സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി

0

തിരുവനന്തപുരം:  ഗതാഗതമന്ത്രി സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ചു. വ്യാഴാഴ്ചയാണ് ചർച്ച നടത്തുക.

പ്രിയദർശനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെയാണ് ചർച്ചക്ക് വിളിച്ചത്.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമായി സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here