പനമരത്തെ ആശങ്കയിലാക്കി കാട്ടാനക്കൂട്ടം; രണ്ട് ആനകളെ കാടുകയറ്റി: ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം

0

കൽപറ്റ:വയനാട് പനമരത്ത് ജനവാസ മേഖലയെ ആശങ്കയിലാക്കി വീണ്ടും കാട്ടാനക്കൂട്ടം.പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്. വനപാലകർ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രണ്ട് ആനകളെ കാട്ടിലേക്ക് തുരത്തി.(A herd of wild elephants worried the palm tree; Two elephants were taken into the forest: People are advised not to go out,)

പടക്കം പൊട്ടിച്ചും മറ്റുമാണ് വനപാലകരും നാട്ടുകാരും ചേർന്ന് രണ്ട് ആനകളെ കാട്ടിലേക്ക് ഓടിച്ചത്. രണ്ട് ആനകള്‍ പനവരം നീര്‍വാരം പരിയാരത്തുള്ള വിശാലമായ തോട്ടത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഈ ആനകളില്‍ ഒന്ന് ഒരു കുട്ടിയാനയാണ്. അതിനാൽ കൂടെയുള്ള ആന അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ സൂക്ഷിച്ചാണ് ആനകളെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുത്, സഹകരിക്കണം എന്നാണ് നിർദേശം. അതിനിടെ കാട്ടാനക്കൂട്ടം ഇറങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങുന്ന പ്രദേശമാണ് ഇത്. കഴിഞ്ഞ ജനുവരിയില്‍ ഇതേ പ്രദേശത്ത് എട്ട് ആനകളാണ് ഇറങ്ങിയത്.

Leave a Reply