പെരുമാറ്റ ചട്ടലംഘനം: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

0

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍ ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് പുറമെ, ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവന്‍ വിതരണം ചെയ്യുന്നത് പെരുമാറ്റ ചട്ടലംഘനമാണ് എന്നാണ് പരാതിയിലെ ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വിതരണം ചെയ്യുന്നത്.

16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുകയാണ്. കോടിക്കണക്കിന് രൂപയാണ് പ്രസംഗം പ്രിന്റ് ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ ചിലവഴിച്ചത്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ശിക്ഷാർഹമായ കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply