വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോഗമെന്ന് സംശയം

0

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ചിരുന്ന യുവാവിനെ നിർത്തിയിട്ട ഓട്ടോയിൽ ബോധരഹിതനായി നാട്ടുകാരാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് നിഗമനം. സംഭവ സ്ഥലത്തു നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വടകര കേന്ദ്രീകരിച്ച് മയക്കുമരുന്ന് കേസുകൾ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓർക്കാട്ടേരിയിൽ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ‌

Leave a Reply