്ല എൽഡിഎഫ് പ്രവർത്തകരായിരുന്നു ഷാഫിയുടെ ലക്ഷ്യം. എൽഡിഎഫ് പ്രവർത്തകരുടെ ആത്മസംയമനംകൊണ്ട് ഷാഫിയുടെ കാഞ്ഞബുദ്ധി നടന്നില്ല. ഇപ്പോൾ ചില വീഡിയോകളിറക്കി ഷാഫിക്ക് നേരെ ആക്രമണമുണ്ടായെന്ന് പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം ഷാഫിയുടെ ഷോയാണ്. ഇതിന് മുമ്പും ഒരുപാട് ഷോ കാണിച്ചയാളാണല്ലോ ഷാഫി. കേരളത്തിൽ യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് ഷോ കാണിച്ച രക്ഷപ്പെടാനാണ് ഷാഫിയുടെയും സംഘത്തിന്റെയും ശ്രമം എന്നാണ് സനോജ് പറയുന്നത്.

‘ഒന്നും മലയാളികൾ മറക്കില്ല. വയനാടിനുവേണ്ടി യൂത്ത് കോൺഗ്രസുകാർ പിരിച്ച പണമെവിടെ? പിരിച്ചെടുത്ത കോടികൾ ഗർഭഛിദ്രം നടത്താനും ബംഗളൂരുവിലേക്ക് പോകാനും കേസുകൾ ഒതുക്കിത്തീർക്കാനും വേണ്ടിയാണ് ഉപയോഗിച്ചത്. ആളുകൾക്കിതെല്ലാം മനസിലായി. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനാണ് പുതിയ നാടകങ്ങൾ ഇറക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ഷാഫിയുടെ ഫാൻസായി മാറുകയാണ്. എന്തൊരു നാണക്കേടാണിത്. ഷാഫിയും രാഹുലുമടങ്ങുന്ന ക്രിമിനൽ സംഘമാണ്. കേരളത്തിലെ ജനങ്ങൾ ഇതെല്ലാം തിരിച്ചറിയും. കേരളത്തിലെ ഒട്ടുമിക്ക സർവകലാശാലകളിലും കെഎസ്‌യുവിന് സീറ്റുകൾ നഷ്‌ടപ്പെടുകയാണ്. ഇതെല്ലാം മറച്ചുപിടിക്കാനാണ് ഷാഫി ഷോ ഇറക്കുന്നത്’ എന്നും വികെ സനോജ് കൂട്ടിച്ചേർത്തു.

ചെന്നൈക്ക് പറന്ന ഇൻഡിഗോ വിമാനത്തിന്റെ  വിൻഡ്ഷീൽഡിൽ വിള്ളൽ; വിമാനം നിലത്തിറക്കി

ചെന്നൈ: മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചെന്നൈക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തി. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർ സുരക്ഷിതരാണ്.

വിള്ളൽ കണ്ടെത്തിയ വിമാനത്തിന്റെ ചെന്നൈയിൽ നിന്ന് മധുരയിലേക്കുള്ള സർവീസ് റദ്ദാക്കി.ലാൻഡിംഗിന് തൊട്ടുമുൻപ് പൈലറ്റാണ് വിമാനത്തിന്റെ മുന്നിലെ ഗ്ലാസിൽ വിള്ളൽ കണ്ടെത്തിയത്.

തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. വിമാനം ലാൻഡ് ചെയ്താൽ സ്വീകരിക്കേണ്ട നടപടികൾ വിമാനത്താവള അധികൃതർ സ്വീകരിച്ചിരുന്നു.

ലാൻഡ് ചെയ്ത വിമാനത്തെ ബേ 95 വഴി പാർക്കിംഗിലെത്തിച്ചു. ഇവിടെ വച്ചാണ് യാത്രക്കാരെ ഇറക്കിയത്. വിൻഡ്ഷീൽഡ് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാൽ വിൻഡ്ഷീൽഡിൽ എങ്ങനെ വിള്ളൽ വീണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി എന്നാണ് പുറത്തു വരുന്ന വിവരം.

