അടുത്ത 4 ദിവസം ഈ ജില്ലകളില്‍ മഴ; കടലാക്രമണ മുന്നറിയിപ്പ്

0

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. നാളെ നാല് ജില്ലകളിലാണ് വേനല്‍ മഴ പ്രവചനം. ഏപ്രില്‍ രണ്ടിനു ഏഴ് ജില്ലകളിലും മൂന്നിനു ഒന്‍പത് ജില്ലകളിലും നാലാം തീയതി നാല് ജില്ലകളിലുമാണ് മുന്നറിയിപ്പ്.

നാളെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴ പ്രവചിക്കുന്നത്. രണ്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത.മൂന്നിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാലിനു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും.

അടുത്ത രണ്ട് ദിവസം കൂടി കടലാക്രമണ സാധ്യതയും പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here