നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി; ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്നത് 80 പവനോളം സ്വർണം

0

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടി. ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 80 പവനോളം സ്വർണമാണ് കസ്റ്റംസ് പിടിച്ചത്. മലേഷ്യയില്‍ നിന്നും വന്ന തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീൻ എന്നയാള്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അത് ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here