പുല്ല് ചെത്തി മടങ്ങുന്നതിനിടെ മിന്നലേറ്റു; വഞ്ചിയിൽ നിന്ന് വീണ 62 കാരൻ മരിച്ചു

0

കൊച്ചി: മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസനാണ്(62) മരിച്ചത്. കന്നുകാലികൾക്ക് പുല്ലു ചെത്തി മടങ്ങവെയാണ് അപകടമുണ്ടായത്. സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കോണത്തുപുഴയുടെ അരികിൽ പുല്ല് ചെത്തി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി വീടിനടുത്തുള്ള പുഴയിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വള്ളം മറിഞ്ഞു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് ശക്തമായ മിന്നലാണ് ഉണ്ടായത്. എറണാകുളം ജനറൾ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരനാണ് സരസൻ. താൽക്കാലിക അടിസ്ഥാനത്തിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഭാര്യ- ജയന്തി. മകൻ- അക്ഷയ്.

LEAVE A REPLY

Please enter your comment!
Please enter your name here