തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു

0

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാത്തതെ തുടര്‍ന്നായിരുന്നു മരണം. പുതിയ ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം മറ്റന്നാള്‍ റിലീസിന് ഒരുങ്ങവെയാണ് അപ്രതീക്ഷിത വിയോഗം.ആരോഗ്യവകുപ്പ് ജീവനക്കാരനായ നിസാം റാവുത്തര്‍ കാസര്‍കോട് എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍, റോഡിയോ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. സംസ്‌കാരാം ആദിക്കാട്ടുകുളങ്ങര മുസ്ലീം ജമാഅത്തില്‍.

Leave a Reply