‘ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി’: തെരഞ്ഞെടുപ്പിന് പാർട്ടി പൂർണ സജ്ജമെന്ന് മോദി

0

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി. ബിജെപിയും എൻഡിഎയും തെരഞ്ഞെടുപ്പിന് പൂർണ സജ്ജം. കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ, വികസന പദ്ധതികൾ, സേവനങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പാർട്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി.“പത്ത് വർഷം മുമ്പ്, ഞങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങൾ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സർക്കാർ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയിൽ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്” – അദ്ദേഹം എക്സിൽ കുറിച്ചു.

“സത്യസന്ധവും ദൃഢനിശ്ചയവും ഇച്ഛാശക്തിയുമുള്ള ഒരു സർക്കാരിന് എത്രമാത്രം ചെയ്യാൻ കഴിയുമെന്ന് ഇന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ സർക്കാരിൽ ജനങ്ങൾക്കുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും, സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളെയും ആളുകൾ ഒരേ സ്വരത്തിൽ പറയുന്നത്- അബ് കി ബാർ, 400 പാർ! എന്ന്” – മോദി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here