ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു, കൊമ്പുകോര്‍ത്ത് കൊമ്പന്‍മാര്‍; കണ്ടുനിന്നവര്‍ ചിതറിയോടി, ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

0

തൃശൂര്‍: ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു. പരസ്പരം കൊമ്പുകോര്‍ത്ത ശേഷം ഓടിയ രണ്ട് ആനകളെയും എലിഫന്റ് സ്‌ക്വാഡ് എത്തി തളച്ചു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി 10.30ഓടേയാണ് സംഭവം.ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിനിടെ ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്കുതിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാന്‍ ശ്രീകുമാറിനെ മൂന്നുതവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് മറ്റൊരാനയുമായി കൊമ്പുകോര്‍ത്തു.ആനകള്‍ പരസ്പരം പോരടിച്ച ശേഷം ഓടി. ഇത് കണ്ട് പരിഭ്രാന്തരായി കണ്ടുനിന്നവര്‍ ചിതറിയോടി. ഭയന്നോടിയ നിരവധി പേര്‍ക്ക് വീണു പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്ത് ഉണ്ടായിരുന്ന പാപ്പാന്മാര്‍ ആനകളെ വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനകളെ തളച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here