‘ചതിയുടെ പത്മവ്യൂഹത്തില്‍ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്’; തൃശൂരില്‍ ഫ്‌ളക്‌സ്

0

തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവച്ചതിനെ തുടര്‍ന്ന് താത്കാലിക ചുമതല പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ഏറ്റെടുക്കാനിരിക്കേ, തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. ‘വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍ പെട്ട് പോരാട്ടഭൂമിയില്‍ പിടഞ് വീണ മുരളിയേട്ടാ മാപ്പ്… നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ നമ്മളുമില്ല..’ – തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.നേരത്തേ തോല്‍വിയുമായി ബന്ധപ്പെട്ട് ഡിസിസിയില്‍ അഞ്ചുദിവസം പോസ്റ്റര്‍ യുദ്ധം നടന്നിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് അടിപിടി കൂടുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ചെയര്‍മാനായ എംപി വിന്‍സെന്റും രാജിവെച്ചിരുന്നു. ഇരുവരേയും ഡല്‍ഹിക്കു വിളിച്ചുവരുത്തി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തൃശൂരിലെ കോണ്‍ഗ്രസ്സില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here