‘ഇനിയും ഒരുപാട് കീഴടക്കാനുണ്ട്’: വിജയ്ക്ക് പിറന്നാൾ ആശംസകളുമായി തൃഷ; വൈറൽ

0

തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയുടെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിന്റെ 50ാം പിറന്നാൾ ആരാധകരും താരങ്ങളും ചേർന്ന് ആഘോഷമാക്കിയിരിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തൃഷ പങ്കുവച്ച കുറിപ്പാണ്. ഒരു ദിവസം വൈകിയാണ് തൃഷ പിറന്നാൾ ആശംസ കുറിച്ചത്.

ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും ഒരുപാട് നാഴികക്കല്ലുകൾ സൃഷ്ടിക്കാനുണ്ട്.- എന്ന അടിക്കുറിപ്പിൽ കേക്കിന്റെ ഇമോജിക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. ലിഫ്റ്റിൽ നിന്നുള്ള സെൽഫിയാണ് തൃഷ പങ്കുവച്ചത്. ഫുൾ ബ്ലാക്കിലാണ് ചിത്രത്തിൽ വിജയ്‌യെ കാണുന്നത്. പ്രിന്റഡ് ഡ്രസ്സിലാണ് തൃഷയെ കാണുന്നത്.നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച താരജോഡികളാണ് ഇവർ എന്നാണ് ആരാധകരുടെ കമന്റുകൾ. ഏത് സിനിമയിലാണ് ഇനി ഒന്നിച്ച് എത്തുന്നത് എന്നും ചോദിക്കുന്നവരും നിരവധിയാണ്. ലിയോയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

Leave a Reply