വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന; സൊമാറ്റോയില്‍ ‘പ്യുവര്‍ വെജ് മോഡ്’

0

ന്യൂഡല്‍ഹി: വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കള്‍ക്കായി ‘പ്യുവര്‍ വെജ് മോഡ്’ അവതരിപ്പിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. വെജിറ്റേറിയന്‍ ഉപഭോക്താക്കള്‍ക്കായി ‘പ്യുവര്‍ വെജ് മോഡ്’, ‘പ്യുവര്‍ വെജ് ഫ്‌ലീറ്റ്’ എന്നിവ അവതരിപ്പിച്ചതായി സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ എക്സില്‍ അറിയിച്ചു.

‘പ്യുവര്‍ വെജ് മോഡില്‍’ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം തയ്യാറാക്കുന്ന റെസ്റ്റോറന്റുകളുടെ പട്ടിക കാണിക്കും. ഇത്തരം റെസ്റ്റോറന്റുകളില്‍ നിന്ന് പ്രത്യേകമായി ഓര്‍ഡറുകള്‍ നല്‍കി ഭക്ഷണം എത്തിക്കുന്നതാണിത്. പ്യുവര്‍ വെജ് മോഡിനായി ഉപയോഗിക്കുന്ന പച്ച ഡെലിവറി ബോക്സ് കൈവശം വയ്ക്കുന്നവര്‍ നോണ്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളില്‍ പ്രവേശിക്കില്ലെന്നും ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി.രാജ്യത്തുടനീളമുള്ള സസ്യാഹാരം കഴിക്കുന്നവരുടെ പ്രതികരണമാണ് ഈ സംരംഭത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരുടെ ഭക്ഷണം എങ്ങനെ തയ്യാറാക്കുന്നുവെന്നും കൈകാര്യം ചെയ്യുന്നു എന്നത് പ്രാധാനമാണ് അദ്ദേഹം പറഞ്ഞു.

‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ സസ്യഹാരം കഴിക്കുന്നവര്‍ ഇന്ത്യയിലാണ്, അവരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രതികരണം, അവര്‍ ഭക്ഷണം എങ്ങനെ പാകം ചെയ്യുന്നുവെന്നും അവരുടെ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും വ്യാകുലരാണ് എന്നാണ്. ‘ ദീപീന്ദര്‍ ഗോയല്‍ കുറിച്ചു.

Leave a Reply