‘കൈ കൊടുക്കണം ഈ 54കാരന്’; 30 തവണ എവറസ്റ്റ് കീഴടക്കി, സ്വന്തം റെക്കോര്‍ഡ് തിരുത്തി കാമി റീത്ത ഷെര്‍പ്പ

0

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഒരിക്കല്ലെങ്കിലും കീഴടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തന്നെ അപൂര്‍വ്വമായിരിക്കുമ്പോഴാണ് കാമി റീത്ത ഷെര്‍പ്പ വ്യത്യസ്തനാവുന്നത്. ഒരു തവണയല്ല, 30 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തി കൊണ്ടിരിക്കുകയാണ് കാമി റീത്ത ഷെര്‍പ്പ.

ബുധനാഴ്ചയായിരുന്നു 30-ാമത്തെ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രാദേശിക സമയം രാവിലെ 7.49ന് ആണ് എവറസ്റ്റിന്റെ 8849 മീറ്റര്‍ ഉയരം കീഴടക്കിയത്. പത്തുദിവസം മുന്‍പായിരുന്നു 29-ാമത്തെ തവണയും എവറസ്റ്റ് കീഴടക്കി കാമി റീത്ത ഷെര്‍പ്പ മുകളില്‍ എത്തിയത്.1970ലാണ് കാമി റീത്ത ഷെര്‍പ്പ ജനിച്ചത്. എവറസ്റ്റിന്റെ താഴ്വരയിലെ ഷെര്‍പ്പ സമൂഹത്തില്‍ ജനിച്ച കാമി റീത്ത 1994ല്‍ തന്റെ 24-ാം വയസ്സിലാണ് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. അതിനുശേഷം 2014, 2015, 2020 വര്‍ഷങ്ങളില്‍ വിവിധ കാരണങ്ങളാല്‍ മലകയറ്റം നിര്‍ത്തിവച്ചതൊഴിച്ചാല്‍ എല്ലാ വര്‍ഷവും അത് തുടര്‍ന്നു. കഴിഞ്ഞവര്‍ഷം ഒരേ സീസണിലാണ് 27-ാമത്തെയും 28-ാമത്തെയും എവറസ്റ്റ് ദൗത്യം കാമി റീത്ത ഷെര്‍പ്പ വിജയകരമായി പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here