റോഡാണ്… കോളാമ്പിയല്ല…; വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് തുപ്പുന്നവര്‍ ജാഗ്രതൈ!, കുറ്റകരമായ പ്രവൃത്തി; മുന്നറിയിപ്പ്

0

തിരുവനന്തപുരം: ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്ത്തി പാന്‍ മസാല ചവച്ച് നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും ബബിള്‍ഗം ചവച്ച് തുപ്പുന്നവരും സ്വന്തം ഭക്ഷണാവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും ഇപ്പോഴും ധാരാളം പേരുണ്ട്. പാന്‍മസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരില്‍ മലയാളികളെക്കാള്‍ കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആണെന്ന് പറയാമെങ്കിലും മറ്റുകാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല. പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളില്‍ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങള്‍ മുഖത്ത് തന്നെ പതിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നിരത്തില്‍ നിത്യ കാഴ്ചകളാണ്. കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവൃത്തിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.(Road is… not Columbia…; Those who spit out of the vehicle are cautioned!,a criminal act; Warning,)

LEAVE A REPLY

Please enter your comment!
Please enter your name here