കൊച്ചി: നിരത്തിലൂടെ വാഹനമോടിക്കവേ അപ്രതീക്ഷിതമായി മുന്നിലേക്കെത്തിയേക്കാവുന്ന എന്തിന്റെയും സുരക്ഷ, വാഹനമോടിക്കുന്ന ആള്‍ക്കാണ്.അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫന്‍സീവ് ഡ്രൈവിംഗ്. ഡ്രൈവറുടെ തീരുമാനവും അത് എടുക്കാനുള്ള സമയവുമാണ് നിരത്തില്‍ ഒരു അപകടം ഉണ്ടാവണോ വേണ്ടയോ എന്നതിന്റെ നിര്‍ണായക ഘടകം. വേഗത കൂടുന്തോറും തീരുമാനം എടുക്കാനുള്ള സമയം കുറയുകയും എടുക്കുന്ന തീരുമാനം തെറ്റിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും. മിതമായ വേഗതയില്‍, തികഞ്ഞ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ ആര്‍ക്കും അപകടമുണ്ടാകാതെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ഒരു യഥാര്‍ത്ഥ ഹീറോയാകുന്നു എന്നും മോട്ടോര്‍ വാഹനവകുപ്പ് കുറിപ്പില്‍ പറയുന്നു.
നിങ്ങളും സൂപ്പര്‍ ഹീറോയാണ്!,’ അപ്രതീക്ഷിതമായതിനെ നിരത്തില്‍ നേരിടേണ്ടി വന്നേക്കാം’; മുന്നറിയിപ്പ്
