കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ നടൻ ദുൽഖർ സൽമാൻ സമർപ്പിച്ച രേഖകളിൽ പരിശോധന തുടരുന്നതിനിടെ താരത്തെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.
ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളാണ് പിടിച്ചെടുത്തിരുന്നത്. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുൽഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയിൽ നിന്നുണ്ടായത്.
ദുൽഖറിന്റെ അപേക്ഷയിൽ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകണമെന്നാണ് ദുൽഖറിന്റെ ആവശ്യം. ദുൽഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണൽ കമ്മീഷണർ പരിഗണിക്കും.
കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകാൻ കഴിയും. വാഹനം വിട്ട് നൽകുന്നില്ലെങ്കിൽ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ദുൽഖർ സൽമാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം; മാധ്യമങ്ങളെ കണ്ട് അബിൻ വർക്കി അതൃപ്തി പരസ്യമാക്കുമോ?
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കി. ഇന്നലെയാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്.
അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചായിരുന്നു സമവാക്യ ശ്രമം. എന്നാൽ, അബിനെ ഒതുക്കി എന്നാണ് ഐ ഗ്രൂപ്പിൻറെ പരാതി.
ഒജെ ജനീഷിനെ സംസ്ഥാന അധ്യക്ഷനാക്കിയതിനൊപ്പം കെ.സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വർക്കിങ് പ്രസിഡൻറായും നിയമിച്ചിട്ടുണ്ട്.
അതേസമയം തന്റെ അതൃപ്തി അറിയിക്കാൻ അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണും. അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കുമെന്നാണ് സൂചന.
സംസ്ഥാന അധ്യക്ഷനാകുമെന്ന് കരുതിയ അബിൻ വർക്കിയെയും കെ.എം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് താൽപ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഈജിപ്തിലെ ഗാസ ഉച്ചകോടിയില്‍ സഹമന്ത്രിയെ അയച്ച കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ശശി തരൂര്‍
ന്യൂഡല്‍ഹി: ഈജിപ്തില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് വിദേശകാര്യ സഹമന്ത്രിയെ അയച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇത് ഇന്ത്യയുടെ തന്ത്രപരമായ അകലം പാലിക്കലാണോ അതോ അവസരം നഷ്ടപ്പെടുത്തിയതാണോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഈജിപ്ത് പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന ഉന്നതതല ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങാണ് പങ്കെടുത്തത്.
അവിടെ ഒത്തുകൂടിയ രാഷ്ട്രത്തലവന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രാതിനിധ്യം തികച്ചും വ്യത്യസ്തമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ഇത് കീര്‍ത്തിവര്‍ധന്‍ സിങ്ങിന്റെ കഴിവ് ചോദ്യം ചെയ്യുകയല്ലെന്നും സമ്മിശ്രമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും തരൂര്‍ പറഞ്ഞു. പങ്കെടുക്കുന്ന പ്രമുഖരുടെ വലിയ നിര കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ഈ തീരുമാനം തന്ത്രപരമായ അകലം പാലിക്കാനുള്ള താത്പര്യമായാണ് കാണാനാവുക. എന്നാല്‍ വിഷയത്തില്‍ നമ്മുടെ പ്രസ്താവനകള്‍ അങ്ങനെയൊരു സൂചന നല്‍കുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
മാത്രമല്ല ഇന്ത്യയുടെ ഈ നീക്കത്തിന് പ്രായോഗികമായ ചില പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി. പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിഗണനയുടെ കാരണങ്ങളാല്‍ മാത്രം ഗാസ പുനര്‍നിര്‍മാണ ചര്‍ച്ചകളില്‍ ഇന്ത്യയുടെ ശബ്ദത്തിന് ഉണ്ടാകേണ്ടിയിരുന്ന ഗൗരവം കുറഞ്ഞെന്നും തരൂര്‍ പറഞ്ഞു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു
കോഴിക്കോട്: പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എം.പി ആശുപത്രി വിട്ടു. മൂക്കിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഡിസ്ചാര്‍ജ് ആയത്.
വെള്ളിയാഴ്ച രാത്രിയാണ് പേരാമ്പ്രയില്‍ യു.ഡി.എഫ് പ്രകടനത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ ഷാഫിക്ക് പരിക്കേറ്റത്. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും ഷാഫി പറമ്പില്‍ എം.പി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തലക്കും മൂക്കിനും പരിക്കേറ്റ ഷാഫിയെ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് വിധേയനാക്കി.
