നീറ്റ് പുനഃപരീക്ഷക്ക് ഹാജരായത് 813 പേര്‍;രാജ്യത്താകെ 63 വിദ്യാര്‍ഥികളെ ഡീ ബാര്‍ ചെയ്തു

0

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ 30 പേര്‍ ഗോധ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് എന്‍ടിഎ വ്യക്തമാക്കി. ബിഹാറിലെ പട്‌നയില്‍ മാത്രം 17 വിദ്യാര്‍ഥികളെയാണ് എന്‍ടിഎ ഡീ ബാര്‍ ചെയ്തത്. ബാക്കിയുള്ളവര്‍ മറ്റിടങ്ങളില്‍ നിന്നുള്ളവരാണ്.

അതേസമയം, വിവാദത്തെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേര്‍ മാത്രമാണ്. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരില്‍ 750 പേര്‍ പരീക്ഷയ്ക്ക് എത്തിയില്ല.അതിനിടെ, നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ നവാഡയിലാണ് സംഭവം നടന്നത്.

Leave a Reply