ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; ഡല്‍ഹി മന്ത്രി രാജിവച്ചു

0

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ആംആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. ഡല്‍ഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു.

ഇന്ന് പാര്‍ട്ടി അഴിമിതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ പറഞ്ഞു. ‘അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചത്’ ആനന്ദ് പറഞ്ഞു.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി രാജ്കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാര്‍ട്ടി അംഗത്വവും രാജ്കുമാര്‍ രാജിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here