40 ശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്

0

കൊച്ചി: സ്‌കൂള്‍വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്. എറണാകുളം ഗാന്ധിനഗറിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തെ ത്രിവേണി മാര്‍ക്കറ്റില്‍ മാനേജിങ് ഡയറക്ടര്‍ എം സലിം സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ചു.

ജൂണ്‍ 13വരെ സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ നാല്‍പ്പതുശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാകും. ത്രിവേണി നോട്ട്ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ പഠന സാമഗ്രികളും സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലുണ്ടാകും. സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ 400 എണ്ണം സഹകരണസംഘങ്ങള്‍ മുഖേനയും നൂറെണ്ണം ത്രിവേണി ഔട്ട്ലെറ്റുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്.കുന്നംകുളത്തെ കണ്‍സ്യൂമര്‍ഫെഡ് ഓഫീസിന്റെ ത്രിവേണി സ്റ്റേഷനറി ഡിവിഷനിലാണ് നോട്ട്ബുക്കുകള്‍ നിര്‍മിക്കുന്നത്. എ ഗ്രേഡ് പേപ്പര്‍ ഉപയോഗിച്ച് നിര്‍മിച്ച 50 ലക്ഷം നോട്ട് ബുക്കുകള്‍ തയ്യാറായി. മറ്റ് ബ്രാന്‍ഡഡ് സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, ലഞ്ച് ബോക്സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍ ഉള്‍പ്പെടെ എല്ലാ പഠനോപകരണങ്ങളും നേരിട്ട് സംഭരിച്ച് പൊതു മാര്‍ക്കറ്റില്‍നിന്നും 40 ശതമാനം വിലക്കുറവില്‍ വില്‍പ്പനനടത്തും. പത്തുകോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here