ചിങ്ങവനത്ത് പൊലീസുകാര്‍ തമ്മില്‍ അടിപിടി; തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി

0

കോട്ടയം:കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടി.സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.ബൈക്ക് പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. അടിപിടിയില്‍ ഒരാള്‍ക്ക് പരിക്കേറ്റു.സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തമ്മിലാണ് പ്രശ്‌നമുണ്ടായത്. സ്റ്റേഷനുള്ളില്‍ വച്ചുണ്ടായ കയ്യാങ്കളിയില്‍ ഒരാളുടെ തല പൊട്ടി.തലയ്ക്ക് പരിക്കേറ്റ ഒരു ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടുകയായിരുന്നു.

Leave a Reply