വേൾഡ് മലയാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു

0

164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു. ഡബ്ലിയുഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്നകുമാർ ഉദ്ഘാടനം ചെയ്തു. ജെസ്സി ജയ് അധ്യക്ഷനായി. വേൾഡ് മലയാളി ഫെഡറേഷന്റെ മുഖപത്രം വിശ്വകൈരളി വനിതാ പതിപ്പിന്റെ പ്രകാശനം സംവിധായകനും നടനുമായ മധുപാൽ നിർവ്വഹിച്ചു. ആദ്യ കോപ്പി വിശ്വകൈരളി ചീഫ് എഡിറ്ററും ഡബ്ലിയുഎംഎഫ് ജോയിന്റ് സെക്രെട്ടറിയുമായ സപ്ന അനു ബി ജോർജ് ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരി റോസ്ലറ്റ് നൽകി.ഡബ്ലിയുഎംഎഫ് കേരള സംസ്ഥാന പ്രസിഡന്റ്‌ റഫീഖ് മരക്കാർ തിരുവനന്തപുരം ജില്ലയുടെ പുതിയ ഭാരവാഹികളെ ഓൺലൈനായി പ്രഖ്യാപിച്ചു.
ഗ്ലോബൽ ചെയർമാൻ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മഹേഷ്‌ മാണിക്യം (പ്രസിഡന്റ്‌), എൻ എസ് അനിൽകുമാർ (സെക്രട്ടറി), ജേക്കബ് ഫിലിപ്പ് (ട്രെഷറർ) എന്നിവരാണ് ചുമതലയേറ്റ പുതിയ ഭാരവാഹികൾ.

Leave a Reply