ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ‘പ്യാര്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0

ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും റിലീസ് ചെയുന്ന ചിത്രമായ പ്യാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകരായ സിബി മലയില്‍, പ്രിയനന്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ ‘പ്യാര്‍’ എന്ന പേരിലും ഇംഗ്ലീഷില്‍ ‘Why Knot’ എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദനാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായണ്‍, അമിക ഷെയല്‍, ഹോളിവുഡ് നടിയായ അയറീന മിഹാല്‍കോവിച്ച്, പ്രശസ്ത നര്‍ത്തകനും നടനുമായ ജോബിന്‍ ജോര്‍ജ് എന്നിവര്‍ ഈ ഇംഗ്ലീഷ്-മലയാളം ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു.ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദന്‍ അറിയിച്ചു. കൈതപ്രം, മുരളി നീലാംബരി, ഡോക്ടര്‍ ജോജി കുര്യാക്കോസ്, നിതിന്‍ അഷ്ടമൂര്‍ത്തി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം സംഗീതം പകരുന്നു.

ഛായാഗ്രഹണം-സുമേഷ് ശാസ്ത, എഡിറ്റര്‍-വിപിന്‍ വിശ്വകര്‍മ്മ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-യു കമലേഷ്, കല-ഷാഫി ബേപ്പൂര്‍, മേക്കപ്പ്-സുധ, വിനീഷ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എ കെ ബിജുരാജ്, കൊറിയോഗ്രാഫി-ജോബിന്‍ ജോര്‍ജ്ജ്, സ്റ്റില്‍സ്-രാഹുല്‍ ലൂമിയര്‍, പരസ്യകല-ഷാജി പാലോളി, പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here