പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

0

ന്യൂഡല്‍ഹി: തെരഞ്ഞടുപ്പ് കവറേജിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍വോട്ട് ചെയ്യാന്‍ അവസരം. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യസേവനങ്ങളുടെ പട്ടികയില്‍ തെരഞ്ഞെടുപ്പ് കവറേജിലുള്ള മാധ്യമപ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തിയാണ് കമ്മിഷന്റെ വിജ്ഞാപനം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

മെട്രോ, റെയില്‍വേ, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങളുടെ ഭാഗമായവര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിലും നാല് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിച്ചു വോട്ടുചെയ്യാം.പോളിങ് ദിന പ്രവര്‍ത്തനങ്ങള്‍ കവര്‍ ചെയ്യുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അക്രഡിറ്റേഷന്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുള്ളത്. വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പാര്‍ലമെന്റ് മണ്ഡലത്തിലെ അതത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ഫോം 12 ഡി സ്വീകരിക്കുകയോ അതത് ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here