ഉപ്പൂപ്പാടെ കയ്യും പിടിച്ച് വിവാഹ വേദിയിലേക്ക്; വീണ്ടും വൈറലായി മറിയം-മമ്മൂക്ക വൈബ്

0

മലയാളത്തിലെ മുൻനിര യൂത്തന്മാരെ പോലും മാറ്റി നിർത്തിയാണ് പുതിയ ഫാഷൻ ട്രെൻഡുകൾക്ക് മമ്മൂട്ടി തുടക്കമിടുന്നത്. അഭിനയം മാത്രമല്ല ഫാഷൻ ട്രെൻഡുകളുടെ കാര്യത്തിലും പുലിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വളരെ വേഗത്തിൽ സോഷ്യൽമീഡിയ ഏറ്റെടുക്കാറുമുണ്ട്.എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഉപ്പൂപ്പയുടെയും കൊച്ചുമകളുടെയും കൗതുകം നിറഞ്ഞ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പഴയ അയൽവാസിയും അടുത്ത സുഹൃത്തുമായ കുഞ്ചന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേധമായാണ് മമ്മൂട്ടി എത്തിയത്. അതിനിടെ മമ്മൂട്ടിയുടെ കൈപിടിച്ച് വേദിയിലേക്ക് നടന്നു വന്ന കൊച്ചുമകൾ മറിയത്തിന്റെ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം തുടങ്ങിയവരെല്ലാം ചടങ്ങിലുടനീളം പങ്കെടുത്തു. കോവിഡ് കാലത്ത് കൊച്ചുമകളുടെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ദുൽഖറാണ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. മറിയവും വാപ്പച്ചിയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിമുഖങ്ങളിൽ ദുൽഖറും പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here