ശനിയാഴ്ച രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട  പരിപാടിക്കായി രാവിലെയാണ് തൃശ്ശൂരെത്തിയത്. രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയില്‍നിന്ന് ഡോക്ടറെ എത്തിച്ച് പരിശോധിക്കുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില പരിശോധിച്ചുവരികയാണെന്നാണ് മെഡിക്കല്‍ കോളേജില്‍നിന്ന് ലഭിക്കുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകി; കെടിയു വി.സിക്കെതിരെ കേസെടുത്ത് ലോകായുക്ത

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിക്കെതിരെ ലോകായുക്ത കേസ്. വി.സി കെ. ശിവപ്രസാദിനെതിരെയാണ് ലോകായുക്ത കേസെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. വി.സി

അതേസമയം അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്. പണം നൽകുന്നതിൽ തെറ്റ് ഇല്ലാ, പക്ഷേ അനുമതി ഇല്ലാതെ പണം നൽകുന്നത് തെറ്റാണെന്ന് ആണ് ലോകായുക്ത നിരീക്ഷണം.

എന്നാൽ പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും, അന്വേഷണം നടത്തേണ്ടതുണ്ടെന്നും ലോകായുക്തയുടെ ഉത്തരവിൽ വ്യക്തമാക്കി. മുൻ സിൻഡിക്കേറ്റ് അംഗം ഐ. സാജു നൽകിയ പരാതിയാണ് ലോകായുക്ത ഫയലിൽ സ്വീകരിച്ചത്.

പഴയ വട്ട് ഇപ്പോൾ ഡിപ്രഷൻ…കൃഷ്ണ പ്രഭയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം

കൊച്ചി: വിഷാദരോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടി കൃഷ്ണപ്രഭ നടത്തിയ പരാമർശം വിവാദത്തിൽ. പണിയൊന്നുമില്ലാതെ ഇരിക്കുന്നതിനാലാണ് വിഷാദരോഗമുണ്ടാകുന്നതെന്ന് കൃഷ്ണ പ്രഭ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് മറ്റ് താരങ്ങളശെ ഉൾപ്പടെ ചൊടിപ്പിച്ചത്.

കൃഷ്ണ പ്രഭയും അഭിമുഖം നടത്തിയ ആളും ഡിപ്രഷനെ കളിയാക്കുകയും നിസാരവത്കരിക്കുകയും ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയുടെ പരക്കെയുള്ള വിമർശനംവിമർശനം.

കൃഷ്ണപ്രഭയുടെ അഭിപ്രായ പ്രകടനത്തോട് ഷെയിം ഓൺ യു എന്ന വാക്കുകളോടെയാണ് ഗായിക അഞ്ജു ജോസഫ് പ്രതികരിച്ചത്. നേരത്ത താൻ സമീപകാലത്ത് അനുഭവിച്ച വിഷാദ അവസ്ഥ വിവരച്ച് അഞ്ജു ജോസഫ് രംഗത്തെത്തിയിരുന്നു.

കൃഷ്ണപ്രഭയെ വിമർശിച്ചു കൊണ്ട് നടി സാനിയ അയ്യപ്പനനും രംഗത്തെത്തി. സൈക്കോളജിസ്റ്റ് പങ്കുവച്ച വിഡിയോ നടി സാനിയ അയ്യപ്പനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അറിയില്ലെങ്കിൽ പഠിക്കണം, ഇല്ലെങ്കിൽ മിണ്ടാതിരിക്കണം എന്ന കുറിപ്പോടെയാണ് പലരും കൃഷ്ണപ്രഭയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അല്ലാതെ ചിരിച്ചു കളിക്കാനുള്ള വിഷയമല്ല വിഷാദരോഗവും മാനിസാകാരോഗ്യ പ്രശ്നങ്ങളുമെന്നാണ് കൃഷ്ണപ്രഭയോട് സോഷ്യൽ മീഡിയ പറയുന്നത്.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി 91,120 രൂപയാണ് ഇന്നത്തെ വില. എക്കാലത്തെയും ഉയർന്ന വിലയാണിത്.

ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്നലെ രാവിലെ കുറഞ്ഞത്.

ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില. എന്നാൽ, ഇന്നലെ ഉച്ചകഴിഞ്ഞ് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340 രൂപയും പവന് 1040 രൂപ കൂടി 90, 720 രൂപയുമായി.

കോഴിക്കോട് പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിയടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ കേസ്

0

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ ഉൾപ്പെടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. നേതാക്കൾക്ക് പുറമെ കണ്ടാൽ തിരിച്ചറിയാവുന്ന 692 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു, കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്. പ്രകടനത്തിനിടെ പോലീസിനെതിരെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് എഫ്ഐആറിൽ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. ഇതുകൂടാതെ, അന്യായമായി സംഘം ചേരൽ (Unlawful Assembly), ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോലീസ് ലാത്തിച്ചാർജിൽ പാലക്കാട് എംപി ഷാഫി പറമ്പിലിന് ഗുരുതരമായി പരിക്കേൽക്കുകയും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിലാണ് എംപിക്ക് പരിക്കേറ്റത്. എംപിക്ക് ലാത്തിയടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖത്തും കൈകൾക്കും കാലിനുമാണ് പരിക്കേറ്റത്.

പരിശോധനയിൽ എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. തുടർന്ന്, രാത്രി തന്നെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എംപിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇഎൻടി സർജൻ ഡോ. അഭിലാഷ് അറിയിച്ചു.

ഇന്നും കുതിപ്പിൽ തന്നെ; ഒറ്റയടിക്ക് കൂടിയത് 1440 രൂപ! ഇന്നത്തെ സ്വർണവില അറിയാം…

0

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. പവന് 1440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 91,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 11,390 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 1360 രൂപ കുറഞ്ഞ് ഒരു പവന് 89, 680 രൂപയായിരുന്നു.
വീണ്ടും വിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ഒരു ഇരുട്ടടിയാണ് ഇന്ന് 1440 രൂപ വർധിച്ചത്.

യുഎസിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ. യുഎസ് ഫെഡ് ഇനിയും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രണ്ടാം ദിവസവും സ്വർണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,20,712 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡാകട്ടെ ട്രോയ് ഔൺസിന് 3,984 ഡോളർ നിലവാരത്തിലാണ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, താരിഫ് അനിശ്ചിതത്വം, ദുർബലമായ ഡോളർ, കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള വാങ്ങൽ എന്നിവമൂലം ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 55 ശതമാനത്തിലധികം വർധനവുണ്ടായി. ഫെഡ് റിസർവ് വീണ്ടും നിരക്ക് കുറച്ചാൽ സ്വർണത്തിന്റെ കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തൽ.

എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ 15വയസുകാരൻ മരിച്ചു; സംഭവം കോട്ടയത്ത്

0

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 15 വയസുകാരൻ മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ ലെനൻ പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയായ ശേഷം കുടുംബത്തിന് വിട്ടുനൽകും.

തലശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, 7 പേർക്ക് പരിക്ക്; കാർ പൂർണ്ണമായും തകർന്നു

0

കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഷാജി ആണ് മരിച്ചത്. 60 വയസായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്.

നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ​ഗുരുതരാവസ്ഥയിലായിരുന്നയാളാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്, പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; പരാതി

0

പാലക്കാട്: കെഎസ്ആർടിസി ബസിൽ വെച്ച് പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ബസ് യാത്രക്കിടെ കുട്ടിയുടെ അടുത്ത് വന്നിരുന്ന കണ്ടക്ട‍ർ കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഗുരുവായൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. പെൺകുട്ടി ഉടൻ തന്നെ പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുക്കുകയും കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചായിരുന്നു പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.