ലക്ഷം നോക്കി പാഞ്ഞ് സ്വർണ്ണം! പവന് 94,360 രൂപ
കണ്ണടച്ചു തുറക്കും മുൻപേ കത്തി കയറുകയാണ് സ്വർണ്ണവില. ഇങ്ങനെപോയാൽ ഈ മാസം തന്നെ സ്വർണ്ണം പവന് ഒരു ലക്ഷം തൊടും.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 300 രൂപയും ഒരു പവൻ സ്വർണത്തിന് 2400 രൂപയുടെയും വർധനവാണ് ഉണ്ടായത് .
ഇതനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 11795 രൂപയും ഒരു പവൻ സ്വർണത്തിന് 94,360 രൂപയുമായി

മരംമുറിക്കിടെ തോളെല്ലിന് പരിക്ക്; മാവിൽ കുടുങ്ങിയ തൊഴിലാളിയെ കോതമംഗലത്ത് ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കൊച്ചി: കോതമംഗലം-കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരി പാനിപ്രയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരംമുറിക്കുന്നതിനിടെ തോളെല്ലിന് പരിക്കേറ്റ അസം സ്വദേശിയായ തൊഴിലാളിയെ മരത്തിന് മുകളിൽ നിന്ന് ഫയർഫോഴ്‌സ് സുരക്ഷിതമായി താഴെയിറക്കി. നാഗഞ്ചേരി പാനിപ്ര സ്വദേശി സദ്ദാം ഹുസൈനാണ് (32) ഗുരുതരമായ പരിക്കുകളോടെ ഏകദേശം 70 ഇഞ്ച് വണ്ണമുള്ള മാവിൻ്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയത്.
മരംമുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സദ്ദാം ഹുസൈൻ്റെ തോളെല്ലിന് പരിക്കേൽക്കുകയും ഇദ്ദേഹത്തിന് സ്വയം താഴെയിറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ കോതമംഗലം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഏകദേശം ഒരു മണിക്കൂറോളം നീണ്ട കഠിനപ്രയത്‌നത്തിലൂടെയാണ് തൊഴിലാളിയെ രക്ഷിച്ചത്. അപകടത്തിൽപ്പെട്ടയാളെ സുരക്ഷിതമായി താഴെയെത്തിക്കാൻ അഗ്നിരക്ഷാ സേനയുടെ ലാഡർ റോപ്പ്, സേഫ്റ്റി ഹാർനെസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചു.
രക്ഷാപ്രവർത്തനത്തിനുശേഷം ഉടൻ തന്നെ ഇയാളെ സേനയുടെ ആംബുലൻസിൽ ഉച്ചയോടെ കോതമംഗലം മാർ ബസോലിയസ് ആശുപത്രിയിൽ എത്തിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്ക് കോതമംഗലം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആബിദ്, വി.എം. ഷാജി, പി.കെ. ശ്രീജിത്ത്, ബേസിൽ ഷാജി, വിഷ്ണു മോഹൻ, എ. അംജിത്ത്, ആർ. മഹേഷ്, ഹോംഗാർഡ്മാരായ പി. ബിനു, എം. സേതു, ജിയോബിൻ ചെറിയാൻ എന്നിവരും പങ്കെടുത്തു.
‘ഇ-പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുക’ എന്ന മെസ്സേജ് വന്നാൽ സൂക്ഷിക്കുക; ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്
ന്യൂഡൽഹി: വ്യാജ മെയിലുകൾക്കും വെബ്സൈറ്റുകൾക്കുമെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആദായ നികുതിവകുപ്പ്. ഔദ്യോഗിക പോർട്ടലായി ആൾമാറാട്ടം നടത്തിയാണ് വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നത്. നികുതി റീഫണ്ട് വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ ഇ-മെയിലുകളെയും ഇ-പാൻ കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ലഭിക്കുകയും ചെയ്യുമ്പോൾ അതിനോട് പ്രതികരിക്കാതിരിക്കാനും ജാഗ്രത പാലിക്കാനും വകുപ്പ് നികുതിദായകരോട് അഭ്യർഥിച്ചു.
സമൂഹ മാധ്യമമായ ‘എക്സി’ൽ ആണ് മുന്നറിയിപ്പു നൽകിയത്. പിൻ നമ്പറുകൾ, പാസ്‌വേഡുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ഇ-മെയിൽ വഴി ഒരിക്കലും പൊതുജനങ്ങളിൽ നിന്ന് തങ്ങൾ ആവശ്യപ്പെടാറില്ലെന്നും വകുപ്പ് വ്യക്തമാക്കി.
സെൻസിറ്റീവ് സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിശാലമായ ‘ഫിഷിങ്’ ശ്രമത്തിന്റെ ഭാഗമാണ് ഈ തട്ടിപ്പുകൾ. വിശ്വസനീയമായ സ്ഥാപനമായി വേഷംമാറി ഉപയോക്താക്കളെ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ കബളിപ്പിക്കുന്നതാണ് ‘ഫിഷിങ്’. അത്തരം ഇ-മെയിലുകൾ പലപ്പോഴും നിയമാനുസൃതമെന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്ക് സ്വീകർത്താക്കളെ നയിക്കുകയും വ്യക്തിഗത ഡാറ്റ നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യും.
