വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ സേഫ്റ്റി അവാര്‍ഡ്

0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് 2023 ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്.തൊഴിലിടത്തെയും തൊഴിലാളികളെയും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധത കണക്കിലെടുത്താണ് പുരസ്‌കാരം. അദാനി വിഴിഞ്ഞം പോര്‍ട്ടിനും അവിടത്തെ തൊഴിലാളികള്‍ക്കും പുരസ്‌കാര നേട്ടത്തില്‍ അഭിമാനിക്കാമെന്ന്, ആശംസാ സന്ദേശത്തില്‍ ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് മൈക് റോബിന്‍സണ്‍ പറഞ്ഞു.

ഈ നേട്ടം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നു എന്നതിനുള്ള തെളിവാണ്. ഇത് ഞങ്ങളുടെ മുഴുവന്‍ ടീമിന്റെയും അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (എപിഎസ്ഇസെഡ്) സിഇഒ അശ്വനി ഗുപ്ത പറഞ്ഞു.

Leave a Reply