റെക്കോര്‍ഡ് ഗോളോടെ തുടക്കത്തില്‍ ഞെട്ടിച്ചു; അല്‍ബേനിയയെ പരാജയപ്പെടുത്തി ഇറ്റലി

0

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കളി തിരിച്ചുപിടിച്ച് വിജയം ഉറപ്പിച്ചു. അല്‍ബേനയിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്.(Shocked at the start with record goal; Italy defeated Albania,)

മത്സരം തുടങ്ങി 23-ാം സെക്കന്റില്‍ വലകുലുക്കിയാണ് നിലവിലെ ചാമ്പ്യന്മാരെ അല്‍ബേനിയ ഞെട്ടിച്ചത്. ഇറ്റലിയുടെ പിഴവില്‍നിന്ന് നെദിം ബ്ജറാമിയാണ് അല്‍ബേനിയക്കായി സ്‌കോര്‍ ചെയ്തത്. ഇറ്റാലിയന്‍ പ്രതിരോധ താരം ഫെഡെറിക്കോ ഡിമാര്‍ക്കോ തങ്ങളുടെ പെനാല്‍റ്റി ബോക്സിനുള്ളിലേക്കെറിഞ്ഞ പന്ത് തട്ടിയെടുത്ത് നെദിം പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായും ഇത് രേഖപ്പെടുത്തി.അല്‍ബേനിയയുടെ ആഘോഷത്തിന് പത്ത് മിനിറ്റ് ആയുസേ ഉണ്ടായിരുന്നുള്ളൂ. 11-ാം മിനിറ്റില്‍ അലസ്സാന്‍ഡ്രോ ബസ്സോണി സ്‌കോര്‍ബോര്‍ഡ് 1-1 ലെത്തിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് തട്ടി ലഭിച്ച പന്ത് ലോറെന്‍സോ പെല്ലെഗ്രിനി നീട്ടി നല്‍കുകയും വലത് മൂലയില്‍ നിന്ന് അലസ്സാന്‍ഡ്രോ ബസ്സോണി ഹെഡ്ഡറിലൂടെ അത് വലയിലെത്തിക്കുകയുമായിരുന്നു. മിനിറ്റുകള്‍ക്കകം ഇറ്റലി ലീഡ് നേടി മത്സരത്തില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തു. നിക്കോളോ ബരെല്ലയാണ് 16-ാം മിനിറ്റില്‍ ഇറ്റലിയുടെ രണ്ടാം ഗോള്‍ സ്‌കോര്‍ ചെയത്. ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here