വ്യായാമം ചെയ്‌തിട്ടോ ഭക്ഷണം നിയന്ത്രിച്ചിട്ടോ കാര്യമില്ല; മാനസിക സമ്മർദ്ദം കൂടിയാൽ വയറും ചാടും

0

മാനസിക സമ്മർദ്ദം കൂടിയാൽ എത്ര വ്യായാമം ചെയ്‌തിട്ടും കാര്യമില്ല, വയര്‍ ചാടും. ഉയർന്ന മാനസിക സമ്മർദ്ദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോൺ ഉൽപാദിപ്പിക്കാൻ കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും കൊഴുപ്പ് അടിവയറ്റിൽ അടിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.(It doesn’t matter if you exercise or control your diet; If the mental stress increases,the stomach will also jump,)

മാനസിക സമ്മർദ്ദം കൂടുമ്പോൾ ഒരു സ്വാഭാവിക പ്രതികരണമെന്ന നിലയിൽ ശരീരം കോർട്ടിസോൾ ഹോർമോൺ പുറത്തുവിടുന്നു. ഉയർന്ന കോർട്ടിസോളിൻ്റെ അളവ് കലോറി കൂടുതലുള്ള ഭക്ഷണങ്ങളോടുള്ള വിശപ്പും ആസക്തിയും വർധിപ്പിക്കുമെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.അടിവയറ്റിൽ കൊഴുപ്പ് അടിയുന്നത് ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിപ്പിക്കും. സമ്മർദ്ദം വർധിക്കുന്ന സാഹചര്യത്തിൽ വ്യായാമം ചെയ്യുന്നതോ ഭക്ഷണം ക്രമീകരിക്കുന്നതോ ഫലപ്രദമാകില്ലെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കരളിനെയും കുടലിനെയും തുടങ്ങി മറ്റ് അടിവയറ്റിലെ അവയവങ്ങളെ ചുറ്റിപ്പറ്റിയിരിക്കുന്നതാണ് അടിവയറ്റിലെ കൊഴുപ്പ്. പേശികൾക്ക് താഴെയുള്ള കോശങ്ങളുടെ പാളിയായ ഓമെന്റത്തിലാണ് ഈ കൊഴുപ്പ് സംഭരിക്കുന്നത്.

കൊഴുപ്പ് വർധിക്കുന്നതിനൊപ്പം ആ കോശങ്ങൾ കഠിനമാകുകയും അരക്കെട്ടിന് വലിപ്പം വെക്കുകയും ചെയ്യുന്നു. അടിവയറ്റിലെ കൊഴുപ്പ് സാധാരണയുള്ളതിനെക്കാൾ അപകടകരമാണ്. ഇത് സൈറ്റോകൈനുകൾ എന്ന് അറിയപ്പെടുന്ന പ്രോട്ടീനെ പുറപ്പെടുവിക്കുന്നു. ഈ പ്രോട്ടീനുകൾ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

Leave a Reply