‘ഇ-പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുക’, ‘സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡ്’ പോലുള്ള വരികൾ സമീപകാല വ്യാജ ഇ-മെയിലുകളിലുൾപ്പെടുന്നു. ഔദ്യോഗികമാണെന്ന് തോന്നിപ്പിക്കുന്ന ലോഗോകളോടു കൂടിയ ഇത്തരം മെസേജുകൾക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വ്യാജ വെബ്സൈറ്റുകളിൽ എത്തിച്ചേരുമെന്നും കബളിപ്പിക്കപ്പെടുമെന്നും അറിയിച്ചു.
സംശയാസ്പദമായ ഇ- മെയ്‍ലുകൾ തുറക്കരുതെന്നും അവക്ക് മറുപടി അയക്കരുതെന്നും അവയിൽ ദുരുദ്ദേശത്തോടെയുള്ള കോഡുകൾ അടങ്ങിയിരിക്കാമെന്നും അത് കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളെ ബാധിക്കുമെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പു നൽകി. അപ്ഡേറ്റ് ചെയ്ത ആന്റി വൈറസ്, ആന്റി സ്പൈവെയർ, ഫയർവെൽ സോഫ്റ്റ്വെർ എന്നിവ ഉപയോഗിച്ച് നികുതി ദായകർ തങ്ങളുടെ ഉപകരണങ്ങൾ സുരക്ഷിതമാക്കണമെന്നും പറഞ്ഞു.
സംശയാസ്പദമായ ഇ-മെയ്കളോ വ്യാജ വെബ്സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ [email protected] അല്ലെങ്കിൽ [email protected] എന്നതിലേക്ക് ഫോർവേഡ് ചെയ്യണമെന്നും പൊതുജനങ്ങളോട് ആദായ നികുതി വകുപ്പ് അഭ്യർഥിച്ചു.

ആശുപത്രികളിലെ ജീവനക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച; നവംബർ ഒന്നു മുതൽ നിസ്സഹകരണ സമരം; പ്രഖ്യാപനവുമായി കെജിഎംഒഎ
തിരുവനന്തപുരം: ആശുപത്രികളിലെ ജീവനക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച. നവംബർ ഒന്നു മുതൽ നിസ്സഹകരണ സമരം പ്രഖ്യാപിച്ച് കെജിഎംഒഎ. രോഗിപരിചരണം ഒഴികെയുള്ള മറ്റു ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന സംഘടനയുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർഥ്യമായിട്ടില്ല. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തെത്തുർന്നുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങളിൽ പലതും ഇനിയും നടപ്പിലായിട്ടില്ലെന്നും സംഘടനയുടെ പ്രസ്താവനയിൽ ആരോപിക്കുന്നു.
എല്ലാ കാഷ്വാലിറ്റികളിലും ട്രയേജ് സംവിധാനം (രോഗിയെ ഗുരുതരാവസ്ഥയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുക) നടപ്പിലാക്കണം, കാഷ്വാലിറ്റികളിൽ ഒരു ഷിഫ്റ്റിൽ രണ്ട് സിഎംഒമാരുടെ സേവനം ഉറപ്പാക്കണം, പൊലീസ് എയ്ഡ്‌പോസ്റ്റ് ഉറപ്പാക്കുക, സിസിടിവി സംവിധാനം ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
അമീബിക്ക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ബിജുവാണ് മരിച്ചത്. വർക്ക്ഷോപ്പ് ജീവനക്കാരനാണ് ബിജു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. അവിടെ നടത്തിയ പരിശോധനയിലാണ് ബിജുവിന് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് മൂന്നാഴ്ച മുൻപാണ് ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ബിജുവിന്റെ വീട്ടിലെ കിണറ്റിൽ നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തിയിരുന്ന്. ഇയാൾ പണിയെടുക്കുന്ന വർക്ക്ഷോപ്പിനടുത്തുള്ള ചിറയിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മസ്തിഷ്ക ജ്വരം ബാധിച്ച ഈ മാസത്തെ നാലാമത്തെ മരണമാണിത്. നാല് ദിവസത്തിനിടെ തെക്കൻ കേരളത്തിൽ രണ്ട് മരണം ഉണ്ടായി. 2025 ജനുവരി ഒന്നു മുതൽ ഒക്ടോബർ 9 വരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 100 പേർക്കാണ്. ഇതിൽ 23 പേർ മരണപ്പെട്ടു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചിരുന്നു.
കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 23ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല.