ജലപീരങ്കി പ്രയോഗം, പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും; മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം

0

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. സമരത്തിൽ ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി.

നഗരസഭാ ഓഫീസിനകത്തേക്ക് കടന്ന ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നഗരസഭ കൗൺസിലർമാർ അടക്കമുള്ളവർ ഏറെനേരം റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തുടർ സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ വലിയ തോതിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. സ്മാര്‍ട് സിറ്റി പണി നടക്കുന്നതിനാൽ നഗരത്തിൽ പല റോഡുകളിലൂടെയും ഗതാഗതം ബുദ്ധിമുട്ടേറിയതാണ്. ഓടകളെല്ലാം നിറഞ്ഞതോടെ വെള്ളം റോഡിൽ കയറിയിരുന്നു. ഈ സാഹചര്യത്തിൽ കോര്‍പ്പറേഷൻ ഭരണത്തിലുണ്ടായ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണം എന്നാരോപിച്ചാണ് ബിജെപി കോര്‍പറേഷൻ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here