രാമേശ്വരം കഫേയിലെ സ്‌ഫോടനം; പ്രതിയെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം

0

ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പ്രതിയെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. വിവരം കൈമാറുന്നവരെക്കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് നാലിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎക്ക് കൈമാറിയത്. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് അന്വേഷണസംഘം രംഗത്തെത്തിയിരിക്കുന്നത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56നായിരുന്നു സ്‌ഫോടനമുണ്ടായത്. 11.30ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ഇയാള്‍ കഫേയില്‍നിന്ന് റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇയാള്‍ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. വാഷ് ഏരിയയില്‍ ബാഗ് വെക്കുകയും ഇയാള്‍ പുറത്തേക്ക് പോയപ്പോള്‍ സ്‌ഫോടനം ഉണ്ടാവുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here